അബുദാബി : വാഹന യാത്രയില്‍ പത്തു വയസ്സിന് താഴെയുള്ള കുട്ടികളെ വാഹനങ്ങളുടെ പിൻ സീറ്റു കളിൽ ഇരുത്തുകയും സീറ്റ് ബെല്‍റ്റ് ധരിക്കുകയും വേണം എന്ന് അബുദാബി പോലീസ്.
കുട്ടികളെ മുന്‍ സീറ്റില്‍ ഇരുത്തിയാല്‍ വാഹനത്തിന്റെ ഡ്രൈവര്‍ക്ക് 400 ദിർഹം പിഴ നൽകും. മാത്രമല്ല, വാഹനം കണ്ടു കെട്ടുകയും ചെയ്യും. സാമൂഹ്യ മാധ്യമ ങ്ങളിലൂടെ മലയാളം അടക്കം വിവിധ ഭാഷ കളില്‍ അബുദാബി പോലീസ് ഇക്കാര്യം അറിയിച്ചിട്ടുണ്ട്. പിടിച്ചെടുത്ത വാഹനം തിരിച്ച് എടുക്കണം എങ്കില്‍ 5000 ദിർഹം പിഴയും നല്‍കണം.
القانون رقم (5) لسنة 2020م بشأن حجز المركبات في إمارة أبوظبي مخالفة السماح لطفل يقل عمره عن عشر سنوات بالجلوس في المقعد الأمامي للمركبة الغرامة 400 درهم . pic.twitter.com/q7yYrUhCGE
— شرطة أبوظبي (@ADPoliceHQ) September 16, 2021
മൂന്നു മാസമാണ് കാലാവധി. അതുകഴിഞ്ഞാല്‍ പിഴ അടക്കാത്ത വാഹനം ലേലം ചെയ്യും.