ന്യൂഡൽഹി : കൊറോണ വൈറസിന്റെ B.1.617 വക ഭേദത്തെ’ഇന്ത്യന്‍ വകഭേദം’ എന്നുള്ള വിളിപ്പേരിനു വിലക്ക് ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. കൊറോണ വൈറസിന്റെ ‘ഇന്ത്യൻ വകഭേദം’ എന്ന പ്രയോഗവും ഇതുമായി ബന്ധപ്പെട്ട എല്ലാ ഉള്ളടക്കങ്ങളും എത്രയും വേഗം സാമൂഹിക മാധ്യമ ങ്ങളില്‍ നിന്നും നീക്കം ചെയ്യണം എന്നും ആവശ്യപ്പെട്ടു.
കൊവിഡ് ‘ഇന്ത്യൻ വകഭേദം’ എന്ന പ്രയോഗം തെറ്റി ദ്ധാരണ പരത്തുന്നതും രാജ്യത്തി ന്റെ പ്രതിച്ഛായയെ ബാധിക്കുന്നതും ആണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
മാത്രമല്ല ലോക ആരോഗ്യ സംഘടന ഒരു ഘട്ടത്തിലും B.1.617 വകഭേദവുമായി ബന്ധപ്പെടുത്തി ഈ വാക്ക് ഒരിക്കല്‍ പോലും ഉപയോഗിച്ചിട്ടില്ല എന്നും മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.
- WikiPedia : Lineage B.1.617