അബുദാബി മാർ ത്തോമ്മാ പാരിഷ് മിഷൻ കൺ വെൻഷൻ

September 7th, 2017

abudhabi-marthoma-church-ePathram
അബുദാബി : മാർത്തോമ്മാ സന്നദ്ധ സുവി ശേഷക സംഘ ത്തിന്റെ ആഭി മുഖ്യ ത്തിലുള്ള പാരിഷ് കൺ വെൻ ഷൻ സെപ്റ്റം ബര്‍ 13 ബുധന്‍ മുതൽ 16 ശനിയാഴ്ച വരെ യുള്ള ദിവസ ങ്ങളിൽ വൈകുന്നേരം 7:45 മുതൽ മുസ്സഫ മാർത്തോമ്മാ പള്ളി യിൽ വച്ച് നടക്കും.

‘മാനസാന്തര ത്തിന്റെ സുവി ശേഷം’ എന്ന വിഷയ ത്തിൽ സാജു ജേക്കബ് അയിരൂർ പ്രഭാഷണം നടത്തും.

പരിപാടിയിൽ പങ്കെടു ക്കുന്ന വർ ക്കായി അബുദാബി സിറ്റി യുടെയും മുസ്സഫ യുടെ യും വിവിധ ഭാഗ ങ്ങളിൽ നിന്നും യാത്രാ സംവിധാനം ഒരുക്കി യിട്ടുണ്ട് എന്നും സംഘാട കർ അറിയിച്ചു.

സെപ്റ്റംബർ 21, 22 (വ്യാഴം, വെള്ളി) ദിവസ ങ്ങളിൽ ബദാ സായിദിലും പ്രഭാഷണം നടക്കും.

വിവരങ്ങൾക്ക് : 050 591 5075

- pma

വായിക്കുക: , ,

Comments Off on അബുദാബി മാർ ത്തോമ്മാ പാരിഷ് മിഷൻ കൺ വെൻഷൻ

യുവജന സഖ്യം സ്വാതന്ത്ര്യ ദിന ആ​ഘോഷം : ‘വേലുത്തമ്പി ദളവ’ ശ്രദ്ധേയ മായി

August 20th, 2017

marthoma-yuva-jana-sakhyam-veluthambi-dalava-drama-ePathram
അബുദാബി : ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്ര ത്തിലെ ഉജ്ജ്വല മുഹൂര്‍ത്ത ങ്ങള്‍ കോര്‍ത്തി ണക്കി അബു ദാബി മാര്‍ത്തോമ്മാ യുവ ജന സഖ്യം അവത രിപ്പിച്ച ‘വേലു ത്തമ്പി ദളവ’ ദൃശ്യാ വിഷ്‌കാരം ശ്രദ്ധേയ മായി.

വെള്ളരി പ്രാവു കളെ പറത്തി വിട്ടാണ് മുസ്സഫ മാര്‍ ത്തോമ്മാ ദേവാലയ അങ്കണ ത്തിൽ സ്വാതന്ത്ര്യ ദിന ആഘോഷ ങ്ങൾക്ക് തുടക്ക മായത്.

വിവിധ കലാ രൂപ ങ്ങള്‍ അണി നിരന്ന ഘോഷ യാത്ര യോടെ ആരംഭിച്ച സ്വാതന്ത്ര്യ ദിനാ ആഘോഷ പരി പാടി കളി ലാണ് സഖ്യം ഒരുക്കിയ ചരിത്ര നാടകം അരങ്ങേറിയത്.

ഭാരത ത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്ര ത്തിലെ വീര പുരുഷ ന്മാരെ പുതു തല മുറക്ക് പരിചയ പ്പെടു ത്തു വാനുള്ള ലക്ഷ്യ ത്തോടെ യാണ് സഖ്യം എല്ലാ വർഷ വും ഇത്തരം നാടക ങ്ങളുടെ ദൃശ്യാ വിഷ്കാരം ഒരുക്കു ന്നത് എന്നും റവ. ബാബു പി. കുലത്താക്കൽ പറഞ്ഞു .

മുസഫ ദേവാലയാങ്കണത്തിൽ വെള്ളരിപ്രാവുകളെ പറത്തി വിട്ടു തുടക്കം കുറിച്ച ഘോഷ യാത്ര യിൽ വിവിധ കലാ രൂപ ങ്ങൾ അണി നിരന്നു. സ്വാതന്ത്ര്യ സമര സേനാനി കള്‍ ക്കുള്ള ആദരാര്‍ പ്പണ മായി ദേശ ഭക്തി ഗാന ങ്ങളും നൃത്ത പരി പാടി കളും അവ തരി പ്പിച്ചു.

ഇടവക വികാരി യും സഖ്യം പ്രസിഡണ്ടു മായ റവ. ഫാദർ ബാബു. പി. കുലത്താക്കല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സഹ വികാരി റവ. ബിജു. സി. പി, വൈസ് പ്രസിഡണ്ട് വര്‍ഗീസ് തോമസ്, സിംമി സാം, ഷെറിൻ ജോർജ്ജ്, പ്രിന്‍സി ബോബന്‍, ജിനു രാജന്‍, നോബിള്‍ സാം സൈമണ്‍, അനില്‍ ബേബി എന്നിവര്‍ പ്രസംഗിച്ചു.

ചടങ്ങിൽ അബു ദാബി മാര്‍ത്തോമാ യുവജന സഖ്യ ത്തിന്റെ ഔദ്യോഗിക പ്രസിദ്ധീകരണ മായ ‘രശ്മി’ യുടെ ആദ്യ ലക്കം പ്രകാശനം ചെയ്തു.

– വാര്‍ത്ത അയച്ചു തന്നത് : ഷെറിൻ ജോർജ്ജ്

- pma

വായിക്കുക: , , , ,

Comments Off on യുവജന സഖ്യം സ്വാതന്ത്ര്യ ദിന ആ​ഘോഷം : ‘വേലുത്തമ്പി ദളവ’ ശ്രദ്ധേയ മായി

മാർത്തോമ്മാ യുവജന സഖ്യം സ്വാതന്ത്ര്യ ദിനാഘോഷം

August 16th, 2017

india-flag-ePathram
അബുദാബി : ഇന്ത്യൻ സ്വാതന്ത്ര്യ ദിന ആഘോഷങ്ങ ളുടെ ഭാഗ മായി അബു ദാബി മാർത്തോമാ യുവ ജന സഖ്യം സംഘടി പ്പിക്കുന്ന പരി പാടി കൾ ആഗസ്ത് 18 വെള്ളി യാഴ്ച മുസ്സഫ മാർത്തോമ്മാ കമ്മ്യൂണിറ്റി ഹാളിൽ നടക്കും.

വിവിധ കലാ രൂപ ങ്ങൾ അണി നിരത്തുന്ന ഘോഷ യാത്ര യോടെ രാവിലെ 11 മണി മുതൽ പരി പാടി കൾക്ക് തുടക്ക മാവും.

തുടർന്ന് നടക്കുന്ന പൊതു സമ്മേളന ത്തിൽ ഇടവക വികാരിയും സഖ്യം പ്രസിഡണ്ടു മായ റവ. ബാബു പി. കുലത്താക്കൽ സ്വാതന്ത്ര്യ ദിന സന്ദേശം നൽകും. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്ര ത്തിലെ മുഹൂർത്ത ങ്ങൾ കോർത്തി ണക്കി സഖ്യം പ്രവർത്ത കർ തയ്യാ റാക്കിയ ‘വേലുത്തമ്പി ദളവ’ എന്ന സംഗീത നാടക വും അവതരിപ്പിക്കും എന്ന് സംഘാ ടകർ അറിയിച്ചു

- pma

വായിക്കുക: , , ,

Comments Off on മാർത്തോമ്മാ യുവജന സഖ്യം സ്വാതന്ത്ര്യ ദിനാഘോഷം

മാർത്തോമ്മാ യുവജന സഖ്യം കൺ വെൻഷൻ : വചന വീഥി – 2017

June 13th, 2017

abudhabi-marthoma-church-ePathram
അബുദാബി : മാർത്തോമ്മാ യുവ ജന സഖ്യ ത്തിന്റെ ആഭി മുഖ്യ ത്തിൽ സംഘടി പ്പിക്കുന്ന യുവ ജന സഖ്യം കൺ വെൻഷൻ ‘വചന വീഥി’ യിൽ പ്രമുഖ  പ്രാസംഗി കൻ ഫാ. ജേക്കബ് മഞ്ഞളി മുഖ്യ പ്രഭാഷകനായി എത്തിച്ചേരുന്നു.

ജൂണ്‍ 14, 15, 16 (ബുധൻ, വ്യാഴം, വെള്ളി) തീയ്യതി കളിൽ  മുസ്സഫ മാർത്തോമ്മാ ദേവാലയ ത്തിൽ രാത്രി 7. 30 നു നടത്തുന്ന കൺ വെൻഷൻ പ്രവർത്തന ങ്ങൾക്ക് സഖ്യം പ്രസിഡണ്ടും മാർ ത്തോമ്മാ ഇട വക വികാരിയു മായ റവ. ബാബു പി. കുലത്താകൾ, സഹ വികാരി റവ. ബിജു സി. പി., യുവ ജന സഖ്യം സെക്രട്ടറി ഷെറിൻ ജോർജ്ജ് തെക്കേ മല, കൺവീനർ പ്രേം ഫിലിപ്പ് എന്നി വർ നേതൃത്വം നൽകുന്നു.

കുടുതൽ വിവര ങ്ങൾക്ക്‌ – 050 499 54 62, 050 801 44 99.

 

- pma

വായിക്കുക: , , ,

Comments Off on മാർത്തോമ്മാ യുവജന സഖ്യം കൺ വെൻഷൻ : വചന വീഥി – 2017

മാർത്തോമ്മാ യുവ ജന സഖ്യം പ്രവർ ത്തന ഉദ്ഘാടനം

June 6th, 2017

abudhabi-marthoma-church-ePathram
അബുദാബി : മാർത്തോമാ യുവ ജന സഖ്യ ത്തിന്‍റെ 2017 – 18 വർഷത്തെ കർമ്മ പരി പാടി കളുടെ ഉദ്ഘാടനം യു. എ. ഇ. സെന്‍റർ മാർ ത്തോമാ യുവ ജന സഖ്യം പ്രസിഡന്‍റ് റവ. സുനിൽ എം. ജോണ്‍ നിർവ്വഹിച്ചു.

മുസ്സഫ മാർത്തോമാ ദേവാലയ ത്തിൽ വച്ചു നടന്ന പരിപാടി യിൽ അബു ദാബി മാർ ത്തോമാ യുവ ജന സഖ്യം പ്രസി ഡന്‍റ് റവ. ബാബു കുള ത്താക്കൽ അദ്ധ്യ ക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് റവ. ബിജു സി. പി., വൈസ് പ്രസിഡന്‍റ് സിമ്മി സാം, സെക്രട്ടറി ഷെറിൻ ജോർജ് തെക്കേ മല, ജോയിന്‍റ് സെക്രട്ടറി ജിതിൻ ജോയ്സ്, ലേഡി സെക്രട്ടറി പ്രിൻസി ബോബൻ, ട്രസ്റ്റി സാംസണ്‍ മത്തായി എന്നി വർ സംസാരിച്ചു .

കാൻസർ കെയർ പ്രൊജക്റ്റ്, ഓർഗാ നിക് കൃഷി, ലൈബ്രറി ക്യാമ്പയിന്‍ എന്നീ പരി പാടി കൾ വിപുല മാക്കും എന്നും  ജീവ കാരുണ്യ രംഗത്ത് പുതിയ പദ്ധതി കൾ ആവിഷ്കരിച്ചു നടപ്പിലാ ക്കും എന്നും ഭാര വാഹി കൾ അറിയിച്ചു.

ഇടവക യുടെയും മറ്റു സംഘ ടന കളു ടെയും ഭാര വാഹി കൾ ആശംസ കൾ അർപ്പിച്ചു. സഖ്യാoഗ ങ്ങൾ വിവിധ കലാ പരി പാടി കളും അവതരി പ്പിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on മാർത്തോമ്മാ യുവ ജന സഖ്യം പ്രവർ ത്തന ഉദ്ഘാടനം

Page 8 of 9« First...56789

« Previous Page« Previous « ജനങ്ങൾ പരിഭ്രാന്തരാകേണ്ട : ഖത്തർ സര്‍ക്കാര്‍
Next »Next Page » ഖത്തറു മായുള്ള നയ തന്ത്ര ബന്ധം ഗള്‍ഫ് രാജ്യ ങ്ങള്‍ അവസാനിപ്പിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha