ദുബായ്: വിസ നിയമ ലംഘകരായി ഇനിയും യു. എ. ഇ. യിൽ തുടരുന്ന വിദേശികൾ, എത്രയും വേഗത്തിൽ തന്നെ പൊതു മാപ്പ് സൗകര്യം പ്രയോജനപ്പെടുത്തണം എന്ന് ഓർമ്മിപ്പിച്ചു കൊണ്ടുള്ള പ്രചാരണത്തിൻ്റെ ഭാഗമായി ജി. ഡി. ആർ. എഫ്. എ. മലയാള ത്തിലും പോസ്റ്റർ ഇറക്കി.
അനധികൃത താമസക്കാർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനോ രേഖകൾ ശരിയാക്കി രാജ്യത്ത് തുടരാനോ അനുവദിക്കുന്ന ഗ്രേസ് പിരീഡ് (പൊതു മാപ്പ് കാലാവധി) അവസാനിക്കുവാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി. ഡി. ആർ. എഫ്. എ.) വിവിധ ഭാഷകളിലും മുന്നറിയിപ്പ് നൽകിയിരി ക്കുന്നത്.
യു. എ. ഇ. സർക്കാരിൻ്റെ പൊതു മാപ്പ് ഒരു വലിയ അവസരമാണ്. രാജ്യത്ത് നിയമ ലംഘകരായി തുടരുന്നവർ ഈ ആനുകൂല്യം ഉപയോഗിച്ച് വേഗത്തിൽ ആവശ്യമായ നടപടി ക്രമങ്ങൾ പൂർത്തിയാക്കി കാലാവധി കഴിയുന്നതിന് മുൻപ് നിയമ പരമായ തുടർച്ച ഉറപ്പാക്കണം എന്നും അധികൃതർ അഭ്യർത്ഥിച്ചു.
കാലാവധിക്കുള്ളിൽ രാജ്യം വിടുന്നവർക്ക് യു. എ. ഇ. യിലേക്ക് തിരിച്ചെത്തുന്നതിൽ തടസ്സമില്ല എന്നും വകുപ്പ് വീണ്ടും സ്ഥിരീകരിച്ചു.
സെപ്തംബർ ഒന്നിന് തുടങ്ങിയ പൊതു മാപ്പ് ഉപയോഗപ്പെടുത്തി ഇതിനകം നിരവധി പേരാണ് തങ്ങളുടെ താമസം നിയമ വിധേയമാക്കിയത്. അതിനൊപ്പം തന്നെ ആയിരക്കണക്കിന് ആളുകൾ പിഴ ഒന്നും കൂടാതെ അവരുടെ സ്വദേശത്തേക്ക് മടങ്ങിയത്.
ഒക്ടോബർ 31 ന് ശേഷം നിയമ ലംഘകർ രാജ്യത്ത് തുടരുന്നു എങ്കിൽ വലിയ രീതി യിലുള്ള ശിക്ഷാ നടപടികൾ ഏറ്റു വാങ്ങേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചു.
പൊതു മാപ്പ് സേവനവുമായി ബന്ധപ്പെട്ട ഏത് അന്വേഷണങ്ങൾക്കും 8005111 എന്ന നമ്പറിൽ വിളിക്കാം എന്നും ജി. ഡി. ആർ. എഫ്. എ. അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: amnesty, visa-rules, ദുബായ്, നിയമം, പ്രവാസി, സാമ്പത്തികം