ഇ. പി. ജയരാജൻ എൽ. ഡി. എഫ്. കൺവീനർ

April 18th, 2022

jayarajan-epathram
തിരുവനന്തപുരം : ഇടതു മുന്നണിയുടെ പുതിയ കണ്‍വീനര്‍ ആയി സി. പി. എം. കേന്ദ്ര കമ്മിറ്റി അംഗം ഇ. പി. ജയരാജനെ തീരുമാനിച്ചു. നിലവിലെ എൽ. ഡി. എഫ്. കണ്‍വീനര്‍ എ. വിജയരാഘവന്‍ പി. ബി. അംഗം ആയതിനെ തുടര്‍ന്നാണ് ഇ. പി. ജയരാജനെ ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.

ഒന്നാം പിണറായി സർക്കാറിൽ വ്യവസായ മന്ത്രിയായി രുന്നു ഇ. പി. ജയരാജൻ. ബന്ധു നിയമന വിവാദത്തെ തുടർന്ന് രാജി വെച്ചു എങ്കിലും തിരിച്ചെത്തി. പിന്നീട് തെരഞ്ഞെടുപ്പു മല്‍സര രംഗത്തു നിന്നും മാറി നിന്നു പാര്‍ട്ടിയില്‍ സജീവമായി.

- pma

വായിക്കുക: , ,

Comments Off on ഇ. പി. ജയരാജൻ എൽ. ഡി. എഫ്. കൺവീനർ

കോഴ വിവാദം : കെ. എം. ഷാജിയുടെ ഭാര്യയുടെ സ്വത്ത് കണ്ടു കെട്ടി

April 13th, 2022

km-shaji-epathram
കോഴിക്കോട് : മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ എം. എൽ. എ. യുമായ കെ. എം. ഷാജിയുടെ ഭാര്യ യുടെ പേരിലുള്ള 25 ലക്ഷം രൂപയുടെ സ്വത്ത് ഇ. ഡി. (എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ്) കണ്ടു കെട്ടി. കെ. എം. ഷാജി എം. എല്‍. എ. ആയിരുന്ന അഴീക്കോട് മണ്ഡലത്തിലെ സ്‌കൂളിന് പ്ലസ് ടു ബാച്ച് അനുവദിച്ചു കിട്ടാൻ മാനേജ്മെൻ്റിൽ നിന്ന് 25 ലക്ഷം കോഴ വാങ്ങി എന്ന കേസുമായി ബന്ധപ്പെട്ടാണ് 2002 ലെ കള്ളപ്പണം വെളുപ്പിക്കൽ നിയമ പ്രകാരം ഭൂസ്വത്ത് കണ്ടു കെട്ടിയത്.

പ്ലസ്ടു കോഴ ആരോപണവുമായി ബന്ധപ്പെട്ട് അഴിമതി നിരോധന നിയമ പ്രകാരം വിജില ൻസ് കണ്ണൂർ യൂണിറ്റ് കെ. എം. ഷാജിക്ക് എതിരെ 2020 ഏപ്രിൽ 18 ന് കേസ് എടുത്തു. തുടര്‍ന്ന് കോഴ ഇടപാടുമായി ബന്ധപ്പെട്ട തെളിവുകൾ ഉൾക്കൊള്ളിച്ച് ചിലര്‍ പരാതി നൽകി. അതോടെ ഇ. ഡി. അന്വേഷണം ആരംഭിച്ചു. കെ. എം. ഷാജിയെയും ഭാര്യ ആശയെയും നിരവധി തവണ ഇ. ഡി. ചോദ്യം ചെയ്തിരുന്നു.

ഷാജിയുടെയും ബന്ധുക്കളുടെയും പേരില്‍ ഉള്ള മുഴുവൻ സ്വത്തു വിവരങ്ങളുടെയും കണക്ക് എടുക്കുകയും ചെയ്തു. ഇത്രയും സ്വത്ത് വാങ്ങി ക്കൂട്ടാനുള്ള വരുമാന സ്രോതസ്സുകൾ ഹാജരാക്കുവാൻ കഴിഞ്ഞിരുന്നില്ല. 2011 ജൂണ്‍ മുതല്‍ 2020 ഒക്ടോബര്‍ വരെ വരവിനേക്കാള്‍ 166 % വരുമാനം വര്‍ദ്ധിച്ചു എന്നും 1.47 കോടി രൂപയുടെ അനധികൃത സ്വത്ത് ഉണ്ടെന്നും വിജിലൻസ് കണ്ടെത്തി.

- pma

വായിക്കുക: , , , , ,

Comments Off on കോഴ വിവാദം : കെ. എം. ഷാജിയുടെ ഭാര്യയുടെ സ്വത്ത് കണ്ടു കെട്ടി

ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം

March 7th, 2022

panakkad-hyder-ali-shihab-thangal-ePathram
അബുദാബി : മുസ്ലീംലീഗ് സംസ്ഥാന പ്രസിഡണ്ടും പ്രമുഖ മത പണ്ഡിതനുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്  തങ്ങളുടെ നിര്യാണത്തിൽ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻ്റർ മാനേജിംഗ് കമ്മിറ്റി അനുശോചിച്ചു.

