മാർത്തോമ്മാ ഇടവക മിഷൻ കൺ വെന്‍ഷന്‍ 19 നു തുടങ്ങും

September 9th, 2018

abudhabi-marthoma-church-ePathram
അബുദാബി : മാർത്തോമ്മാ ഇടവക മിഷൻ കൺ വെന്‍ഷന്‍ സെപ്റ്റംബര്‍ 19 മുതൽ 22 വരെ മുസ്സഫ മാർ ത്തോമ്മാ ദേവാ ലയ ത്തിൽ വെച്ച് നടക്കും.

സെപ്റ്റംബര്‍ 19 ബുധനാഴ്‌ച വൈകു ന്നേരം 7. 45 ന് ഗാന ശുശ്രൂഷ യോടെ ആരംഭിക്കുന്ന കൺ വെൻഷനിൽ ‘യേശു സ്‌നേഹിച്ച പോലെ സ്‌നേഹി ക്കുക’ എന്ന വിഷയത്തില്‍ റവ. സി. ജെ. തോമസ് തൊളിക്കോട് പ്രഭാ ഷണം നടത്തും.

അബു ദാബി സിറ്റി, മുസ്സഫ എന്നീ സ്ഥല ങ്ങളില്‍ നിന്നും വാഹന ങ്ങൾ ക്രമീ കരി ച്ചിട്ടുണ്ട് എന്നും ഭാര വാഹി കള്‍ അറി യിച്ചു. വിവരങ്ങള്‍ക്ക് : 050 – 573 0410

- pma

വായിക്കുക: , ,

Comments Off on മാർത്തോമ്മാ ഇടവക മിഷൻ കൺ വെന്‍ഷന്‍ 19 നു തുടങ്ങും

മാർത്തോമ്മാ ഇട വക വസ്ത്ര ങ്ങളും ഭക്ഷണവും അയച്ചു

August 27th, 2018

അബുദാബി : കേരളത്തിലെ പ്രളയ ദുരിത ബാധിതർ ക്കായി വസ്ത്ര ങ്ങളും ഭക്ഷണ പദാർ ത്ഥ ങ്ങളും ഉൾ പ്പെടെ പത്തു ടൺ അവശ്യ വസ്തു ക്കൾ സമാഹരിച്ച് അബു ദാബി മാർത്തോമ്മാ ഇടവക യും യുവ ജന സഖ്യ വും ചേർന്നു കേരള ത്തിലേക്ക് അയച്ചു.

മാർത്തോമ്മാ യുവ ജന സഖ്യം കേന്ദ്ര കമ്മിറ്റി യുടെ നേതൃത്വ ത്തിൽ ദുരിത ബാധിത മേഖല കളിൽ ഉടനെ വിത രണം ചെയ്യും എന്നും യുവ ജന സഖ്യം സംഘടി പ്പി ക്കുന്ന ഓണ പ്പരി പാടി കൾ ഉൾപ്പെടെ യുള്ള ആഘോഷ ങ്ങൾ റദ്ദാക്കി എന്നും ബന്ധ പ്പെട്ടവർ അറിയിച്ചു.

ഇട വക വികാരി റവ. ബാബു പി. കുല ത്താക്കൽ, സഹ വികാരി റവ. സി. പി. ബിജു, വൈസ് പ്രസി ഡണ്ട് കെ. വി. ജോസഫ്, ട്രസ്റ്റി മാരായ ബിജു പി. ജോൺ, പി. ജി. സജി മോൻ, സെക്രട്ടറി മാത്യു മണലൂർ, സഖ്യം സെക്ര ട്ടറി ഷിജിൻ പാപ്പ ച്ചൻ, ട്രഷറർ ജസ്റ്റിൻ ചാക്കോ സക്ക റിയ എന്നിവർ സാധന ങ്ങ ളുടെ സമാഹരണ ത്തിനും പാക്കിംഗി നുമായി  നേതൃത്വം നല്‍കി.

 

- pma

വായിക്കുക: , , , , ,

Comments Off on മാർത്തോമ്മാ ഇട വക വസ്ത്ര ങ്ങളും ഭക്ഷണവും അയച്ചു

മികച്ച ശാഖാ പുരസ്കാരം അബു ദാബി മാർത്തോമ്മ യുവ ജന സഖ്യത്തിന്

August 27th, 2018

abudhabi-marthoma-church-ePathram
അബുദാബി: കേന്ദ്ര മാർത്തോമ്മാ യുവജന സഖ്യ ത്തി ന്റെ 2017 -18 പ്രവർത്തന വർഷത്തെ ബാഹ്യ കേരള ത്തിലെ മികച്ച ശാഖ യായി അബു ദാബി മാർ ത്തോമ്മാ യുവജന സഖ്യം തെര ഞ്ഞെടുക്ക പ്പെട്ടു. പ്രവർത്തന മികവി നുള്ള അംഗീ കാരം ഇത് തുടർച്ച യാ യ ഏഴാം തവണ യാണ് അബു ദാബി യുവ ജന സഖ്യ ത്തി നെ തേടി എത്തു ന്നത്.

abu-dhabi-mar-thoma-yuvajana-sakhyam-award-ePathram

അടൂർ മാർത്തോമ്മാ യൂത്ത് സെന്റ റിൽ നടന്ന ചട ങ്ങിൽ കേന്ദ്ര യുവ ജന സഖ്യം പ്രസി ഡണ്ട് ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പ യിൽ നിന്നും അബു ദാബി മാർ ത്തോമ്മാ യുവ ജന സഖ്യം അംഗ ങ്ങൾ ട്രോഫി ഏറ്റു വാങ്ങി.

2017 – 2018 – വർഷ ത്തിൽ യുവ ജനസഖ്യം പ്രവർ ത്തന ങ്ങൾക്ക് പ്രസിഡണ്ട് റവ. ബാബു പി. കുലത്താക്കൽ, വൈസ് പ്രസിഡണ്ട് റവ. ബിജു സി. പി., സിമ്മി സാം, സഖ്യം സെക്രട്ടറി, ഷെറിൻ ജോർജ്ജ് തെക്കേമല, ട്രസ്റ്റി സാംസൺ മത്തായി, ലേഡി സെക്രട്ടറി പ്രിൻസി ബോബൻ, ജോയിന്റ് സെക്രട്ടറി ജിതിൻ ജോയ്‌സ് എന്നി വർ നേതൃത്വം നൽകി.

 

- pma

വായിക്കുക: , , , , , ,

Comments Off on മികച്ച ശാഖാ പുരസ്കാരം അബു ദാബി മാർത്തോമ്മ യുവ ജന സഖ്യത്തിന്

യുവ ജന സഖ്യം രക്‌ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

July 15th, 2018

blood-donation-epathram
അബുദാബി : മാർത്തോമാ യുവ ജന സഖ്യം ബ്ലഡ് ബാങ്ക് അബുദാബി യുമായി ചേർന്ന് രക്‌ത ദാന ക്യാമ്പ് നടത്തി. മുസ്സഫ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് സംഘടി പ്പിച്ച ക്യാമ്പിൽ 112 പേർ പങ്കെടുത്തു.

രക്‌ത ദാന ക്യാമ്പിനു യുവ ജന സഖ്യം പ്രസിഡണ്ട് റവ. ബാബു പി കുലത്താക്കൽ , വൈസ് പ്രസിഡണ്ട് ബിജു സി. പി., രജിത്ത് ചീരൻ, ഷിജിൻ പാപ്പച്ചൻ, ജസ്റ്റിൻ ചാക്കോ, ജിബി വിനൽ തുടങ്ങിയവർ നേതൃത്വം നല്കി.

- pma

വായിക്കുക: , , ,

Comments Off on യുവ ജന സഖ്യം രക്‌ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

വിളവെടുപ്പുത്സവം ആഘോഷിച്ചു

November 20th, 2017

abudhabi-marthoma-church-ePathram
അബുദാബി : ആദ്യഫലങ്ങൾ ദേവാലയ ത്തിൽ സമർപ്പി ക്കുന്ന പഴയ കാല കാർഷിക സംസ്കാര ത്തിന്റെ ഓർമ്മ പ്പെടുത്ത ലായി മാർ ത്തോമ്മാ ദേവാലയ ത്തിലെ ‘വിള വെടു പ്പുത്സവം’ ആഘോ ഷിച്ചു.

രാവിലെ 8 മണി ക്ക് നടന്ന വിശുദ്ധ കുർബ്ബാന ശുശ്രൂഷ യിൽ വിശ്വാസി കൾ ആദ്യഫല പ്പെരു ന്നാൾ വിഭവ ങ്ങൾ ദേവാലയ ത്തിൽ സമർ പ്പിച്ചു. വൈകുന്നേരം നടന്ന വർണ്ണാ ഭമായ വിളംബര യാത്ര യോടെ യാണ് വിള വെടുപ്പു ത്സവ ത്തിനു ആരംഭം കുറിച്ചത്.

marthoma-church-harvest-fest-2017-inauguration-ePathram

തുടർന്ന് നടന്ന പൊതു സമ്മേളന ത്തിൽ ഇടവക വികാരി റവ . ബാബു പി. കുല ത്താക്കൽ അദ്ധ്യ ക്ഷത വഹിച്ചു. സഹ വികാരി റവ. ബിജു. സി. പി, ജനറൽ കൺ വീനർ വർഗ്ഗീസ് തോമസ്, ട്രസ്റ്റി മാരായ അജിത് നൈനാൻ, വർഗ്ഗീസ് ബിനു, സെക്രട്ടറി ബോബി ജേക്കബ്ബ്, എൻ. എം. സി. മീഡിയ മാനേജർ ഉല്ലാസ് ആർ. കോയ, അബു ദാബി കൊമേഴ്സ്യൽ ഏജൻസി സി. ഇ. ഒ. ജോസഫ് ഹന്ന, എമി റേറ്റ്സ് ടെക്നോളജി ഫിനാൻസ് ഡയറ ക്ടർ ജോയ് പി. സാമുവേൽ എന്നിവർ പ്രസംഗിച്ചു.

വിള വെടു പ്പുത്സവ ത്തി ലൂടെ ലഭിക്കുന്ന വരുമാനം ഇട വക യുടെ നേതൃത്വ ത്തിൽ ഒഡീഷ യിലെ ഉത്ക്കൽ, കേരള ത്തിലെ ഉപ്പു കുഴി എന്നീ ഗ്രാമ ങ്ങൾ ദത്തെടുത്തു നടത്തുന്ന ജീവ കാരുണ്യ പ്രവർ ത്തന ങ്ങളിൽ വിനി യോഗിക്കും എന്ന് സംഘാടകർ പ്രഖ്യാപിച്ചു.

കേരളത്തിലെ ഒരു ഗ്രാമീണ പശ്ചാത്തല ത്തിൽ തയ്യാ റാക്കിയ ഉത്സവ നഗരി യിൽ നാടൻ ഭക്ഷണ സ്റ്റാളുകള്‍, വിവിധ വ്യാപാര സ്ഥാപന ങ്ങൾ, ആതുരാ ലയങ്ങൾ, നിത്യോപയോഗ സാധന ങ്ങൾ, അലങ്കാര ച്ചെടികൾ എന്നിവ യുടെ കൗണ്ടറുകൾ, ക്രിസ്മസ് വിപണി തുടങ്ങി അൻപതോളം വിൽ പ്പന ശാല കള്‍ ‘വിള വെടു പ്പുത്സ വ ത്തിന്റെ ആകര്‍ഷണ ഘടക മായി രുന്നു.

വൈവിധ്യ മാര്‍ന്ന വിനോദ മത്സര ങ്ങൾ, വിവിധ കലാ മത്സരങ്ങൾ, 20 സ്വർണ്ണ നാണയ ങ്ങൾ ഉൾപ്പെടെ നിര വധി സമ്മാന ങ്ങൾ നൽകിയ ഭാഗ്യ നറുക്കെടുപ്പു കളും അമേരി ക്കൻ ലേലവും ദേവാ ലയാങ്കണ ത്തില്‍ ഉല്‍സവ ച്ഛായ പകര്‍ന്നു.

- pma

വായിക്കുക: , , ,

Comments Off on വിളവെടുപ്പുത്സവം ആഘോഷിച്ചു

Page 6 of 9« First...45678...Last »

« Previous Page« Previous « ഇന്ത്യൻ സുന്ദരി മാനുഷി ചില്ലർക്ക് ലോകസുന്ദരിപ്പട്ടം
Next »Next Page » ബ്ലൂ​സ്റ്റാ​ർ കായിക മേള ഇരുപതാം വർഷ ത്തിലേക്ക് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha