ന്യൂഡൽഹി : മോട്ടോര്‍ വാഹന നിയമ ങ്ങളില്‍ സമഗ്ര മായ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ ഒരുങ്ങി കേന്ദ്ര ഗതാഗത മന്ത്രാലയം. വാഹനം റജിസ്റ്റർ ചെയ്യുമ്പോൾ ഉടമയുടെ പേരിന് കൂടെ നോമിനിയുടെ പേരും ആർ. സി. യിൽ ചേര്‍ക്കാം.
ഉടമക്ക് അത്യാഹിതം സംഭവിച്ചാൽ വാഹനം നോമിനി യുടെ പേരിലേക്കു മാറ്റു വാന്‍ നിയമ തടസ്സങ്ങള്‍ ഉണ്ടാവില്ല. റോഡ് സുരക്ഷയെ മുന്‍ നിറുത്തി മോട്ടോർ വാഹന നിയമ ത്തിലെ 47, 55, 56 വ്യവസ്ഥകളില്‍ ഭേദ ഗതി വരുത്തും.
The Motor Vehicles (Amendment) Act, 2019 seeks to bring reform in the area of road safety, ensure citizen facilitation, transparency and reduce corruption with the help of information technology.@nitin_gadkari @PMOIndia @PIB_India pic.twitter.com/0m7lyp2qZt
— MORTHINDIA (@MORTHIndia) November 27, 2020
വാഹനങ്ങള്‍ക്കു നല്‍കുന്ന പുക പരിശോധനാ ഫിറ്റ് നസ്സ് സര്‍ട്ടിഫിക്കറ്റ് ഏകീകരിക്കും. ഇതോടെ രാജ്യത്തെ എല്ലാ വാഹന ങ്ങൾക്കും ഒരേ രീതിയിലുള്ള സര്‍ട്ടിഫിക്കറ്റ് (പി. യു. സി. പൊല്യൂഷൻ അണ്ടർ കണ്‍ട്രോൾ) ആയിരിക്കും നല്‍കുക.
വാഹനത്തിന്റേയും ഉടമയുടേയും പ്രധാന വിവരങ്ങൾ ഉള്‍ക്കൊള്ളിച്ച് ക്യു. ആർ. കോഡ് രൂപപ്പെടുത്തും. പി. യു. സി. ഡാറ്റാ ബേസും ദേശീയ റജിസ്റ്ററും തമ്മില്‍ ബന്ധി പ്പിച്ചു കൊണ്ടായിരിക്കും ഈ സംവിധാനം നടപ്പാക്കുക.