തോട് സംരക്ഷണം : ഫേസ് വളാഞ്ചേരി നിവേദനം നൽകി

January 12th, 2017

അലൈൻ : യു. എ. ഇ.യിലെ വളാഞ്ചേരി നിവാസി കളുടെ പ്രവാസി കൂട്ടായ്മ ‘ഫേസ് വളാഞ്ചേരി’ അൽ ഐനിൽ ചേർന്ന യോഗ ത്തിൽ വെച്ച്, കോട്ടക്കൽ മണ്ഡലം എം. എൽ. എ. ആബിദ് ഹുസൈൻ തങ്ങൾക്ക് നിവേദനം നൽകി.

നാട്ടിലെ മലിന മായ തോട് ഹരിത കേരള മിഷൻ പദ്ധതി യിൽ ഉൾ പ്പെടുത്തി സംരക്ഷി ക്കണം എന്ന് ആവശ്യ പ്പെട്ടു കൊണ്ടാ ണ് നിവേദനം നൽകിയത്.

നിവേദന ത്തിൽ പകർപ്പ്, വളാഞ്ചേരി മുനിസിപ്പൽ ചെയർ പേഴ്സൺ ഷാഹിന ടീച്ചർക്കും, വളാ ഞ്ചേ രി യിലെ ഡിവിഷണൽ കൗൺ സിലർ മാക്കും നൽകി.

പരിസ്ഥിതി സംരക്ഷണ വുമായി മുന്നോട്ടു വന്ന പ്രവാസി കൂട്ടായ്മ ഫേസ് വളാഞ്ചേരി യുടെ ഈ ശ്രമത്തെ ആബിദ് ഹുസൈൻ തങ്ങൾ എ൦. എൽ. എ. അഭി നന്ദിച്ചു.

തോട് സംരക്ഷണ ത്തിനു വേണ്ടതായ നടപടികൾ സ്വീക രിക്കും എന്നും അദ്ദേഹം ഉറപ്പു നൽകി. ഫേസ് വളാഞ്ചേരി പ്രതി നിധി കളായ നൗഷാദ് വളാഞ്ചേരി, അഷ്‌റഫ്, ഹക്കീം എന്നിവർ നേതൃത്വം നൽകി.

- pma

വായിക്കുക: , , , , ,

Comments Off on തോട് സംരക്ഷണം : ഫേസ് വളാഞ്ചേരി നിവേദനം നൽകി

മുഖ്യമന്ത്രിയുടെ ശകാരം : ചീഫ് സെക്രട്ടറി രാജിക്കൊരുങ്ങി

January 10th, 2017

vijayanand

തിരുവനന്തപുരം: മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരുടെ മുമ്പില്‍ വെച്ച് മുഖ്യമന്ത്രിയുടെ ശകാരം കേട്ടതില്‍ പ്രതിഷേധിച്ച് ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് രാജിക്കൊരുങ്ങി. ഉദ്യോഗസ്ഥരുടെ വാദങ്ങള്‍ പിന്തള്ളി വിജിലന്‍സ് ഡയറക്ടര്‍ക്ക് മുഖ്യമന്ത്രി പൂര്‍ണ്ണ പിന്തുണ നല്‍കിയത് ഇവരെ ചൊടിപ്പിച്ചിട്ടുണ്ട്.

ജേക്കബ് തോമസിനെതിരെ നിരവധി തവണ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും നടപടി എടുക്കാത്തതിനെ തുടര്‍ന്നാണ് കൂട്ട അവധിക്ക് തങ്ങള്‍ തയ്യാറായതെന്ന് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ചീഫ് സെക്രട്ടറി സ്ഥാനം ഒഴിയില്ലെന്ന് അദ്ദേഹത്തോടനുബന്ധിച്ച വൃത്തങ്ങള്‍ പറയുന്നു.

- അവ്നി

വായിക്കുക: ,

Comments Off on മുഖ്യമന്ത്രിയുടെ ശകാരം : ചീഫ് സെക്രട്ടറി രാജിക്കൊരുങ്ങി

മൃതദേഹം നാട്ടില്‍ എത്തിക്കുവാ നുള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണം

January 3rd, 2017

അബുദാബി : പ്രവാസ മണ്ണില്‍ വെച്ച് മരണ പ്പെടുന്ന മലയാളി കളുടെ മൃത ദേഹം നാട്ടില്‍ എത്തിക്കുവാ നുള്ള പൂര്‍ണ്ണ ചുമതല സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടു ക്കണം എന്ന് സാമൂഹ്യ പ്രവര്‍ ത്തക യും സംസ്ഥാന സാമൂഹ്യ ക്ഷേമ ബോര്‍ഡ് അംഗവു മായ ഷാഹിദ കമാല്‍.

അബുദാബി കേരള സോഷ്യല്‍ സെന്ററി ന്റേയും ശക്തി തിയ്യറ്റേ ഴ്സി ന്റേ യും സംയുക്ത ആഭി മുഖ്യത്തില്‍ നല്‍കിയ സ്വീകര ണത്തി പങ്കെടുത്ത് സംസാരി ക്കുക യായി രുന്നു അവര്.

മറ്റു രാജ്യ ങ്ങളിൽ പൗരൻ മാരുടെ മൃത ദേഹ ങ്ങൾ നാട്ടില്‍ എത്തി ക്കു ന്നതി നുള്ള പൂർണ്ണ ഉത്തര വാദിത്തം അതതു രാജ്യങ്ങള്‍ ഏറ്റെ ടുക്കു മ്പോൾ സർ ക്കാറു കള്‍ ഇക്കാര്യ ത്തിൽ നടപടി ക ളൊ ന്നും സ്വീകരി ക്കുന്നില്ല എന്നതു ഖേദ കര മാണ്.

കോഴിക്കോട്ടേ ക്കു കിലോയ്‌ക്ക് 16 ദിർഹം, കൊച്ചി യിലേക്ക് 17 ദിർഹം, തിരു വനന്ത പുര ത്തേക്ക് 18 ദിർഹം എന്നീ നില യിൽ മൃത ദേഹ ത്തെ കിലോ ഗ്രാം തൂക്ക ത്തിൽ വില നിശ്ചയി ക്കുന്ന തു ഹൃദയ ഭേദ കമാണ്.

ഭൌതിക ശരീരം എംബാം ചെയ്യുന്ന സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ മേല്‍ പറഞ്ഞ തുക നല്‍കാന്‍ കഴിയാത്ത ഒരു കക്കത്ത ക്കാരന്റെ മൂന്നു മാസം പഴക്കം ചെന്ന ഭൌതിക ശരീ രവും കാണാനിട യായി എന്നും ഷാഹിദ കമാല്‍ പറഞ്ഞു.

ലോകത്തിനും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ക്കും മാതൃക യായിട്ടുള്ള കേരളം ഇക്കാര്യത്തിലും ഒരു മാതൃക സൃഷ്ടിച്ചു കൊണ്ട് ഇന്ത്യാ ഗവര്‍ണ്‍ മെന്റിനു മാതൃക ആവണം എന്നും ജന പക്ഷത്തു നിന്ന് പ്രവര്‍ത്തി ക്കുന്ന സര്‍ക്കാര്‍ എന്ന നിലയില്‍ പിണറായി സര്‍ക്കാരിന് അതിനു കഴിയും എന്നും അവര്‍ പ്രത്യാശ പകടിപ്പിച്ചു.

കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് പി. പത്‌മനാഭന്‍ അദ്ധ്യക്ഷത വഹിച്ചു. കെ. എസ്. സി. മുൻ പ്രസിഡന്റ് കെ. ബി. മുരളി, ശക്‌തി ആക്‌ടിംഗ് പ്രസി ഡന്റ് സഫറുള്ള പാലപ്പെട്ടി, ശക്‌തി ജനറൽ സെക്രട്ടറി സുരേഷ് പാടൂർ, സെന്റർ കലാ വിഭാഗം സെക്രട്ടറി കെ. വി. ബഷീർ, പൊന്നാനി ഗ്രാമീണ സഹ കരണ ബാങ്ക് പ്രസി ഡന്റ് ടി. എം. സിദ്ദീഖ് തുടങ്ങിയവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on മൃതദേഹം നാട്ടില്‍ എത്തിക്കുവാ നുള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണം

മോഡി കോർപ്പറേറ്റുക ളുടെ ഏജൻറ് : വി. അബ്ദുറഹിമാൻ എം. എൽ. എ.

December 18th, 2016

thanoor-mla-v-abdul-rahiman-in-ksc-ePathram

അബുദാബി : രാജ്യ ത്തിന്റെ താല്പര്യ ങ്ങള്‍ ഭീമന്‍ കോർപ്പ റേറ്റു കള്‍ക്ക് പണയം നൽകാ നുള്ള പദ്ധതി യു മായാണ് കേന്ദ്ര സർക്കാർ മുന്നോട്ടു പോകുന്നത് എന്ന് വി. അബ്ദു റഹി മാൻ എം. എൽ. എ.

അബുദാബി ശക്തി തിയേറ്റേഴ്സിന്റെ ആഭി മുഖ്യ ത്തിൽ കേരളാ സോഷ്യൽ സെന്റ റില്‍ നടന്ന സ്വീകരണ യോഗ ത്തിൽ സംസാരി ക്കുക യായിരുന്നു അദ്ദേഹം.

തനിക്കു വോട്ട് ചെയ്ത പാവം ജനതയെ മുഴു വൻ അടിമ കളെപ്പോലെ ബാങ്കിന് മുന്നി ൽ യാചക രായി നിർത്തു കയാണ് മോഡി. ഇതി ലൂടെ ആരുടെ താല്പര്യമാണ് സംര ക്ഷി ക്കു ന്നത് എന്ന് എല്ലാവരും തിരിച്ചറി യുന്നുണ്ട്.

കേരള ത്തെ ശ്വാസം മുട്ടിക്കു വാനുള്ള ബി. ജെ. പി. സർക്കാറിന്റെ ശ്രമം, മുഖ്യമന്ത്രി പിണ റായി വിജയ ന്റെ നേതൃത്വ ത്തിൽ നാം ചെറു ത്തു തോൽ പ്പിക്കും.

v-abdul-rahiman-tanur-assembly-constituency-ePathram.jpg

കേരള ത്തിന്റെ ചരിത്രം തന്നെ മാറ്റി മറിക്കു ന്നതാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ച നവ കേരള മിഷൻ. കേരള ത്തിന്റെ നഷ്ടപ്പെട്ടു കൊണ്ടി രിക്കുന്ന പച്ചപ്പ്‌ വീണ്ടെ ടുക്കും. കുള ങ്ങളും തോടു കളും പുഴ കളും മല കളും പാട ശേഖര ങ്ങളും സംരക്ഷി ക്കും എന്നും കേരള ത്തില്‍ ഇടതു മുന്നണിക്ക് വോട്ട് ചെയ്ത പ്രവർ ത്തകർ ഒരി ക്കലും നിരാശ പ്പെടേ ണ്ടി വരില്ല എന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.

താനാളൂർ പഞ്ചായത് പ്രസിഡന്റ് വി. അബ്ദുൾ റസാഖ് ആശംസാ പ്രസംഗം നടത്തി. ശക്തി പ്രസിഡന്റ് കൃഷ്ണ കുമാർ ചടങ്ങിൽ അദ്ധ്യ ക്ഷത വഹിച്ചു.

- pma

വായിക്കുക: , ,

Comments Off on മോഡി കോർപ്പറേറ്റുക ളുടെ ഏജൻറ് : വി. അബ്ദുറഹിമാൻ എം. എൽ. എ.

സംഘപരിവാറിന്റെ സർട്ടിഫിക്കറ്റ് കമലിന് ആവശ്യമില്ലെന്ന് മുഖ്യമന്ത്രി

December 18th, 2016

pinarayi-vijayan-epathram

കോഴിക്കോട് : ദേശീയഗാന വിവാദത്തിൽ സംവിധായകൻ കമലിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കമലിന്റെ വീടിനു മുമ്പിൽ സംഘപരിവാറുകൾ നടത്തിയ പ്രതിഷേധ പ്രകടനത്തെ തുടർന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം. കമലിന് സംഘപരിവാറിന്റെ ദേശീയ സർട്ടിഫിക്കറ്റ് വേണ്ടെന്നും അവരെ എന്തെങ്കിലും ബോധ്യപ്പെടുത്തേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി വിശദമാക്കി.

ഇത്തരത്തിലുള്ള അസഹിഷ്ണുത ഇവിടെ നടത്താമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. പുത്തൂർ ദേശസേവിനി വയനശാലയിൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ വിവിധ പുരസ്കാരങ്ങളുടെ സമർപ്പണം നടത്തുകയായിരുന്നു അദ്ദേഹം.

- അവ്നി

വായിക്കുക: , , ,

Comments Off on സംഘപരിവാറിന്റെ സർട്ടിഫിക്കറ്റ് കമലിന് ആവശ്യമില്ലെന്ന് മുഖ്യമന്ത്രി

Page 54 of 60« First...102030...5253545556...60...Last »

« Previous Page« Previous « ഭവൻസ് ഏഴാം വാർഷികം അരങ്ങേറി
Next »Next Page » മോഡി കോർപ്പറേറ്റുക ളുടെ ഏജൻറ് : വി. അബ്ദുറഹിമാൻ എം. എൽ. എ. »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha