കൊവിഡ് പ്രതിരോധ കുത്തി വെപ്പ് തുടക്കമായി

January 16th, 2021

logo-ministry-of-health-government-of-india-ePathram
ന്യൂഡൽഹി : ഇന്ത്യയില്‍ കൊവിഡ് വാക്സിന്‍ കുത്തി വെപ്പ് തുടങ്ങി. ആദ്യ ദിനമായ ശനിയാഴ്ച 191,181 പേര്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ചു എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രജിസ്റ്റർ ചെയ്ത ആരോഗ്യ പ്രവർത്തകർക്കു കുത്തി വെക്കുന്നത് കൊവിഷീല്‍ഡ് വാക്‌സിന്‍.

ഡല്‍ഹി എയിംസിലെ ശുചിത്വ തൊഴിലാളിയായ മനീഷ് കുമാർ ആദ്യ വാക്‌സിൻ സ്വീകരിച്ചു. കേരളത്തിൽ 7, 206 പേര്‍ ആദ്യ ദിനം വാക്സിന്‍ എടുത്തു. ഏറ്റവും കൂടുതൽ പേര്‍ വാക്സിന്‍ എടുത്ത സംസ്ഥാനം ആന്ധ്രാ പ്രദേശ്.

കേരളത്തിൽ 133 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷന്‍. എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങളും തിരുവനന്ത പുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങള്‍ വീതവും മറ്റു ജില്ലകളില്‍ ഒമ്പതു കേന്ദ്രങ്ങള്‍ വീതവുമാണ് ഒരുക്കി യിരിക്കുന്നത്. കേരളത്തിലും രജിസ്റ്റർ ചെയ്ത ആരോഗ്യ പ്രവർത്തകർക്കു മാത്രമാണ് ആദ്യ ഘട്ടത്തില്‍ കൊവിഡ് പ്രതിരോധ കുത്തി വെപ്പ് നല്‍കുന്നത്.

- pma

വായിക്കുക: , , , , ,

Comments Off on കൊവിഡ് പ്രതിരോധ കുത്തി വെപ്പ് തുടക്കമായി

കൊവിഡ് വാക്സിനുകള്‍ ജനുവരി 16 മുതല്‍

January 13th, 2021

covid-19-vaccine-available-india-on-july-2021-to-cover-25-crore-people-ePathram
ന്യൂഡല്‍ഹി : അടിയന്തര ഉപയോഗത്തിനായി കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയ കൊവിഡ് വാക്സിനുകള്‍ വിതരണത്തിനായി സംസ്ഥാനങ്ങളിലേക്ക് അയച്ചു തുടങ്ങി. ജനുവരി 16 മുതല്‍ കൊവിഡ് വാക്സിന്‍ നല്‍കി തുടങ്ങും. 28 ദിവസത്തെ ഇടവേള കളി ലായി വാക്‌സി ന്റെ 2 ഡോസു കള്‍ നല്‍കും. 14 ദിവസത്തിന് ശേഷം മാത്രമെ വാക്‌സി ന്റെ ഫലപ്രാപ്തി അറിയാന്‍ സാധിക്കൂ.

ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍, ഓക്സ് ഫോഡ് യൂണി വേഴ്സിറ്റി യുടെ കൊവി ഷീല്‍ഡ് എന്നീ രണ്ട് വാക്‌സിനുകളില്‍ നിന്ന് ഏത് എടുക്കണം എന്ന് സ്വീകര്‍ത്താവിന്ന് തല്‍ക്കാലം തീരുമാനിക്കുവാന്‍ കഴിയില്ല എന്നും കേന്ദ്ര ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

- pma

വായിക്കുക: , , , , , , , ,

Comments Off on കൊവിഡ് വാക്സിനുകള്‍ ജനുവരി 16 മുതല്‍

കൊവിഡ് വാക്സിന്‍ : ഡ്രൈ – റണ്‍ തുടക്കമായി

December 28th, 2020

covid-19-vaccine-available-india-on-july-2021-to-cover-25-crore-people-ePathram
ന്യൂഡല്‍ഹി : ഇന്ത്യയില്‍ കൊവിഡ് വാക്സിന്‍ വിതരണം തുടങ്ങുന്നതിന്റെ ഭാഗമായി അസ്സം, പഞ്ചാബ്, ഗുജറാത്ത്, ആന്ധ്രാ പ്രദേശ് എന്നീ നാലു സംസ്ഥാന ങ്ങളില്‍ ഡ്രൈ – റണ്‍ നടത്തുന്നു. ഇവിട ങ്ങളിലെ രണ്ടു ജില്ലകളില്‍ വീതം അഞ്ച് സെഷനുകളില്‍ ആയിട്ടാണ് തിങ്കൾ ചൊവ്വ എന്നീ രണ്ടു ദിവസ ങ്ങളി ലായി ഡ്രൈ – റണ്‍ നടപ്പാക്കുക.

വാക്സിന്‍ ഉപയോഗിക്കാതെ പൊതു ജന ങ്ങൾ ക്ക് വാക്സിന്‍ നൽകുന്ന തിനുള്ള പ്രവർ ത്തനങ്ങൾ എല്ലാം നടത്തുന്ന മോക്ക് ഡ്രിൽ ആണ് ഡ്രൈ – റണ്‍. വാക്സിന്‍ ശേഖരണം, ശീതീകരണ സംവിധാനം, വിതരണത്തിനുള്ള ക്രമീ കരണ ങ്ങള്‍, ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കു വാന്‍ ഉള്ള ഒരുക്കം തുടങ്ങിയവ യുടെ കൃത്യത ഡ്രൈ – റണ്ണില്‍ പരിശോധിക്കും.

വാക്സിന്‍ വിതരണത്തിന് നിര്‍ദ്ദേശിച്ചിട്ടുള്ള മാര്‍ഗ്ഗ രേഖ കള്‍ കൃത്യമായി പാലിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്തുവാനും കൂടിയാണ് ഡ്രൈ – റണ്‍ നടത്തുന്നത്. യഥാര്‍ത്ഥ വാക്സിന്‍ കുത്തി വെപ്പ് ഒഴികെയുള്ള എല്ലാ നടപടി ക്രമങ്ങളും ഡ്രൈ – റണ്ണില്‍ ഉണ്ടാകും.

- pma

വായിക്കുക: , , ,

Comments Off on കൊവിഡ് വാക്സിന്‍ : ഡ്രൈ – റണ്‍ തുടക്കമായി

ഏറ്റവും അധികം കൊവിഡ് ബാധിതർ കേരളത്തിൽ 

December 23rd, 2020

coronavirus-covid-19-british-era-epidemic-act-ePathram
ന്യൂഡൽഹി : കൊവിഡ് വൈറസ് വ്യാപന കാര്യത്തിൽ കേരളത്തിന് മുന്നറിയിപ്പ്. രാജ്യത്ത് ഏറ്റവും അധികം കൊവിഡ് ബാധിതർ കേരളത്തിൽ എന്ന് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്ത് ഇപ്പോള്‍ ചികിത്സ യില്‍ ഉള്ളത് 60,670 പേര്‍.

തദ്ദേശ തെരഞ്ഞെടുപ്പും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള വിജയ ആഹ്‌ളാദ പ്രകടനങ്ങളും കഴിഞ്ഞതോടെ വരും ദിവസങ്ങളിൽ വൈറസ് ബാധിത രുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായേക്കും എന്ന് ആരോഗ്യ വിദഗ്ദർ ചൂണ്ടിക്കാണിച്ചിരുന്നു.

ബ്രിട്ടണിൽ കണ്ടെത്തിയ ജനിതക മാറ്റം ഉണ്ടായിട്ടുള്ള പുതിയ തരം കൊറോണ വൈറസ് ഇന്ത്യയിൽ ഇതു വരെ കണ്ടെത്തിയിട്ടില്ല എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വ്യാപന ശേഷി കൂടുതല്‍ ഉള്ളതാണ് എങ്കിലും രോഗ തീവ്രത, മരണ നിരക്ക് എന്നിവയെ ബാധി ക്കുകയില്ല എന്നും ഇന്ത്യയിൽ പരിഭ്രാന്തി യുടെ സാഹചര്യമില്ല എന്നും പൊതു ജനങ്ങള്‍ കൊവിഡ് പ്രൊട്ടോക്കോള്‍ പാലിക്കുവാനും ജാഗ്രത കൈ വിടരുത് എന്നും ആരോഗ്യ മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.

