ദുബായ് : പ്രമുഖ മലയാളം റേഡിയോ നിലയ മായ ഗോള്‍ഡ് 101.3 എഫ്. എം. സ്റ്റേഷന്‍, ഈദ് ആഘോഷ ങ്ങളുടെ ഭാഗ മായി സംഘടി പ്പിച്ച ‘ഗോള്‍ഡ് ഹോം ഫോര്‍ ഈദ്’ എന്ന പരിപാടി യിലൂടെ തെരഞ്ഞെടുക്ക പ്പെട്ട ശ്രോതാക്കള്‍ പെരുന്നാള്‍ ആഘോഷി ക്കാനായി നാട്ടി ലേക്ക് യാത്ര തിരിച്ചു. പല കാരണ ങ്ങളാല്‍ നാട്ടില്‍ പോകാന്‍ സാധിക്കാതിരുന്ന പ്രവാസി കളായ ശ്രോതാ ക്കള്‍ക്ക് സൌജന്യ വിമാന ടിക്കറ്റ് നല്‍കുന്ന പദ്ധതി യാണ് ‘ഗോള്‍ഡ് ഹോം ഫോര്‍ ഈദ്’.
മൂന്ന് ആഴ്ച കളിലായി ഗോള്‍ഡ് 101.3 എഫ്. എം. റേഡിയോ യുടെ വിവിധ ഷോ കളിലൂടെ ലഭിച്ച സന്ദേശ ങ്ങളില്‍ നിന്നും അര്‍ഹ രായവരെ കണ്ടെത്തി യാണ് നാട്ടില്‍ കുടുംബ ങ്ങളോ ടൊപ്പം ഈദ് ആഘോഷി ക്കുവാനുള്ള അവസരം ഒരുക്കിയത്.
ഗോള്‍ഡ് 101.3 എഫ്. എം. റേഡിയോ യുടെ ജീവ കാരുണ്യ പ്രവര്‍ ത്തന ങ്ങളുടെ ഭാഗ മായിട്ടാണ് ഈ പരിപാടി ഒരുക്കിയത്.വെള്ളി യാഴ്ച നാട്ടി ലേക്ക് യാത്ര തിരിച്ച സംഘം കുടുംബ ത്തോടൊപ്പം ഈദ് ആഘോഷിച്ച് അടുത്ത വ്യാഴാഴ്ച തിരിച്ചെത്തും.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഗോള്‍ഡ് 101.3 എഫ്. എം. റേഡിയോ, ശ്രോതാക്കള്‍ ക്കായി വിശേഷാവസരങ്ങളില്‍ നിരവധി ജീവകാരുണ്യ പദ്ധതികള്‍ ആവിഷ്കരിച്ചിരുന്നു. ഇതെല്ലാം ഒട്ടേറെ ജനപ്രീതി നേടു കയും ചെയ്തിരുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ജീവകാരുണ്യം, ദുബായ്, പ്രവാസി, മാധ്യമങ്ങള്‍, സാമൂഹ്യ സേവനം