തിരുവനന്തപുരം : സൗജന്യ ഇന്റര്‍നെറ്റ് ഉറപ്പാക്കുന്ന ‘കെ – ഫോണ്‍’ പദ്ധതി ഡിസംബറില്‍ പൂര്‍ത്തി യാകും എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്റര്‍ നെറ്റിനുള്ള അവകാശം പൗരന്മാരുടെ അടിസ്ഥാന അവകാശം എന്നു പ്രഖ്യാപിച്ച സംസ്ഥാന മാണ് കേരളം.
ഇതിന്റെ ഭാഗ മായിട്ടാണ് പാവപ്പെട്ട വര്‍ക്ക് സൗജന്യ മായും മറ്റുള്ള വര്‍ക്ക് താങ്ങാ വുന്ന നിരക്കിലും ഗുണ മേന്മയുള്ള ഇന്റര്‍ നെറ്റ് ഉറപ്പാക്കുവാനായി കെ – ഫോണ്‍ പദ്ധതി ആവിഷ്‌ക രിച്ചത് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ ഏറ്റവും ശക്തമായ ഇന്‍റര്‍നെറ്റ് ശൃംഖല യായിരിക്കും കെ-ഫോണ്‍.
കൊവിഡിന് ശേഷമുള്ള ലോക ത്തില്‍ ഇന്‍റര്‍ നെറ്റിന്‍റെ പ്രാധാന്യവും പ്രസക്തിയും ഏറെ വര്‍ദ്ധിക്കും. ലോക ത്തിന്‍റെ ചലനം തന്നെ ഇന്‍റര്‍ നെറ്റ് അടിസ്ഥാന ത്തില്‍ ആയിരിക്കും. വിദ്യാഭ്യാസം, ബാങ്കിംഗ് പോലു ള്ള മേഖല കളില്‍ ഇന്‍റര്‍ നെറ്റിന്‍റെ ഉപയോഗം വലിയ തോതില്‍ വര്‍ദ്ധിക്കും.
കൊവിഡിനു ശേഷ മുള്ള കേരളത്തെ, ലോകത്തിലെ പ്രധാന വ്യവസായ-വിദ്യാഭ്യാസ-ടൂറിസം കേന്ദ്ര മായി വികസി പ്പിക്കാനുള്ള സര്‍ക്കാ രിന്‍റെ ശ്രമ ങ്ങള്‍ക്ക് കെ-ഫോണ്‍ വലിയ പിന്തുണ യായി രിക്കും. കേരള സ്റ്റേറ്റ് ഐ. ടി. ഇന്‍ഫ്രാ സ്ട്രക്ചര്‍ ലിമിറ്റഡ് എന്ന കമ്പനിയും കെ.എസ്.ഇ.ബി. യും യോജിച്ചാണ് കെ-ഫോണ്‍ നടപ്പാക്കുന്നത്.