ഡോ. ശശി തരൂര്‍ കുട്ടികളുമായി സംവദിക്കും

November 6th, 2016

sasi-tharoor-ePathram
അബുദാബി : ക്രിയേറ്റിവ് എജുക്കേഷൻ സർവ്വീസും (സി. ഇ. എസ്), മുസ്‌ലിം എജ്യു ക്കേഷൻ സൊസൈറ്റി (എം. ഇ. എസ്.) അബു ദാബി കമ്മിറ്റി യും സംയുക്ത മായി അബുദാബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററില്‍ സംഘടി പ്പിക്കുന്ന സെമി നാറിന്റെ ഭാഗ മായി നടക്കുന്ന സംവാദ ത്തില്‍ ഡോ. ശശി തരൂര്‍ സംസാ രിക്കും.

നവംബർ 6 ഞായ റാഴ്ച്ച വൈകുന്നേരം 6 മണി മുതൽ നടക്കുന്ന പരിപാടി യില്‍ അബുദാബി യിലെ വിവിധ സ്കൂ ളു കളില്‍ നിന്നു മായി നൂറോളം കുട്ടി കളും സംബ ന്ധിക്കും. തുടര്‍ന്ന് ‘ഡ്രോപ് എവരിതിംഗ് ആന്റ് റീഡ്’ (DEAR) എന്ന വിഷയ ത്തെ അധി കരിച്ച് ഡോ. ശശി തരൂര്‍ പ്രഭാഷണം നടത്തും.

യു. എ. ഇ. സര്‍ക്കാറിന്റെ വായനാ വര്‍ഷ ആചരണ വുമായി ബന്ധപ്പെട്ട് സംഘടി പ്പിക്കുന്ന ‘READ TODAY, LEAD TOMORROW’ എന്ന പരി പാടി യില്‍ യു. എ. ഇ. ധന കാര്യ വകുപ്പ് മന്ത്രാലയം അണ്ടർ സെക്രട്ടറി യൂനിസ് ഹാജി ഖൂറി, സ്വദേശി എഴുത്തു കാരനും ‘റാഗ്‌സ് ടു റിച്ചസ്’ എന്ന പുസ്‌തക ത്തിന്റെ കർത്താ വുമായ മുഹമ്മദ് അബ്‌ദുൽ ജലീൽ അൽ ഫാഹിം, എം. ഇ. എസ്. പ്രസിഡന്റ് ഫസല്‍ ഗഫൂര്‍, സി. ഇ. എസ്. ഇന്റര്‍ നാഷണല്‍ വിദ്യാ ഭ്യാസ ഉപദേശ കൻ ഡേവിഡ് വില്യംസ്, കെ. കെ. അഷറഫ് എന്നി വരും സംബന്ധിക്കും.

- pma

വായിക്കുക: , , , , , ,

Comments Off on ഡോ. ശശി തരൂര്‍ കുട്ടികളുമായി സംവദിക്കും

കേരളപ്പിറവി ആഘോഷ വിവാദം : സ്​പീക്കർ ​ഖേദം പ്രകടിപ്പിച്ചു

November 6th, 2016

kerala-speaker -p-sree-rama-krishnan-ePathram
തിരുവനന്തപുരം : കേരളപ്പിറവി ആഘോഷങ്ങൾക്ക് ഗവർണ്ണര്‍ പി. സദാ ശിവത്തെ ക്ഷണിക്കാ ത്തതിൽ സ്പീക്കർ പി. ശ്രീരാമ കൃഷണൻ ഖേദം പ്രകടി പ്പിച്ചു.

ഗവര്‍ണ്ണറെ ബോധ പൂര്‍വ്വം ആഘോഷ ങ്ങളില്‍ നിന്ന് ഒഴി വാക്കി യതല്ല എന്ന്‌ സൂചി പ്പിച്ച് സ്പീക്കര്‍ ക്ഷമാപണ ക്കത്ത് നല്‍കി. കേരള പ്പിറവി യുടെ വജ്ര ജൂബിലി ആഘോഷ ങ്ങളിൽ ഗവർണ്ണറെ ക്ഷണി ക്കാതി രുന്നത് ഏറെ വിവാദ മായിരുന്നു.

വജ്ര ജൂബിലി യുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹി ക്കുകയും ഒരു വര്‍ഷം നീളുന്ന പരിപാടി യുടെ സമാപന ചടങ്ങിലോ മറ്റ് ഏതെങ്കിലും പരിപാടി യിലോ ഗവര്‍ണ്ണറെ പങ്കെടു പ്പിക്കാം എന്നുമാണ് ഉദ്ദേശി ച്ചിരുന്നത് എന്നും സ്പീക്കറുടെ കത്തില്‍ പറ യുന്നു. പരിപാടി നിശ്ചയിച്ച ദിവസം ഗവര്‍ണ്ണര്‍ സ്ഥലത്തു ണ്ടാകുമോ എന്ന് നിയമ സഭാ സെക്രട്ടേറിയറ്റ് ആരാഞ്ഞത് ആശയ ക്കുഴപ്പത്തിന് ഇടയാക്കി എന്നും സ്പീക്കര്‍ വിശദീകരിച്ചു.

- pma

വായിക്കുക: , , , ,

Comments Off on കേരളപ്പിറവി ആഘോഷ വിവാദം : സ്​പീക്കർ ​ഖേദം പ്രകടിപ്പിച്ചു

മുഖ്യമന്ത്രി യുമായി യു. എ. ഇ. പ്രതി നിധി സംഘം കൂടിക്കാഴ്ച നടത്തി

October 22nd, 2016

uae-consul-general-and-delegation-meet-kerala-chief-minister-pinarayi-vijayan-ePathram
അബുദാബി : സംസ്ഥാന മുഖ്യ മന്ത്രി പിണറായി വിജ യനു മായി യു. എ. ഇ. പ്രതിനിധി സംഘം കൂടി ക്കാഴ്ച നടത്തി. തിരു വനന്ത പുരത്തെ യു. എ. ഇ. കോണ്‍ സു ലേറ്റിന്റെ പ്രവര്‍ ത്തന വു മായി ബന്ധ പ്പെട്ടാ യിരുന്നു കൂടിക്കാഴ്ച.

uae-cosulate-in-kerala-opened-ePathram

യു. എ. ഇ. വിദേശ കാര്യ മന്ത്രാ ലയം അണ്ടര്‍ സെക്രട്ടറി മുഹമ്മദ് മിര്‍ അബ്ദുള്ള അല്‍ റൈസി, കോണ്‍സുലര്‍ അഫയര്‍ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി അഹ്മദ് എല്‍ഹാം അല്‍ ദാഹെരി, ഇന്ത്യ യിലെ യു. എ. ഇ. സ്ഥാന പതി ഡോ. അഹ മ്മദ് അബ്ദുള്‍ റഹ്മാന്‍ അല്‍ ബന്ന, അബുദാബി ചേംബര്‍ ഒാഫ് കൊമേഴ്സ് ഡയ റക്ടര്‍ ബോര്‍ഡ് അംഗം എം. എ. യൂസ ഫലി എന്നിവര്‍ അട ങ്ങുന്ന പ്രതി നിധി സംഘ മാണ് തിരു വനന്ത പുരത്ത് മുഖ്യ മന്ത്രി യുമായി കൂടിക്കാഴ്ച നടത്തി യത്.

സാമ്പ ത്തിക നയ തന്ത്ര നിക്ഷേപക രംഗ ങ്ങളിലെ ബന്ധം ശക്തി പ്പെടു ത്തുന്ന കാര്യ ങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.

-Photo courtesy: WAM UAE

- pma

വായിക്കുക: , , , , ,

Comments Off on മുഖ്യമന്ത്രി യുമായി യു. എ. ഇ. പ്രതി നിധി സംഘം കൂടിക്കാഴ്ച നടത്തി

ബന്ധു നിയമന വിവാദം ഇ. പി. ജയരാജൻ രാജി വെക്കാൻ തയ്യാറാകുന്നു

October 13th, 2016

jayarajan-epathram

തിരുവനന്തപുരം : ബന്ധു നിയമന വിവാദത്തോടനുബന്ധിച്ച് ഇ.പി.ജയരാജൻ രാജി വെക്കാൻ തയ്യറാണെന്ന് കഴിഞ്ഞ ദിവസം എ.കെ.ജി സെന്ററിൽ വെച്ച് കോടിയേരിയെ അറിയിച്ചു. മുഖ്യമന്ത്രിയുടെ അഭാവത്തിൽ കാര്യങ്ങൾക്ക് ഇതുവരെ തീരുമാനമായിട്ടില്ല.നിയമന കാര്യത്തിൽ തനിക്ക് വീഴ്ച്ച പറ്റിയെന്ന് ജയരാജൻ സമ്മതിച്ചു.

കാര്യങ്ങളിൽ ശരിയായ രീതിയിൽ തീരുമാനമുണ്ടാക്കാൻ കേന്ദ്രം സംസ്ഥാനത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജയരാജൻ മന്ത്രിസ്ഥാനം ഒഴിയണമെന്ന് സീതാറാം യെച്ചൂരിയും തെറ്റിതിരുത്തിയാൽ മതിയെന്ന് പ്രകാശ് കാരാട്ടും പറയുന്നു.

- അവ്നി

വായിക്കുക: ,

Comments Off on ബന്ധു നിയമന വിവാദം ഇ. പി. ജയരാജൻ രാജി വെക്കാൻ തയ്യാറാകുന്നു

ഹൈക്കോടതി യില്‍ മാധ്യമ ങ്ങള്‍ക്ക് വിലക്കില്ല : ചീഫ് ജസ്റ്റിസ്

October 11th, 2016

high-court-of-kerala-ePathram-
കൊച്ചി : മാധ്യമ ങ്ങള്‍ക്ക് ഹൈക്കോടതി യില്‍ വിലക്കില്ല എന്ന് ചീഫ് ജസ്റ്റിസ് മോഹന്‍ ശാന്തന ഗൗഡര്‍. ഇക്കാര്യം പരസ്യമായി പ്രഖ്യാപിക്കും എന്നും അദ്ദേഹം വ്യക്ത മാക്കി.

ചൊവ്വാഴ്ച വൈകുന്നേരം കൊച്ചി യിൽ വെച്ച് മുഖ്യ മന്ത്രി പിണറായി വിജയനു മായി നടത്തിയ കൂടിക്കാഴ്ച യിലാണ് മാധ്യമ വിലക്കു മായി ബന്ധപ്പെട്ട പ്രശ്‌ന ങ്ങള്‍ പരിഹരിച്ചു എന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചത്.

പ്രശ്‌ന പരി ഹാര ത്തിനുള്ള മാര്‍ഗ്ഗ ങ്ങള്‍ ആരാഞ്ഞു കൊണ്ട് മുഖ്യ മന്ത്രി അഡ്വക്കേറ്റ് ജനറലു മായി നേരത്തെ കൂടിക്കാഴ്ച നടത്തി യിരുന്നു. അതു പോലെ മാധ്യമ സ്ഥാപന മേധാവി കളു മായി നടത്തിയ ചര്‍ച്ച യില്‍ പ്രശ്‌ന പരിഹാര ത്തിന് ദീര്‍ഘ കാല അടിസ്ഥാന ത്തിൽ ഉള്ള കര്‍മ്മ പദ്ധതി തയ്യാറാക്കും എന്നും മുഖ്യ മന്ത്രി അറി യിച്ചിരുന്നു.

- pma

വായിക്കുക: , ,

Comments Off on ഹൈക്കോടതി യില്‍ മാധ്യമ ങ്ങള്‍ക്ക് വിലക്കില്ല : ചീഫ് ജസ്റ്റിസ്

Page 58 of 60« First...102030...5657585960

« Previous Page« Previous « ദസ്റ ആഘോഷങ്ങൾക്കായി പ്രധാനമന്ത്രി ഇന്ന് ഉത്തർപ്രദേശിൽ
Next »Next Page » ഇസ്ലാമിക് സെന്‍റര്‍ യാത്ര യയപ്പ് നൽകി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha