എ. ടി. എം. കാലി ആയാല്‍ ബാങ്കിന് പിഴ : റിസര്‍വ്വ് ബാങ്ക്

August 11th, 2021

rbi-logo-reserve-bank-of-india-ePathram.jpg
ന്യൂഡല്‍ഹി : എ.ടി.എമ്മുകളില്‍ പണം ഇല്ലാതെ വന്നാല്‍ ബാങ്കുകള്‍ക്ക് പിഴ ചുമത്തും എന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ. മാസത്തില്‍ പത്തു മണിക്കൂറില്‍ കൂടുതല്‍ സമയം എ. ടി. എമ്മില്‍ പണം ഇല്ലാതെ വന്നാല്‍ പതിനായിരം രൂപ പിഴ ഈടാക്കും. 2021 ഒക്ടോബര്‍ ഒന്നു മുതല്‍ പിഴ ഈടാക്കുന്നത്  പ്രാബല്ല്യത്തില്‍ വരും.

ജനങ്ങള്‍ക്ക് ആവശ്യത്തിനുള്ള പണം യഥാസമയം ലഭിക്കുവാന്‍ വേണ്ടിയാണ് എ. ടി. എം. സ്ഥാപിച്ചി ട്ടുള്ളത്. എന്നാല്‍ പലപ്പോഴും മെഷ്യനുകളില്‍ പണം നിറക്കുന്ന കാര്യത്തില്‍ ബാങ്കുകളും എ. ടി. എം. ഓപ്പറേറ്റര്‍ മാരും വീഴ്ച വരുത്തുന്നു എന്നു കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. എ. ടി. എമ്മു കളില്‍ ആവശ്യമായ പണം ഉണ്ട് എന്ന് ഉറപ്പു വരുത്തുന്നതിനായി തങ്ങളുടെ സാങ്കേതിക സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണം എന്നും ആര്‍. ബി. ഐ. ആവശ്യപ്പെട്ടു.

* RBI Press Release

- pma

വായിക്കുക: , ,

Comments Off on എ. ടി. എം. കാലി ആയാല്‍ ബാങ്കിന് പിഴ : റിസര്‍വ്വ് ബാങ്ക്

പ്ലാസ്റ്റിക് നിർമ്മിത ദേശീയ പതാക വേണ്ട : കേന്ദ്ര സര്‍ക്കാര്‍

August 9th, 2021

tri-color-national-flag-of-india-ePathram
ന്യൂഡല്‍ഹി : സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്ക് പ്ലാസ്റ്റിക് നിര്‍മ്മിത ദേശീയ പതാകകള്‍ ഉപയോഗിക്കരുത് എന്ന് കേന്ദ്ര നിര്‍ദ്ദേശം. സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശ ങ്ങൾക്കും ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം നല്‍കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ദേശീയ പതാക ആദരിക്കപ്പെടേണ്ടതാണ്. ഇത് രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷയെയും ആശയേയും പ്രതി നിധാനം ചെയ്യുന്നു. സ്വാതന്ത്ര്യദിന ആഘോഷ പരിപാടികള്‍ക്ക് ഉപയോഗിക്കുന്ന പതാകകൾ വലിച്ചെറിയരുത്. പതാകയോടുള്ള ആദരവ് നില നിർത്തി വേണം ഇവ ഉപേക്ഷിക്കേണ്ടത് എന്നും ആഭ്യന്തര മന്ത്രാലയം ഓര്‍മ്മിപ്പിക്കുന്നു.

ദേശീയ പതാകയോട് അനാദരവ് തടയുവാന്‍ വേണ്ടി യുള്ള (1971 ലെ) നിയമ ത്തിന്റെ രണ്ടാം വകുപ്പ്, ഫ്ലാഗ് കോഡ് ഓഫ് ഇന്ത്യ (2002)പ്രകാരം ദേശീയ പതാക കത്തിക്കുക പതാകയെ അപമാനിക്കുക എന്നിവ ചെയ്യുന്നത് മൂന്നു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റം എന്നുമാണ് മന്ത്രാലയം പുറത്തിറക്കിയ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നത്.

- pma

വായിക്കുക: , , ,

Comments Off on പ്ലാസ്റ്റിക് നിർമ്മിത ദേശീയ പതാക വേണ്ട : കേന്ദ്ര സര്‍ക്കാര്‍

കേന്ദ്ര മന്ത്രി സഭ പുനഃ സംഘടിപ്പിച്ചു

July 8th, 2021

one-nation-one-election-in-india-by-prime-minister-narendra-modi-ePathram
ന്യൂഡല്‍ഹി : രണ്ടാം നരേന്ദ്ര മോഡി മന്ത്രി സഭയുടെ ആദ്യപുനഃ സംഘടന യില്‍ 11 വനിതകൾ അടക്കം 43 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ക്യാബിനറ്റ് പദവിയിൽ ഉള്ള 15 മന്ത്രിമാരും 28 സഹ മന്ത്രിമാരുമാണ്. ഇതോടെ രണ്ടാം മോഡി മന്ത്രി സഭയിൽ 77 മന്ത്രിമാർ ആയി.

രാജ്യസഭാംഗവും മലയാളിയുമായ രാജീവ് ചന്ദ്രശേഖര്‍ കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റു. കോൺഗ്രസ്സില്‍ നിന്നും ബി. ജെ. പി. യില്‍ ചേക്കേറിയ ജ്യോതിരാദിത്യ സിന്ധ്യ, നാരായൺ റാണെ എന്നിവര്‍ മന്ത്രി സ്ഥാനം ലഭിച്ചവരിലെ പ്രമുഖരാണ്.

മത സാമുദായിക പ്രാതിനിധ്യം, വിദ്യാഭ്യാസ യോഗ്യത, ഭരണ പരിചയം തുടങ്ങീ വിവിധ പരിഗണനകള്‍ മന്ത്രി മാരുടെ തെരഞ്ഞെടുപ്പില്‍ നിഴലിച്ചു കാണുന്നു എന്നു രാഷ്ട്രീയ നിരീക്ഷ കര്‍ വിലയിരുത്തുന്നു. പുതിയ മന്ത്രി സഭയിൽ പുതുമുഖങ്ങൾക്കും യുവാക്കള്‍ക്കും വനിത കള്‍ക്കും പ്രാതിനിധ്യം നല്‍കിയതായും അവകാശ പ്പെടുന്നു.

ആരോഗ്യ വകുപ്പ് ഹര്‍ഷ് വര്‍ദ്ധനില്‍ നിന്നും മാറ്റി ഗുജറാത്തില്‍ നിന്നുള്ള എം. പി. മന്‍ സുഖ് മണ്ഡവ്യ യെ ചുമതല പ്പെടുത്തി. നിയമ വകുപ്പും ഐ. ടി. വകുപ്പും കൈകാര്യം ചെയ്തിരുന്ന മന്ത്രി രവിശങ്കർ പ്രസാദും വനം – പരി സ്ഥിതി വകുപ്പു മന്ത്രി പ്രകാശ് ജാവ ഡേക്കറും രാജി വെച്ച പ്രമുഖരിൽ ഉൾപ്പെടുന്നു.

- pma

വായിക്കുക: , , , ,

Comments Off on കേന്ദ്ര മന്ത്രി സഭ പുനഃ സംഘടിപ്പിച്ചു

കോവോ വാക്സിന്‍ കുട്ടികളിലെ പരീക്ഷണം ജൂലായില്‍ : സിറം ഇന്‍സ്റ്റിറ്റ്യൂട്ട്  

June 27th, 2021

covid-19-vaccine-available-india-on-july-2021-to-cover-25-crore-people-ePathram
ന്യൂഡല്‍ഹി : രണ്ടു വയസ്സു മുതല്‍ 17 വയസ്സു വരെ പ്രായ പരിധിയില്‍ ഉള്ള കുട്ടി കളില്‍ സിറം ഇന്‍സ്റ്റി റ്റ്യൂട്ടിന്റെ കൊവിഡ് വാക്‌സിന്‍ ക്ലിനിക്കല്‍ പരീക്ഷണ ങ്ങള്‍ക്ക് തയ്യാറായി. അമേരിക്കന്‍ കമ്പനി യായ നോവോ വാക്‌സ് വികസിപ്പിച്ച കൊവിഡ് വാക്‌സിന്‍ കോവോ വാക്‌സ് എന്ന പേരിലാണ് ഇന്ത്യയില്‍ പുറത്തിറക്കുക.

ഡി. സി. ജി. ഐ.യുടെ അനുമതി ലഭിച്ചാല്‍ അടുത്ത മാസം 10 കേന്ദ്രങ്ങളില്‍ വെച്ച് കുട്ടികളിലെ പരീക്ഷണ ങ്ങള്‍ക്ക് തുടക്കമാവും എന്നും സിറം ഇന്‍സ്റ്റി റ്റ്യൂട്ട് ഓഫ് ഇന്ത്യ സി. ഇ. ഒ. അദര്‍ പുനാവാല അറിയിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on കോവോ വാക്സിന്‍ കുട്ടികളിലെ പരീക്ഷണം ജൂലായില്‍ : സിറം ഇന്‍സ്റ്റിറ്റ്യൂട്ട്  

എസ്. ബി. ഐ. ക്യാഷ് ഡെപ്പോസിറ്റ് മിഷ്യനില്‍ നിന്നും പണം ലഭിക്കുകയില്ല

June 20th, 2021

logo-state-bank-of-india-sbi-ePathram
കൊച്ചി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ക്യാഷ് ഡെപ്പോസിറ്റ് മിഷ്യനില്‍ (സി. ഡി. എം‌) നിന്നും പണം പിൻവലിക്കുവാനുള്ള സൗകര്യം താല്‍ക്കാലികമായി നിര്‍ത്തി വെച്ചു. നിലവില്‍ എസ്. ബി. ഐ. യുടെ ക്യാഷ് ഡെപ്പോസിറ്റ് മിഷ്യനു കള്‍ എല്ലാം എ. ടി. എം. ആയും ഉപയോഗിച്ചു വന്നിരുന്നു.

സി. ഡി. എം‌. വഴി പണം പിൻവലിക്കുന്നത് അതേ സമയം തന്നെ എക്കൗണ്ടിൽ കാണിക്കു ന്നില്ല എന്നുള്ള പരാതികള്‍ ഉയര്‍ന്നിരുന്നു. ഈ പിഴവ് മാറ്റുവാനും ഐ. ടി. സംവിധാനം പരിഷ്കരിക്കുന്നതി കൂടിയാണ് ക്യാഷ് ഡെപ്പോസിറ്റ് മിഷ്യനി ലെ എ. ടി. എം. സേവനം മരവിപ്പിച്ചത്.

എന്നാല്‍ ഇവയിൽ പണം നിക്ഷേപിക്കുന്നതില്‍ തടസ്സം ഇല്ല എന്നും അധികൃതര്‍ അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on എസ്. ബി. ഐ. ക്യാഷ് ഡെപ്പോസിറ്റ് മിഷ്യനില്‍ നിന്നും പണം ലഭിക്കുകയില്ല

Page 23 of 73« First...10...2122232425...304050...Last »

« Previous Page« Previous « കൊവിഡ് ബാധിതരെ തിരിച്ചറിയാന്‍ സ്കാനറുകള്‍ സ്ഥാപിക്കുന്നു
Next »Next Page » പ്രവാസികള്‍ക്ക് പുതുക്കിയ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha