തിരുവനന്തപുരം : നിയമസഭാ സ്പീക്കര്‍ സ്ഥാനം രാജി വെച്ച എം. ബി. രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചൊവ്വാഴ്ച രാവിലെ രാജ് ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന് അടക്കം നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.
സംസ്ഥാന കാബിനറ്റിൽ മന്ത്രിയായി എം.ബി രാജേഷ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മുമ്പിൽ സത്യപ്രതിജ്ഞ ചെയ്യുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ സമീപം#kerala #keralagovernment
@MBRajeshCPM @pinarayivijayan @KeralaGovernor pic.twitter.com/XBe8pYxgEG
— Kerala Government | കേരള സർക്കാർ (@iprdkerala) September 6, 2022
പാലക്കാട് ജില്ലയിലെ തൃത്താല നിയോജക മണ്ഡല ത്തില്‍ നിന്നാണ് എം. ബി. രാജേഷ് നിയമ സഭയില്‍ എത്തിയത്. നിലവിലെ രണ്ടാം പിണറായി വിജയന് സര്‍ക്കാരില്‍ സ്പീക്കര്‍ പദവിയില്‍ ആയിരുന്നു അദ്ദേഹം. തദ്ദേശ ഭരണ – എക്സൈസ് വകുപ്പു മന്ത്രി യായിരുന്ന എം. വി. ഗോവിന്ദന് രാജി വെച്ച് പാര്‍ട്ടി സെക്രട്ടറിയായി ചുമതല ഏറ്റ സാഹചര്യ ത്തിലാണ് എം. ബി. രാജേഷ് മന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തത്. നിയമ സഭാ സ്പീക്കര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഈ മാസം 12 ന് നടക്കും.