ന്യൂഡല്‍ഹി : രാജ്യത്തെ ഏകീകൃത നമ്പറിംഗ് പ്ലാനി ന്റെ ഭാഗ മായി മൊബൈല്‍ സര്‍വ്വീസ് നമ്പറു കള്‍, ഫിക്‌സഡ് ലൈന്‍ എന്നിവ നല്‍കുന്നതിന് പുതിയ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) മാര്‍ഗ്ഗ നിര്‍ദ്ദേശ ങ്ങള്‍ പുറത്തിറക്കി. ഇതിന്റെ ഭാഗമായി രാജ്യത്ത് 11 അക്ക മൊബൈല്‍ നമ്പറുകള്‍ ഉപയോഗി ക്കണം എന്നാണ് പുതിയ നിര്‍ദ്ദേശം.
ഇതോടെ നിലവിലുള്ള മൊബൈല്‍ ഫോണ്‍ നമ്പറുക ളില്‍ മാറ്റം വരും. പുതിയ മൊബൈല്‍ നമ്പറു കള്‍ക്ക് തുടക്ക ത്തില്‍ 9 എന്ന അക്കം കൂടി ചേര്‍ത്ത് ആകെ11 അക്കങ്ങള്‍ ആയി മാറും. നിലവില്‍ എസ്. ടി. ഡി. കോളു കള്‍ക്ക് മാത്രം പൂജ്യം ചേര്‍ത്താല്‍ മതി. എന്നാല്‍ ഇനി മൊബൈല്‍ ഫോണ്‍ നമ്പറുകളിലേക്ക് വിളിക്കുമ്പോഴും പൂജ്യം ചേര്‍ക്കണം.
ഇനി മുതല്‍ ഫികസ്ഡ് ലൈനു കളില്‍ നിന്നും മൊബൈല്‍ ഫോണു കളിലേക്ക് വിളിക്കുമ്പോള്‍ ‘പൂജ്യം’ കൂടി ചേര്‍ക്കണം. രാജ്യത്ത് കൂടുതല്‍ നമ്പറു കള്‍ ലഭ്യമാക്കു വാനാണ് അഥോറിറ്റി യുടെ ശ്രമം. പുതിയ തീരുമാനം വഴി 1000 കോടി നമ്പറു കള്‍ ഉള്‍ക്കൊള്ളു വാന്‍ സാധിക്കും എന്നു കരുതുന്നു.