 

 

- pma

വായിക്കുക: , , ,

Comments Off on ഏറ്റവും അധികം കൊവിഡ് ബാധിതർ കേരളത്തിൽ 

ഇലക്ട്രോണിക് പോസ്റ്റൽ വോട്ട് : ഗള്‍ഫ് പ്രവാസി കള്‍ക്ക് ആദ്യ ഘട്ടത്തില്‍ അവസരമില്ല

December 16th, 2020

election-ink-mark-ePathram
ന്യൂഡല്‍ഹി : ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഇലക്ട്രോണിക് പോസ്റ്റൽ വോട്ട് (ഇ – തപാല്‍ വോട്ട്) ചെയ്യുവാനുള്ള സംവിധാനം ഒരുക്കും. എന്നാല്‍ ആദ്യ ഘട്ടത്തില്‍ ഗള്‍ഫ് രാജ്യ ങ്ങളിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ടിംഗ് സൗകര്യം ഉണ്ടാവുകയില്ല എന്നും വിദേശ കാര്യ മന്ത്രാലയം.

ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നില നിൽക്കുന്ന അമേരിക്ക, കാനഡ, ന്യൂസിലാന്‍ഡ്‌, ജപ്പാന്‍, ജര്‍മ്മനി, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ആയിരിക്കും ആദ്യ ഘട്ടത്തില്‍ ഇ – തപാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുക.

വോട്ടിംഗ് സംവിധാനങ്ങള്‍ ഇല്ലാത്ത രാജ്യങ്ങളായതു കൊണ്ടാണ് ഗള്‍ഫിലെ പ്രവാസി കള്‍ക്ക് ഇലക്ട്രോണിക് പോസ്റ്റൽ വോട്ട് ആദ്യ ഘട്ട ത്തില്‍ അനുവദിക്കാത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏതാനും മാസങ്ങള്‍ക്ക് ഉള്ളില്‍ കേരളം അടക്കം വിവിധ സംസ്ഥാനങ്ങളില്‍ നിയമ സഭാ തെരഞ്ഞെടുപ്പ് നടക്കു വാന്‍ ഇരിക്കെ, വിദേശത്തു ജീവിക്കുന്ന ഇന്ത്യന്‍ പ്രവാസി വോട്ടർ മാർക്ക് ഇലക്ട്രോണിക് പോസ്റ്റൽ വോട്ട് സംവി ധാനം ഒരുക്കുകയും ഇതിന്നായി ഏറ്റവും അധികം മുറ വിളി കൂട്ടിയ ഗള്‍ഫ് പ്രവാസി സമൂഹ ത്തിന്ന് ഇതില്‍ പങ്കാളികള്‍ ആവാന്‍ കഴിയാതെ വരിക യും ചെയ്യുന്നത് വിരോധാഭാസം തന്നെ.

 * പ്രവാസി വോട്ട് : കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി

 * പ്രവാസി വോട്ട്: നിയമ ഭേദഗതി ബിൽ രാജ്യ സഭയില്‍   

- pma

വായിക്കുക: , , ,

Comments Off on ഇലക്ട്രോണിക് പോസ്റ്റൽ വോട്ട് : ഗള്‍ഫ് പ്രവാസി കള്‍ക്ക് ആദ്യ ഘട്ടത്തില്‍ അവസരമില്ല

Page 27 of 73« First...1020...2526272829...405060...Last »

« Previous Page« Previous « അശ്ലീല ചിത്രങ്ങള്‍ തിരയുന്നവര്‍ പോലീസ് നിരീക്ഷണത്തില്‍
Next »Next Page » കാര്‍ഷിക നിയമം : കേരള നിയമ സഭ യുടെ പ്രത്യേക സമ്മേളനം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha