ദുബായ് : മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തി പ്പിടിച്ച അനുകരണീയ വ്യക്തിത്വ മായിരുന്നു മുഹമ്മദലി ശിഹാബ് തങ്ങളുടേത് എന്നും വിദ്യാര്‍ത്ഥി മനസ്സുമായി ജീവിച്ച അദ്ദേഹം പുതിയ അറിവുകള്‍ തേടി യുള്ള സഞ്ചാരം ഏറെ ഇഷ്ട പ്പെട്ടിരുന്നു എന്നും എം. എസ്. എഫ്. സംസ്ഥാന പ്രസിഡന്‍റ് പി. കെ. ഫിറോസ് അനുസ്മരിച്ചു.
ദുബായ് കെ. എം. സി. സി. കാസര്‍കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍ സ്മൃതി സംഗമ ത്തില്‍ പ്രസംഗിക്കുക യായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ ത്തിന്‍റെ അനന്ത സാദ്ധ്യത കള്‍ തിരിച്ചറിഞ്ഞ് ഉന്നത ങ്ങളില്‍ എത്തിച്ചേരാന്‍ കഴിഞ്ഞാല്‍ മാത്രമേ മുസ്‌ലിങ്ങള്‍ നേരിടുന്ന പിന്നാക്കാവസ്ഥ മറി കടക്കാനാകൂ എന്ന് തുടര്‍ന്ന് പ്രസംഗിച്ച എം. എസ്. എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. പി. അഷ്‌റഫ് അഭിപ്രായപ്പെട്ടു.
പ്രസിഡന്‍റ് മഹമൂദ് കുളങ്ങര അദ്ധ്യക്ഷത വഹിച്ചു. ദുബായ് കെ. എം. സി. സി. വൈസ് പ്രസിഡന്‍റ് ഏരിയാല്‍ മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. സിറ്റി ഗോള്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ കരീം കോളിയാട്, എം. എസ്. അലവി, ഹംസ മധൂര്‍, ഇസ്മയില്‍ ഏറാമല, ഹംസ തൊട്ടി, ഹനീഫ ചെര്‍ക്കള, മജീദ് തെരുവത്ത്, ഹസൈനാര്‍ തോട്ടുഭാഗം, ഹനീഫ് കല്‍മട്ട, ഖലീല്‍ പതിക്കുന്ന്, ഗഫൂര്‍ ഏരിയാല്‍, ജബ്ബാര്‍ തെക്കില്‍, ഫൈസല്‍ പട്ടേല്‍, ഷരീഫ്‌പൈക്ക, സലീം ചേരങ്കൈ, റഹീം ചെങ്കള, അയൂബ് ഉര്‍മി, സി. എച്ച്. നൂറുദ്ദീന്‍, ഹസൈനാര്‍ ചൗക്കി, മുനീര്‍ പൊടിപ്പള്ളം തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജനറല്‍ സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതവും സുബൈര്‍ മൊഗ്രാല്‍ പുത്തൂര്‍ നന്ദിയും പറഞ്ഞു.