കീർത്തി സുരേഷ് വിവാഹിതയായി

December 13th, 2024

actress-keerthi-suresh-wedding-with-antony-thattil-ePathram
തെന്നിന്ത്യൻ നടി കീർത്തി സുരേഷ് വിവാഹിതയായി. വരന്‍ ആൻറണി തട്ടിൽ. ഗോവയിൽ നടന്ന വിവാഹ ചടങ്ങിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രം പങ്കെടുത്തു.

മലയാളത്തിൽ പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലി, റാഫി-മെക്കാർട്ടിൻ ഒരുക്കിയ റിംഗ് മാസ്റ്റർ എന്ന സിനിമയിലും നായികയായിരുന്നു. കൂടാതെ വാശി, കുഞ്ഞാലി മരക്കാർ എന്നീ ചിത്രങ്ങളിലും കീർത്തി അഭിനയിച്ചു.

സുൽഖർ സൽമാൻ നായകനായ തെലുങ്ക് സിനിമ ‘മഹാനടി’ യിലെ പ്രകടനത്തിലൂടെ കീർത്തി സുരേഷ് ദേശീയ പുരസ്കാരം നേടി. തമിഴിൽ നിരവധി ഹിറ്റ് സിനിമകളിലും ഏതാനും തെലുങ്ക് സിനിമകളിലും അഭിനയിച്ചു.

പൈലറ്റ്‌സ്, അച്ചനെയാണെനിക്കിഷ്‌ടം, കുബേരൻ തുടങ്ങിയ സിനിമകളിലും ചില ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിരുന്നു. മുൻകാല നായിക മേനക, നിർമ്മാതാവും അഭിനേതാവുമായ ജി. സുരേഷ് കുമാര്‍  എന്നിവരാണ് കീർത്തിയുടെ മാതാ പിതാക്കൾ. Image Credit : FB Page 

- pma

വായിക്കുക: ,

Comments Off on കീർത്തി സുരേഷ് വിവാഹിതയായി

ധനുഷും ഐശ്വര്യയും വിവാഹ മോചിതരായി

November 29th, 2024

dhanush-epathram
നടൻ ധനുഷും സംവിധായിക ഐശ്വര്യ രജനികാന്തും ഔദ്യോഗികമായി വേര്‍പിരിഞ്ഞു. വിവാഹ മോചനം അംഗീകരിച്ച് ചെന്നൈ കോടതി ഉത്തരവ് ഇറക്കി. ഒരുമിച്ചുള്ള ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍ സാധിക്കില്ല എന്ന ഇരുകൂട്ടരുടെയും വാദം കേട്ടതിന് ശേഷമാണ് കോടതി വിവാഹ മോചനം അനുവദിച്ചത്.

രജനികാന്തിന്റെ മകൾ ഐശ്വര്യയും ധനുഷും തമ്മിലുള്ള വിവാഹം 2004 ലാണ് നടന്നത്. യാത്ര, ലിംഗാ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. ധനുഷിനെ നായകനാക്കി ‘3’ എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട് ഐശ്വര്യ.

ഇവർ വിവാഹ ബന്ധം വേര്‍പിരിയുന്നു എന്നുള്ള വാർത്ത പുറത്തു വന്നത് 2022 ലാണ്. സംയുക്ത പ്രസ്താവനയായി സമൂഹ മാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു. വേര്‍ പിരിയുന്നു എന്ന് പരസ്യമായി പ്രഖ്യാപിച്ചതോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇരുവരുടെയും കുടുംബങ്ങളും സുഹൃത്തുക്കളും ശ്രമിച്ചിരുന്നു.

മൂന്നു തവണ ഈ കേസ് കോടതി പരിഗണിച്ചിരുന്നു. മൂന്ന് പ്രാവശ്യവും ഹിയറിംഗിന് എത്തിയില്ല. അത് കൊണ്ട് തന്നെ ഇരുവരും തുടർന്നും ഒന്നിച്ച് പോകും എന്നും ഈയിടെ അഭ്യൂഹങ്ങള്‍ പരന്നു. എന്നാല്‍ നവംബര്‍ 21 ന് നടന്ന അവസാന ഹിയറിംഗിന് ഇവർ കോടതിയിൽ ഹാജരായി.

ഒന്നിച്ചു ജീവിക്കാൻ തങ്ങള്‍ക്ക് താല്‍പര്യം ഇല്ല എന്ന് ഇരുവരും കോടതി‌യെ ബോധിപ്പിച്ചു. തുടർന്നാണ് വിവാഹ മോചനം കോടതി അംഗീകരിച്ചത്. Insta

- pma

വായിക്കുക: , , ,

Comments Off on ധനുഷും ഐശ്വര്യയും വിവാഹ മോചിതരായി

നയൻ താരക്ക് ഇരട്ടക്കുട്ടികൾ

October 9th, 2022

nayan-thara-epathram
ചെന്നൈ : പ്രശസ്ത നടി നയന്‍ താരയും ഭര്‍ത്താവ് വിഘ്‌നേഷ് ശിവനും ഇരട്ടക്കുട്ടികളുടെ മാതാ പിതാക്കള്‍ ആയി എന്ന സന്തോഷ വാര്‍ത്ത ട്വിറ്ററി ലൂടെ അറിയിച്ചു. “നയനും ഞാനും അമ്മയും അപ്പയും ആയിരിക്കുന്നു. ഞങ്ങള്‍ക്ക് രണ്ട് ആണ്‍ കുട്ടികള്‍ ജനിച്ചിരിക്കുകയാണ്. ഞങ്ങളുടെ എല്ലാ പ്രാര്‍ത്ഥനയും, ഞങ്ങളുടെ പിതാ മഹന്‍മാരുടെ ആശീര്‍വാദവും ഒത്തു ചേര്‍ന്ന് ഞങ്ങള്‍ക്കായി രണ്ട് കണ്‍ മണികള്‍ പിറന്നിരിക്കുന്നു. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ ഏവരുടേയും അനുഗ്രഹം തേടുന്നു”.

ഇരട്ടക്കുട്ടികളുടെ ജനനത്തെ കുറിച്ച് വിഘ്‌നേഷ് ശിവന്‍ ട്വിറ്ററില്‍ കുറിച്ചു. ഏഴ് കൊല്ലത്തെ പ്രണയ ത്തിന് ശേഷമായിരുന്നു ഇരുവരും കഴിഞ്ഞ ജൂണില്‍ വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്.

- pma

വായിക്കുക: ,

Comments Off on നയൻ താരക്ക് ഇരട്ടക്കുട്ടികൾ

സനാ ഖാൻ വിവാഹിതയായി

November 23rd, 2020

actress-sana-khan-ePathram
ന‌ടിയും ബിഗ് ബോസ് മത്സരാർത്ഥിയും കൂടിയായ സനാ ഖാൻ വിവാഹിതയായി. സൂറത്ത് സ്വദേശി മുഫ്തി അനസ് സെയിദുമായുള്ള വിവാഹ ഫോട്ടോകള്‍ സനാ ഖാന്‍ ഇൻസ്റ്റാഗ്രാമില്‍ പങ്കു വെച്ചു. കൊവിഡ് മാന ദണ്ഡ ങ്ങൾ പാലിച്ചു കൊണ്ട് ഒരുക്കിയ വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സംബന്ധിച്ചു.

മോഡലിംഗി ലൂടെ രംഗത്തു വന്ന സനാഖാന്‍ വിവാദ ടെലിവിഷന്‍ ഷോ ബിഗ് ബോസ്സില്‍ പങ്കാളി ആയതോടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ തന്റെ ആരാധകരെ നിരാശ പ്പെടുത്തി ക്കൊണ്ട് സനാഖാന്‍ അഭിനയ രംഗത്തു നിന്നും പിന്‍മാറി കഴിഞ്ഞ മാസം മുതല്‍ ആത്മീയ മാര്‍ഗ്ഗം സ്വീകരിക്കുകയും ചെയ്തു.

മുംബെെ നിവാസിയായ സനാഖാന്‍ 2005 മുതല്‍ അഭിനയ രംഗത്ത് സജീവ മായി രുന്നു. എതാനും ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളിലും ക്ലൈമാക്‌സ് എന്ന മലയാള സിനിമ യിലും അഭിനയിച്ചു.

- pma

വായിക്കുക: , , , ,

Comments Off on സനാ ഖാൻ വിവാഹിതയായി

ദിലീപും അനു സിത്താര യും വിവാഹ വേഷ ത്തിൽ : ഫോട്ടോ വൈറല്‍

March 12th, 2019

actor-dileep-anu-sithara-in-shubha-rathri-ePathram
കൊച്ചി : ദിലീപും അനു സിത്താരയും വിവാഹ വേഷ ത്തിൽ നിൽക്കുന്ന ഈ ചിത്രം സോഷ്യല്‍ മീഡിയ യില്‍ വൈറല്‍ ആയി ക്കഴിഞ്ഞു.

വ്യാസൻ കെ. പി. സംവിധാനം ചെയ്യുന്ന ‘ശുഭ രാത്രി’ യുടെ ചിത്രീ കരണം പുരോ ഗമി ക്കുന്ന തിനിട യിൽ അണി യറ പ്രവർത്തകർ ഫേയ്സ് ബുക്കില്‍ ഇട്ടിരുന്ന ചിത്ര ങ്ങള്‍ നടന്‍ ദിലീപ് തന്റെ പേജി ലേക്ക് പങ്കു വച്ച തോടെ ആരാ ധകര്‍ ലൈക്കും കമന്റു കളുമായി എത്തു കയും ചിത്രങ്ങള്‍ പെട്ടെന്നു വൈറല്‍ ആവുകയും ചെയ്തു.

viral-photo-of-shubharathri-movie-dileep-anu-sithara-ePathram

ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി വ്യാസൻ കെ. പി. രചനയും സംവിധാനവും നിർവ്വ ഹി ക്കുന്ന ചിത്ര ത്തിൽ ദമ്പതി കളായി ട്ടാണ് ദിലീപും അനു സിത്താരയും അഭി നയി ക്കുന്നത്.

നെടുമുടി വേണു, സിദ്ധീഖ്, സായ് കുമാർ, സുരാജ് വെഞ്ഞാ റമൂട്, ഇന്ദ്രൻസ്, നാദിർഷ, ഹരീഷ് പേരടി, മണി കണ്ഠൻ, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂർ, പ്രശാന്ത്, ചേർത്തല ജയൻ, ആശാ ശരത്, കെ. പി. എ. സി, ലളിത, ശാന്തി കൃഷ്ണ, തെസ്നി ഖാൻ, ഷീലു ഏബ്രഹാം തുടങ്ങി യവരും താര നിരയില്‍ ഉണ്ട്.

-Image Credit : FB Page ShubhaRathri 

 

- pma

വായിക്കുക: , , , , ,

Comments Off on ദിലീപും അനു സിത്താര യും വിവാഹ വേഷ ത്തിൽ : ഫോട്ടോ വൈറല്‍

Page 1 of 3123

« Previous « പാന്‍ കാര്‍ഡ് – ആധാര്‍ ബാന്ധവം : മാര്‍ച്ച് 31 വരെ മാത്രം
Next Page » വോട്ട്‌ ആയുധമാണ്‌; മോദിക്കെതിരെ ആഞ്ഞടിച്ച്‌ പ്രിയങ്ക »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha