ന്യൂഡൽഹി : മൊബൈൽ സിം കാർഡ് ലഭി ക്കുവാന്‍ ആധാർ കാര്‍ഡ് നിർബ്ബന്ധമല്ല എന്ന് കേന്ദ്ര സർക്കാർ.
മറ്റു തിരി ച്ചറി യല്‍ രേഖ ക ളായ പാസ്സ് പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, വോട്ടേഴ്‌സ് ഐ. ഡി. തുടങ്ങി യവ യുടെ അടി സ്ഥാന ത്തിലും സിം കാര്‍ഡ് അനു വദി ക്കണം എന്ന് കേന്ദ്ര സർക്കാർ മൊബൈൽ കമ്പനി കൾക്ക് നിർദ്ദേശം നൽകി യിട്ടുണ്ട് എന്ന് ടെലി കോം സെക്രട്ടറി അരുണ സുന്ദര രാജന്‍ അറി യിച്ചു.
ആധാര്‍ കാര്‍ഡ് ഇല്ലാത്ത തിന്റെ പേരില്‍ ഒരാള്‍ക്കു പോലും സിം കാര്‍ഡ് നിഷേധി ക്കരുത്. സര്‍ക്കാര്‍ അംഗീ കരിച്ച എല്ലാ തിരി ച്ചറിയല്‍ രേഖ കളും സിം കാര്‍ഡി നായി സ്വീകരിക്കണം എന്നും അവര്‍ കൂട്ടി ച്ചേര്‍ത്തു.
ആധാർ കേസിൽ കോടതി യുടെ അന്തിമ വിധി വരുന്നത് വരെ സിം കാർഡിന് ആധാർ നിർബ്ബ ന്ധമല്ല എന്ന് സുപ്രീം കോടതി വ്യക്ത മാക്കി യിരുന്നു. ഇതിനു പിറകെ യാണ് ഇപ്പോള്‍ കേന്ദ്ര സർക്കാർ നിർദ്ദേശം.
ആധാര്‍ ഇല്ലാതെ സിം കാര്‍ഡ് നല്‍കില്ല എന്നുള്ള ഡീലര്‍ മാരുടെ തീരുമാനം സാധാരണ ക്കാരെ മാത്ര മല്ല, രാജ്യ ത്ത് എത്തുന്ന വിദേശി കളായ വിനോദ സഞ്ചാരി കളെ യും ബാധി ച്ചി ട്ടുണ്ട്. അതു കൊണ്ടു തന്നെ സര്‍ക്കാര്‍ ഈ വിഷയം ഗൗരവതര മായാണ് കാണുന്നത് എന്ന് ടെലി കോം മന്ത്രാലയം അറി യിച്ചു.