സമൂഹത്തിനും മുസ്ലീം സമുദായത്തിനും ഹൈദലി തങ്ങൾ ചെയ്ത സേവനം വില മതിക്കുവാന്‍ കഴിയാത്തതാണ്. അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻ്റർ നിരവധി തവണ സന്ദർശിക്കുകയും ഭാരവാഹി കളുമായും പ്രവർത്ത കരുമായും അടുത്ത ബന്ധം പുലർത്തുകയും ചെയ്ത വ്യക്തിയാണ് ഹൈദരലി ശിഹാബ് ങ്ങള്‍ എന്നും ഭാരവാഹികൾ അനുസ്മരിച്ചു.

അദ്ദേഹത്തിനു വേണ്ടിയുള്ള മയ്യിത്ത് നിസ്കാരവും പ്രത്യേക പ്രാര്‍ത്ഥനയും സെന്‍ററില്‍ നടന്നു. ഇസ്ലാമിക് സെന്‍റര്‍ പ്രസിഡണ്ട് പി. ബാവഹാജി, ജനറൽ സെക്രട്ടറി ടി. കെ. അബ്ദുസ്സലാം, ട്രഷറർ ബി. സി. അബൂബക്കർ എന്നിവര്‍ നേതൃത്വം നല്‍കി.

- pma

വായിക്കുക: , , , ,

Comments Off on ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം

സാദിഖലി ശിഹാബ് തങ്ങള്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട്

March 7th, 2022

sayyid-sadik-ali-shihab-thangal-ePathram
മലപ്പുറം : മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രസിഡണ്ട് പദവിയിലേക്ക് സാദിഖലി ശിഹാബ് തങ്ങള്‍. ലീഗിന്‍റെ ഉന്നത അധികാര സമിതി യോഗത്തിലാണ് ലീഗ് ദേശീയ കമ്മിറ്റി പ്രസിഡണ്ട് കെ. എം. ഖാദര്‍ മൊയ്തീന്‍ പ്രഖ്യാപനം നടത്തിയത്.

ഇന്നലെ അന്തരിച്ച ഹൈദരലി ശിഹാബ് തങ്ങളുടെ സഹോദരനും മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡണ്ടും ആയിരുന്നു സാദിഖലി തങ്ങള്‍.

- pma

വായിക്കുക: , ,

Comments Off on സാദിഖലി ശിഹാബ് തങ്ങള്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട്

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു

March 6th, 2022

മലപ്പുറം : മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (74) അന്തരിച്ചു. അര്‍ബ്ബുദ രോഗ ബാധിതനായി ചികിത്സ യില്‍ ആയിരുന്നു.

അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച ഉച്ചക്ക് 12.40 മണിയോടെ ആയിരുന്നു അന്ത്യം. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് പാണക്കാട് ജുമുഅത്ത് പള്ളി ഖബര്‍ സ്ഥാനില്‍ ഖബറടക്കും.

ഇസ്‍ലാമിക പണ്ഡിതനും സംസ്ഥാനത്തെ നിരവധി മഹല്ലുകളുടെ ഖാളിയും ആയിരുന്നു.  പി. എം. എസ്. എ. പൂക്കോയ തങ്ങളുടെയും ആയിഷ ചെറുകുഞ്ഞി ബീവി യുടേയും മൂന്നാമത്തെ മകനാണ്. പരേതനായ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമറലി ശിഹാബ് തങ്ങൾ, സാദിഖലി ശിഹാബ് തങ്ങള്‍, അബ്ബാസലി ശിഹാബ് തങ്ങൾ എന്നിവരാണ് സഹോദരങ്ങള്‍.

മുസ്ലീം ലീഗ് പ്രസിഡണ്ട് ആയിരുന്ന സഹോദരന്‍ മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ ത്തുടർന്ന് 2009 ഓഗസ്റ്റ് ഒന്നിന് ലീഗ് സംസ്ഥാന പ്രസിഡണ്ട് ആയി സ്ഥാനം ഏറ്റെടുത്തു. ഒരു വ്യാഴവട്ട ക്കാലമായി ഈ പദവിയില്‍ തുടരുകയായി രുന്നു. കാല്‍ നൂറ്റാണ്ടോളം മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡണ്ടു പദവി വഹിച്ചിരുന്നു.

- pma

വായിക്കുക: , ,

Comments Off on പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു

Page 15 of 59« First...10...1314151617...203040...Last »

« Previous Page« Previous « വാര്‍ഷിക പരീക്ഷാ തിയ്യതികള്‍ പ്രഖ്യാപിച്ചു.
Next »Next Page » സാദിഖലി ശിഹാബ് തങ്ങള്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha