അ​ഭ്യൂ​ഹ​ങ്ങ​ളും വ്യാ​ജ വാ​ർ​ത്തകളും ​പ്രചരിപ്പിക്കരുത്

January 3rd, 2022

logo-uae-public-prosecution-ePathram
അബുദാബി : അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുകയും വ്യാജ വാർത്തകൾ പ്രസിദ്ധീകരി ക്കുകയും ചെയ്യുന്നവർക്ക് യു. എ. ഇ. ഫെഡറൽ നിയമം പ്രകാരം തടവു ശിക്ഷയും കനത്ത പിഴയും എന്ന് ഓര്‍മ്മി പ്പിച്ചു കൊണ്ട് പബ്ലിക് പ്രോസിക്യൂട്ടർ. 2021-ലെ ഫെഡറൽ നിയമം നമ്പർ 34 അനുസരിച്ച്, പ്രസ്തുത കുറ്റ കൃത്യങ്ങൾക്കുള്ള ശിക്ഷ വിവരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയ വഴി പ്രസിദ്ധീകരിച്ചു.

നിയമത്തിലെ ആർട്ടിക്കിൾ 52 പ്രകാരം, ഔദ്യോഗിക സ്രോതസ്സുകൾ പ്രസിദ്ധീകരിക്കുന്ന വാർത്തകൾക്ക് വിരുദ്ധമായി തെറ്റായ വാർത്തകളും അഭ്യൂങ്ങളും കിംവദന്തികളും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും പ്രസിദ്ധീകരിക്കുവാനും പ്രചരിപ്പിക്കാനും വേണ്ടി സോഷ്യല്‍ മീഡിയ അടക്കമുള്ള ഇന്റർനെറ്റ് തലങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഒരു വർഷം തടവ് ശിക്ഷയും 100,000 ദിർഹം പിഴയും ലഭിക്കും എന്നും പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

സൈബർ കുറ്റകൃത്യങ്ങളെ കുറിച്ചുള്ള അവബോധവും നിയമങ്ങളെ കുറിച്ചുള്ള ഓര്‍മ്മ പ്പെടുത്തലും പൊതു ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടന്നു വരുന്ന ബോധ വൽക്കരണ കാമ്പയിന്റെ ഭാഗമായാണ് പബ്ലിക് പ്രോസിക്യൂഷൻ ഈ വിവരങ്ങൾ സാമൂഹിക മാധ്യമ ങ്ങളിലൂടെ പ്രസിദ്ധീകരിച്ചത്.

- pma

വായിക്കുക: , , ,

Comments Off on അ​ഭ്യൂ​ഹ​ങ്ങ​ളും വ്യാ​ജ വാ​ർ​ത്തകളും ​പ്രചരിപ്പിക്കരുത്

അമുസ്ലീംങ്ങള്‍ക്കായി കുടുംബ കോടതി

December 16th, 2021

logo-abudhabi-judicial-department-ePathram.jpg
അബുദാബി : പ്രവാസികളായ അമുസ്ലീംങ്ങള്‍ ക്കായി കുടുംബ കോടതി അബുദാബിയിൽ തുറന്നു. വ്യക്തി പദവി, വിവാഹം, വിവാഹ മോചനം, പിതൃത്വം, പാരമ്പര്യ സ്വത്ത് തുട ങ്ങി യ വിഷയങ്ങളില്‍ ഏറ്റവും പെട്ടെന്നു തീര്‍പ്പ് ഉണ്ടാക്കുവാനും കൂടിയാണ് ഈ കോടതി പ്രവര്‍ത്തിക്കുക.

അറബി ഭാഷ കൂടാതെ ഇംഗ്ലീഷ് ഭാഷയിലും കോടതി നടപടികള്‍ ഉണ്ടാവും.  എല്ലാ രാജ്യ ക്കാര്‍ക്കും കോടതി നടപടികള്‍ മനസ്സിലാവുന്നതിനാണ് ദ്വിഭാഷ ഉപയോഗിക്കുന്നത്.

- pma

വായിക്കുക: , , , ,

Comments Off on അമുസ്ലീംങ്ങള്‍ക്കായി കുടുംബ കോടതി

സുരക്ഷാ ഉപകരണങ്ങള്‍ മനഃപ്പൂർവ്വം നശിപ്പിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ

October 10th, 2021

logo-uae-public-prosecution-ePathram
അബുദാബി : പൊതുജനങ്ങളുടെ സുരക്ഷക്കു വേണ്ടി സ്ഥാപിച്ചിട്ടുള്ള സൈൻ ബോർഡുകൾ, നിരീക്ഷണ ക്യാമറകള്‍, മറ്റ് ഉപകരണങ്ങളും മനഃപ്പൂർവ്വം നശിപ്പിക്കുക, തല്‍സ്ഥാനത്തു നിന്നും നീക്കം ചെയ്യുക എന്നിവ കടുത്ത ശിക്ഷ അര്‍ഹിക്കുന്ന ഗുരുതര കുറ്റ കൃത്യങ്ങള്‍ എന്ന് പബ്ലിക് പ്രോസിക്യൂഷൻ സോഷ്യല്‍ മീഡിയ പേജു കളിലൂടെ ഓര്‍മ്മിപ്പിച്ചു. ഒരു വർഷത്തിൽ കുറയാത്ത തടവു ശിക്ഷ യും 50,000 ദിർഹത്തിൽ കുറയാത്ത പിഴയും ഈ കുറ്റ കൃത്യത്തിനു ശിക്ഷ ചുമത്തും എന്നും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

*  Public Prosecution Twitter

- pma

വായിക്കുക: , , ,

Comments Off on സുരക്ഷാ ഉപകരണങ്ങള്‍ മനഃപ്പൂർവ്വം നശിപ്പിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ

നീതി പീഠത്തെ തെറ്റിദ്ധരിപ്പിച്ചാല്‍ തടവു ശിക്ഷ : പബ്ലിക് പ്രോസിക്യൂഷൻ

August 24th, 2021

logo-uae-public-prosecution-ePathram
അബുദാബി : നീതി പീഠത്തെ തെറ്റിദ്ധരിപ്പിക്കുന്ന ഉദ്ദേശ ത്തോടെ പ്രവർത്തിക്കുന്നവര്‍ക്ക് തടവു ശിക്ഷ ലഭിക്കും എന്നു പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പു നല്‍കി.

ഫെഡറൽ പീനൽ കോഡിലെ ആർട്ടിക്കിൾ 266 പ്രകാരം നീതി പീഠത്തെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ വ്യക്തി കളുടെയോ സ്ഥല ങ്ങളുടെയോ വസ്തുക്കളുടെയോ അവസ്ഥ മാറ്റുകയോ കുറ്റ കൃത്യ ങ്ങളുടെ തെളിവു കൾ നശിപ്പിക്കുകയോ അല്ലെങ്കിൽ അറിഞ്ഞു കൊണ്ട് തെറ്റായ വിവരങ്ങൾ നല്‍കുകയോ ചെയ്യുന്ന വരെ തടങ്കലിൽ വെക്കും.

യു. എ. ഇ. യുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വാം, മലയാളം അടക്കമുള്ള വിവിധ ഭാഷ കളില്‍ ഇതിന്റെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , , , ,

Comments Off on നീതി പീഠത്തെ തെറ്റിദ്ധരിപ്പിച്ചാല്‍ തടവു ശിക്ഷ : പബ്ലിക് പ്രോസിക്യൂഷൻ

Page 3 of 3123

« Previous Page « മോഹൻലാലും മമ്മൂട്ടിയും ഗോൾഡൻ വിസ സ്വീകരിച്ചു
Next » മെഹ്ഫിൽ അവാർഡ് നിശ വെള്ളിയാഴ്ച »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha