സമൂഹ വ്യാപനം ഉണ്ടായി : സര്‍ക്കാര്‍ വാദം തള്ളി ആരോഗ്യ വിദഗ്ധര്‍

June 2nd, 2020

covid-19-quarantine-in-india-for-passengers-from-gulf-ePathram
ന്യൂഡൽഹി : രാജ്യത്ത് കൊവിഡ്-19 വൈറസിന്റെ സമൂഹ വ്യാപനം ഉണ്ടായിട്ടില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചു പറയുമ്പോഴും സര്‍ക്കാര്‍ വാദം തള്ളി ആരോഗ്യ രംഗത്തെ വിദഗ്ധര്‍

രാജ്യത്ത് വലിയ തോതില്‍ കൊവിഡ്-19 വൈറസി ന്റെ സമൂഹ വ്യാപനം ഉണ്ടായി എന്ന് ഡോക്ടര്‍ മാരു ടെയും പകര്‍ച്ച വ്യാധി വിദഗ്ധരു ടെയും ആരോഗ്യ രംഗത്തെ വിദഗ്ധരു ടേയും സംഘടനകകള്‍ സംയുക്ത പ്രസ്താവന യില്‍ വ്യക്തമാക്കി.

സമൂഹ വ്യാപനം സംഭവിച്ചു കഴിഞ്ഞതിനാല്‍ രോഗം നിർമാർജ്ജനം ചെയ്യാം എന്ന ധാരണ നിലവിലെ അവസ്ഥ യിൽ അപ്രായോഗികം എന്നും പ്രധാന മന്ത്രിക്കു നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഐ. സി. എം. ആര്‍., എയിംസ് എന്നിവിട ങ്ങളിലെ വിദഗ്‌ധര്‍ അടങ്ങുന്ന സംഘമാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

കൊറോണയെ നേരിടുവാൻ കൃത്യത ഇല്ലാത്തതും അവ്യക്തവും ഉറച്ചു നില്‍ക്കാത്തതുമായ നയങ്ങള്‍ ആയിരുന്നു കേന്ദ്ര സർക്കാർ സ്വീകരിച്ചത്. അതു വീണ്ടു വിചാരമില്ലായ്മ തന്നെ യാണ്. കൊവിഡ് മഹാമാരിയെ പ്രതി രോധി ക്കുവാൻ കൃത്യമായി പഠിച്ച് തയ്യാർ ചെയ്ത ഒരു പദ്ധതി ഉണ്ടായിരുന്നില്ല എന്നത് ഏറ്റവും വലിയ വീഴ്ച തന്നെ ആയിരുന്നു.

‘‘രോഗം കൈകാര്യം ചെയ്യുന്നതിൽ പകർച്ച വ്യാധി പ്രതിരോധ രംഗത്ത് പ്രവർ ത്തന പരിചയം ഉള്ളവരെ വേണമായിരുന്നു സർക്കാർ ആശ്രയി ക്കേണ്ടി യിരുന്നത്. അതിനു പകരം അക്കാദമിക് രംഗത്ത് ഉള്ളവരു ടെയും ഉദ്യോഗസ്ഥ രുടെയും ഉപദേശം ആയിരുന്നു ഭരണ കൂടം സ്വീകരിച്ചത്. രാജ്യം ഇപ്പോൾ അതിനു വലിയ വില കൊടുക്കുക യാണ്’’- റിപ്പോർട്ടിൽ കുറ്റപ്പെടുത്തി.

- pma

വായിക്കുക: , , , , ,

Comments Off on സമൂഹ വ്യാപനം ഉണ്ടായി : സര്‍ക്കാര്‍ വാദം തള്ളി ആരോഗ്യ വിദഗ്ധര്‍

ഓൺ ലൈൻ പഠനത്തിന് തുടക്കമായി

June 1st, 2020

covid-19-online-class-started-in-kerala-ePathram
തിരുവനന്തപുരം : പതിവു പോലെ ജൂണ്‍ ഒന്നിനു തന്നെ ക്ലാസ്സുകള്‍ തുടങ്ങി. എന്നാല്‍ ഇത്തവണ ഓണ്‍ ലൈനി ലൂടെ യാണ് ക്ലാസ്സുകള്‍ ആരംഭിച്ചത്. രാവിലെ 8.30 നാണ് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്തു തുടങ്ങിയത്.

പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കാണ് ആദ്യക്ലാസ്സ് നടന്നത്. ഒാരോ ക്ലാസ്സുകൾക്കും മുൻകൂട്ടി പ്രസിദ്ധീകരിച്ച ടൈം ടേബിൾ പ്രകാരം നിശ്ചിത സമയം വിഷയങ്ങള്‍ എടുക്കും. ഓരോ വിഷയത്തിനും അര മണിക്കൂര്‍ നീളുന്ന ക്ലാസ്സുകളാണ്. രാത്രിയിലും ശനി, ഞായർ ദിവസ ങ്ങളിലും ക്ലാസ്സുകൾ പുനഃ സംപ്രേക്ഷണം ചെയ്യും.

കൊവിഡ് വൈറസ് വ്യാപന ത്തിന്റെ പശ്ചാത്തല ത്തില്‍ സ്കൂളുകള്‍ അടച്ചിട്ട തോടെ യാണ് ഓണ്‍ ലൈന്‍ ക്ലാസ്സുകള്‍ എന്ന ആശയം പ്രാവര്‍ ത്തിക മാക്കി യത്.

ടെലിവിഷന്‍, സ്മാര്‍ട്ട് ഫോണ്‍, ഇന്റര്‍നെറ്റ് സൗകര്യ ങ്ങള്‍ ഇല്ലാത്ത കുട്ടികള്‍ക്ക് പകരം സംവിധാനം ഒരുക്കും. പ്രഥമ അദ്ധ്യാപകര്‍, പി. ടി. എ. കമ്മിറ്റി കള്‍, തദ്ദേശ സ്ഥാപന ങ്ങള്‍, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവരുടെ സഹായത്തോടെ ആയിരിക്കും ഇത്.

- pma

വായിക്കുക: , , , , ,

Comments Off on ഓൺ ലൈൻ പഠനത്തിന് തുടക്കമായി

ആന്റി ബോഡി ടെസ്റ്റ് വ്യാപകമാക്കണം : സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദ്ദേശം

May 31st, 2020

icmr- indian-council-of-medical-research-ePathram
ന്യൂഡല്‍ഹി : കൊവിഡ്-19 വൈറസ് വ്യാപന ത്തിന്റെ കൃത്യമായ കണക്കു കള്‍ ലഭിക്കു വാനായി എലിസ ആന്റി ബോഡി ടെസ്റ്റ് വ്യാപകമായി നടത്തുവാന്‍ സംസ്ഥാനങ്ങൾക്ക് ഐ. സി. എം. ആർ. നിർദ്ദേശം നല്‍കി.

വൈറസ് വ്യാപനത്തിന്റെ തോത് പരിശോധി ക്കുന്ന തിനായി എലിസ ആന്റി ബോഡി ടെസ്റ്റി ന്റെ ഒരു പൈലറ്റ് സീറോ സര്‍വ്വേ ഐ. സി. എം. ആർ. കഴിഞ്ഞ യാഴ്ച നടത്തി യിരുന്നു.

രോഗ വ്യാപനത്തില്‍ രാജ്യം എവിടെ വരെ എത്തി നില്‍ക്കുന്നു എന്നതിന്റെ അടിസ്ഥാന വിവര ങ്ങള്‍ കിട്ടുന്ന തിനു വേണ്ടിയാണ് ഐ. സി. എം. ആർ. പൈലറ്റ് സര്‍വ്വേ നടത്തിയത്‌.

എന്‍സൈം അടിസ്ഥാനമാക്കി കൊണ്ടു ള്ള ലബോറട്ടറി പരിശോധന യാണ് എലിസ ടെസ്റ്റ്. മാത്രമല്ല, രക്തത്തിലെ ആന്റി ബോഡികളെ കണക്കാക്കി മുന്‍ കാല അണു ബാധയെ കണ്ടെ ത്തുവാനും ഈ ടെസ്റ്റി ലൂടെ സാധിക്കും. കൂടുതല്‍ ആളുകളില്‍ ടെസ്റ്റ് നടത്തുന്നതിലൂടെ രോഗ ത്തിന്റെ സമൂഹ വ്യാപന സാദ്ധ്യത മനസ്സിലാക്കാന്‍ സാധിക്കും.

വൈറസ് ബാധ എല്‍ക്കാന്‍ സാദ്ധ്യത കൂടുതല്‍ ഉള്ള ആരോഗ്യ പ്രവര്‍ത്തകര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, കണ്ടെയ്‌നര്‍ സോണു കളിലെ വ്യക്തികള്‍ തുടങ്ങിയ വരിലാണ് ആന്റി ബോഡി ടെസ്റ്റ് നടത്തുക.

- pma

വായിക്കുക: , , , ,

Comments Off on ആന്റി ബോഡി ടെസ്റ്റ് വ്യാപകമാക്കണം : സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദ്ദേശം

കെ – ഫോണ്‍ പദ്ധതി ഡിസംബറില്‍ പൂര്‍ത്തിയാകും : മുഖ്യമന്ത്രി

May 30th, 2020

internet-for-every-one-kerala-governments-k-phone-project-ePathram
തിരുവനന്തപുരം : സൗജന്യ ഇന്റര്‍നെറ്റ് ഉറപ്പാക്കുന്ന ‘കെ – ഫോണ്‍’ പദ്ധതി ഡിസംബറില്‍ പൂര്‍ത്തി യാകും എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്റര്‍ നെറ്റിനുള്ള അവകാശം പൗരന്മാരുടെ അടിസ്ഥാന അവകാശം എന്നു പ്രഖ്യാപിച്ച സംസ്ഥാന മാണ് കേരളം.

ഇതിന്റെ ഭാഗ മായിട്ടാണ് പാവപ്പെട്ട വര്‍ക്ക് സൗജന്യ മായും മറ്റുള്ള വര്‍ക്ക് താങ്ങാ വുന്ന നിരക്കിലും ഗുണ മേന്മയുള്ള ഇന്റര്‍ നെറ്റ് ഉറപ്പാക്കുവാനായി കെ – ഫോണ്‍ പദ്ധതി ആവിഷ്‌ക രിച്ചത് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ ഏറ്റവും ശക്തമായ ഇന്‍റര്‍നെറ്റ് ശൃംഖല യായിരിക്കും കെ-ഫോണ്‍.

കൊവിഡിന് ശേഷമുള്ള ലോക ത്തില്‍ ഇന്‍റര്‍ നെറ്റിന്‍റെ പ്രാധാന്യവും പ്രസക്തിയും ഏറെ വര്‍ദ്ധിക്കും. ലോക ത്തിന്‍റെ ചലനം തന്നെ ഇന്‍റര്‍ നെറ്റ് അടിസ്ഥാന ത്തില്‍ ആയിരിക്കും. വിദ്യാഭ്യാസം, ബാങ്കിംഗ് പോലു ള്ള മേഖല കളില്‍ ഇന്‍റര്‍ നെറ്റിന്‍റെ ഉപയോഗം വലിയ തോതില്‍ വര്‍ദ്ധിക്കും.

കൊവിഡിനു ശേഷ മുള്ള കേരളത്തെ, ലോകത്തിലെ പ്രധാന വ്യവസായ-വിദ്യാഭ്യാസ-ടൂറിസം കേന്ദ്ര മായി വികസി പ്പിക്കാനുള്ള സര്‍ക്കാ രിന്‍റെ ശ്രമ ങ്ങള്‍ക്ക് കെ-ഫോണ്‍ വലിയ പിന്തുണ യായി രിക്കും. കേരള സ്റ്റേറ്റ് ഐ. ടി. ഇന്‍ഫ്രാ സ്ട്രക്ചര്‍ ലിമിറ്റഡ് എന്ന കമ്പനിയും കെ.എസ്.ഇ.ബി. യും യോജിച്ചാണ് കെ-ഫോണ്‍ നടപ്പാക്കുന്നത്.

- pma

വായിക്കുക: , , ,

Comments Off on കെ – ഫോണ്‍ പദ്ധതി ഡിസംബറില്‍ പൂര്‍ത്തിയാകും : മുഖ്യമന്ത്രി

രാജ്യത്ത് 11 അക്ക ഫോണ്‍ നമ്പര്‍ ഉപയോഗിക്കണം : നിര്‍ദ്ദേശവുമായി ട്രായ്

May 30th, 2020

inda-mobile-users-epathram
ന്യൂഡല്‍ഹി : രാജ്യത്തെ ഏകീകൃത നമ്പറിംഗ് പ്ലാനി ന്റെ ഭാഗ മായി മൊബൈല്‍ സര്‍വ്വീസ് നമ്പറു കള്‍, ഫിക്‌സഡ് ലൈന്‍ എന്നിവ നല്‍കുന്നതിന് പുതിയ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) മാര്‍ഗ്ഗ നിര്‍ദ്ദേശ ങ്ങള്‍ പുറത്തിറക്കി. ഇതിന്റെ ഭാഗമായി രാജ്യത്ത് 11 അക്ക മൊബൈല്‍ നമ്പറുകള്‍ ഉപയോഗി ക്കണം എന്നാണ് പുതിയ നിര്‍ദ്ദേശം.

ഇതോടെ നിലവിലുള്ള മൊബൈല്‍ ഫോണ്‍ നമ്പറുക ളില്‍ മാറ്റം വരും. പുതിയ മൊബൈല്‍ നമ്പറു കള്‍ക്ക് തുടക്ക ത്തില്‍ 9 എന്ന അക്കം കൂടി ചേര്‍ത്ത് ആകെ11 അക്കങ്ങള്‍ ആയി മാറും. നിലവില്‍ എസ്. ടി. ഡി. കോളു കള്‍ക്ക് മാത്രം പൂജ്യം ചേര്‍ത്താല്‍ മതി. എന്നാല്‍ ഇനി മൊബൈല്‍ ഫോണ്‍ നമ്പറുകളിലേക്ക് വിളിക്കുമ്പോഴും പൂജ്യം ചേര്‍ക്കണം.

ഇനി മുതല്‍ ഫികസ്ഡ് ലൈനു കളില്‍ നിന്നും മൊബൈല്‍ ഫോണു കളിലേക്ക് വിളിക്കുമ്പോള്‍ ‘പൂജ്യം’ കൂടി ചേര്‍ക്കണം. രാജ്യത്ത് കൂടുതല്‍ നമ്പറു കള്‍ ലഭ്യമാക്കു വാനാണ് അഥോറിറ്റി യുടെ ശ്രമം. പുതിയ തീരുമാനം വഴി 1000 കോടി നമ്പറു കള്‍ ഉള്‍ക്കൊള്ളു വാന്‍ സാധിക്കും എന്നു കരുതുന്നു.

- pma

വായിക്കുക: , , ,

Comments Off on രാജ്യത്ത് 11 അക്ക ഫോണ്‍ നമ്പര്‍ ഉപയോഗിക്കണം : നിര്‍ദ്ദേശവുമായി ട്രായ്

Page 30 of 70« First...1020...2829303132...405060...Last »

« Previous Page« Previous « എം. പി. വീരേന്ദ്ര കുമാർ അന്തരിച്ചു
Next »Next Page » കെ – ഫോണ്‍ പദ്ധതി ഡിസംബറില്‍ പൂര്‍ത്തിയാകും : മുഖ്യമന്ത്രി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha