അബുദാബി : കൊച്ചി യില്‍ ആരംഭിക്കാനിരിക്കുന്ന ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ സെന്റര്‍ പദ്ധതി സംബന്ധിച്ച് കേരള ത്തില്‍ വിവാദം ഉയര്‍ന്ന സാഹചര്യ ത്തില്‍ പദ്ധതി യില്‍ നിന്ന് പിന്മാറുന്നതായി പ്രമുഖ വ്യവസായി എം. എ. യൂസഫലി.
എം. കെ. ഗ്രൂപ്പിന്റെ കൊച്ചിയിലെ ലുലു മാള്‍ ഭൂമി കയ്യേറിയതാണ് എന്ന ആരോപണ ത്തിന്റെ പശ്ചാത്തല ത്തിലാണ് ഇതേക്കുറിച്ച് വിശദീകരിക്കാന്‍ അബുദാബി യില്‍ നടത്തിയ വാര്‍ത്താ സമ്മേളന ത്തില്‍ യൂസഫലി തന്റെ നിലപാട് വ്യക്ത മാക്കിയത്.
തന്നെ ഒരു ഭൂമി കയ്യേറ്റക്കാരന്‍ ആയി അധിക്ഷേ പിച്ചതില്‍ ദുഖവും കടുത്ത മാനസിക പ്രയാസവും ഉണ്ടായി. താന്‍ മനസ്സാ വാചാ കര്‍മ്മണാ അറിയാത്ത കാര്യങ്ങളാണു ഇപ്പോള്‍ തനിക്കെതിരെ വിളിച്ചു പറയുന്നത്. ഈ പശ്ചാത്തല ത്തിലാണ് ബോള്‍ഗാട്ടി പദ്ധതിയില്‍ നിന്നും പൂര്‍ണ്ണമായും പിന്മാറാന്‍ തീരുമാനിച്ചത്.
കേരള രാഷ്ട്രീയ ത്തിലെ ഉള്ളു കള്ളികള്‍ തനിക്കറിയില്ല. താന്‍ ഒരു രാഷ്ട്രീയക്കാരനല്ല, ബിസിനസ്സു കാരനാണ്. എല്ലാ പാര്‍ട്ടിക്കാരുമായും നല്ല ബന്ധ ങ്ങളാണുള്ളത്. ആരോപണം ഉന്നയിച്ചവര്‍ ആവശ്യപ്പെടുക യാണെങ്കില്‍ എല്ലാ രേഖകളും നല്‍കാന്‍ തയ്യാറാണ്. എന്നാല്‍ തന്നോട് ഇതേക്കുറിച്ച് ആരും ചോദിച്ചിട്ടില്ല.
മാധ്യമ ങ്ങളിലൂടെ തന്നെ വ്യക്തി ഹത്യ ചെയ്യുകയാണ്. അഞ്ച് കൊല്ലം കൊണ്ടാണ് ദക്ഷിണേന്ത്യ യിലെ ഏറ്റവും വലിയ മാള്‍ കൊച്ചി യില്‍ യാഥാര്‍ഥ്യ മാക്കിയത്. ഈ അഞ്ച് കൊല്ല ത്തിനിടയ്ക്ക് ആരും ആരോപണം ഉന്നയിച്ചില്ല. ഒടുവില്‍ ഉദ്ഘാടനം കഴിഞ്ഞപ്പോഴാണ് ആരോപണം ഉയരുന്നത്.
ഒരു കച്ചവടക്കാരന്റെ ക്രെഡിബിലിറ്റിയെ ചോദ്യം ചെയ്യുന്ന ആരോപണങ്ങള്‍ വന്ന സ്ഥിതിക്കു ഇനിയും കയ്യിലെ കാശിറക്കി മറ്റൊരു ബുദ്ധിമുട്ട് ഏറ്റെടുക്കാന്‍തയ്യാറല്ല. ബോള്‍ഗാട്ടി പദ്ധതിക്കായി 72 കോടി രൂപ ഇതിനോടകം ചിലവിട്ടു. വാടക ഇനത്തില്‍ 10 കോടിയും ചെലവഴിച്ചു. ഇനി എന്തു വന്നാലും പദ്ധതിയുമായി മുന്നോട്ട് പോകില്ല എന്നും യൂസഫലി പറഞ്ഞു.
കേരള ത്തില്‍ നിരവധി തൊഴില്‍ സാദ്ധ്യതകള്‍ : പദ്മശ്രീ എം. എ. യൂസഫലി
- pma