ഇന്ത്യൻ ചലച്ചിത്ര ഗാന ശാഖ യിലെ ശബ്ദ സൗകുമാര്യ ത്തിനു 82 വയസ്സ്. നിത്യ ഹരിത ങ്ങളായ നിരവധി സുന്ദര ഗാനങ്ങൾ പാടുവാൻ ഭാഗ്യം സിദ്ധിച്ച അപൂർവ്വ ശബ്ദ മാധുര്യമാണ് ജാനകിയമ്മ യുടേത്. 1200 ൽ അധികം മലയാള സിനിമാ ഗാനങ്ങൾക്ക് ജാനകിയമ്മ ശബ്ദം പകർന്നിട്ടുണ്ട്.
ആന്ധ്ര പ്രദേശിൽ ഗുണ്ടൂർ ജില്ല യിലെ പള്ള പട്ടല യിൽ സിസ്തല ശ്രീരാമ മൂർത്തി – സത്യവതി ദമ്പതികളുടെ മകളായി 1938 ഏപ്രിൽ 23 ന് എസ്. ജാനകി ജനിച്ചു. കുഞ്ഞു നാളിലെ സംഗീത വാസന പ്രകടി പ്പി ച്ചിരുന്നു.
എന്നാൽ ശാസ്ത്രീയമായി സംഗീത പഠന ത്തിനുള്ള സാഹച ര്യം അന്നുണ്ടാ യിരു ന്നില്ല. പിന്നീട് പത്താം വയസ്സിൽ പൈതി സ്വാമി യുടെ കീഴിൽ ശാസ്‌ത്രീയ സംഗീത പഠനം ആരംഭിച്ചു.
1956 ൽ ഓൾ ഇന്ത്യ റേഡിയോയിൽ ലളിത ഗാന മത്സര ത്തിൽ പങ്കെടുത്തു രണ്ടാം സ്ഥാനം നേടി. അത് ജാനകിയുടെ സംഗീത ജീവിത ത്തിൽ വലിയ വഴി ത്തിരിവ് ഉണ്ടാക്കി.
1957 ൽ ‘വിധിയിൻ വിളയാട്ട്’ എന്ന തമിഴ് സിനിമ യിൽ ടി. ചലപ്പതി റാവു ഈണം പകർന്ന ഗാനം ആലപിച്ചു കൊണ്ട് എസ്. ജാനകി ചല ച്ചിത്ര പിന്നണി ഗായിക യായി അരങ്ങേറ്റം കുറിച്ചു.
അതേ വർഷം തന്നെ ‘മിന്നുന്ന തെല്ലാം പൊന്നല്ല’ എന്ന സിനിമ യിലൂടെ മലയാള ത്തിലും പാടി. ഈ ചിത്രത്തി ലെ ‘ഇരുൾ മൂടുകയോ എൻ വാഴ്‌വി ൽ..’ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ആദ്യവർഷം തന്നെ അഞ്ചു ഭാഷാ ചിത്ര ങ്ങളിൽ പാടുവാൻ ഭാഗ്യം ലഭിച്ചു.
തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, കൊങ്ങിണി, തുളു എന്നിവ കൂടാതെ സംസ്‌കൃതം, മറാഠി, ഹിന്ദി, ബംഗാളി, ഒറിയ, സിംഹള, ഇംഗ്ലീഷ്, ജർമ്മൻ ഭാഷ കളിലും ആലാപന സാന്നിദ്ധ്യം അറി യിച്ചു.
നാൽപത്തിയൊന്ന് സംസ്ഥാന ചലച്ചിത്ര പുര സ്‌കാ രങ്ങൾ, നാലു ദേശീയ ചല ച്ചിത്ര പുര സ്കാര ങ്ങൾ, മറ്റു നിരവധി ചാനൽ – സാംസ്കാരിക കൂട്ടായ്മ കളുടെ പുരസ്കാരങ്ങൾ ജാനകിയമ്മ യെ തേടി എത്തി. ഏറ്റവും കൂടുതൽ (14 തവണ) സംസ്ഥാന അവാർഡു കൾ ലഭിച്ചത് മലയാള സിനിമ യിൽ നിന്നുമാണ്.
1976 ൽ പതിനാറു വയതിനിലേ എന്ന തമിഴ് ചിത്രത്തിലെ ‘സിന്ദൂര പൂവേ…’ എന്നു തുട ങ്ങുന്ന ഗാന ത്തിനാണ് ആദ്യ മായി ദേശീയ പുരസ്‌കാരം ലഭിച്ചത്.
1980 ൽ ‘ഓപ്പോൾ’ എന്ന മലയാള ചിത്രത്തിലെ ‘ഏറ്റു മാനൂർ അമ്പല ത്തിൽ എഴുന്നെ ള്ളത്ത്…’ എന്ന ഗാന ത്തിനും 1984 ൽ തെലുങ്കു ചിത്രമായ `സിതാര’ യിൽ ‘വെന്നല്ലോ ഗോദാരി ആനന്ദം…’ എന്ന ഗാന ത്തിനും 1992 ൽ `തേവർ മകൻ’ എന്ന തമിഴ് സിനിമ യിലെ ‘ഇഞ്ചി ഇടുപ്പഴകാ…’എന്ന ഗാന ത്തിനും ദേശീയ അവാര്‍ഡ് നേടി.
2017 ഒക്‌ടോബർ 28 ന് സിനിമയിലും പൊതു വേദി യിലും പാടുന്നത് അവസാ നിപ്പിച്ചു. മൈസൂരു മാനസ ഗംഗോത്രി യിലെ ഓപ്പൺ എയർ ഓഡി റ്റോറി യത്തിൽ തിങ്ങി നിറഞ്ഞ ആയിര ങ്ങളുടെ മുന്നില്‍ നാല്‍പതോളം ഗാന ങ്ങള്‍ ആലപിച്ചു കഴിഞ്ഞ തിനു ശേഷ മാണ് സ്വത സിദ്ധമായ ചിരി യോടെ ജാനകി യമ്മ താന്‍ പാട്ടു നിര്‍ത്തി യതായി പ്രഖ്യാപിച്ചത്.
(തയ്യാറാക്കിയത് : പി. എം. മുഹമ്മദ് മുസ്തഫ – മുത്തു)