അബുദാബി : യു. എ. ഇ. യില്‍ പൊതു സ്ഥലങ്ങളില്‍ വെച്ച് സ്ത്രീകളെ ശല്യം ചെയ്യുന്നവര്‍ക്കും പരസ്യമായി അപമാനിക്കുന്നവര്‍ക്കും 10,000 ദിർഹം പിഴയും ഒരു വർഷം തടവു ശിക്ഷയും ലഭിക്കും എന്ന് യു. എ. ഇ. പബ്ലിക് പ്രോസിക്യൂഷന്‍റെ മുന്നറിയിപ്പ്. 2021 ലെ ഫെഡറൽ ഉത്തരവ്, നിയമ നമ്പർ 31 ആർട്ടിക്കിൾ 412 അനുസരിച്ച് വാക്കു കൊണ്ടും പ്രവർത്തി കൊണ്ടും സ്ത്രീകളോട് മോശമായി പെരുമാറുന്നവര്‍ക്കും ഇതേ ശിക്ഷ ലഭിക്കും.
സ്ത്രീകൾക്ക് മാത്രം പ്രവേശനമുള്ള സ്ഥലത്ത് സ്ത്രീ വേഷം ധരിച്ച് കടക്കുന്ന പുരുഷന്മാര്‍ക്കും എതിരെ കടുത്ത നടപടി എടുക്കും എന്നും പബ്ലിക് പ്രോസിക്യൂ ഷന്‍ ഓര്‍മ്മിപ്പിച്ചു.
- P P Twitter, W A M, Malayalam