ഇന്ത്യന്‍ എംബസ്സി : റമദാനിലെ പ്രവര്‍ത്തന സമയം

July 31st, 2011

അബുദാബി : റമദാന്‍ മാസ ത്തില്‍ ഇന്ത്യന്‍ എംബസ്സി യുടെ പാസ്സ്പോര്‍ട്ട്, വിസാ സേവന ങ്ങളുടെ ഔട്ട്‌ സോഴ്സിംഗ് ഏജന്‍സിയായ ബി. എല്‍. എസ്. ഇന്‍റര്‍ നാഷണല്‍ കേന്ദ്ര ങ്ങളുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു.

അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിട ങ്ങളില്‍ ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ 8 മുതല്‍ വൈകീട്ട് 6 വരെയും, മറ്റു സ്ഥലങ്ങളില്‍ ശനി മുതല്‍ വ്യാഴം വരെ രാവിലെ 9 മുതല്‍ ഉച്ചക്ക്‌ 12 വരെയും വൈകീട്ട് 3 മുതല്‍ 6 വരെയും രണ്ടു ഷിഫ്റ്റു കളിലായി പ്രവര്‍ത്തിക്കും.

മേല്‍പ്പറഞ്ഞ സമയക്രമം ആഗസ്റ്റ്‌ 1 മുതല്‍ ഈദുല്‍ ഫിതര്‍ വരെയുള്ള പ്രവൃത്തി ദിവസ ങ്ങളില്‍ ആയിരിക്കും. അതിനു ശേഷം പതിവു സമയം തുടരും എന്നും എംബസ്സി യുടെ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രതികരണ ശേഷിയുള്ള യുവത്വം ഏറെയും കേരളത്തിന്‌ പുറത്ത്‌ : മുല്ലക്കര രത്‌നാകരന്‍

July 31st, 2011

mullakkara-rathnakaran-yks-meet-ePathram
അബുദാബി : കേരള ത്തിലെ പ്രതികരണ ശേഷിയുള്ള മലയാളി യൗവ്വന ത്തില്‍ ഭൂരിഭാഗ ത്തിനും ഉപജീവനാര്‍ത്ഥം കേരളത്തിന് പുറത്ത് പോകേണ്ട അവസ്ഥ യാണ് ഇപ്പോള്‍ എന്ന്‍ മുന്‍ മന്ത്രി മുല്ലക്കര രത്‌നാകരന്‍ പറഞ്ഞു.

എങ്കിലും അവര്‍ സമൂഹത്തില്‍ നടക്കുന്ന മുഴുവന്‍ കാര്യങ്ങളിലും ശക്തമായി പ്രതികരിക്കുന്നത് കാണുന്നതില്‍ സന്തോഷമുണ്ട്. വര്‍ത്തമാന പത്രങ്ങളും ദൃശ്യമാധ്യമ ങ്ങളും ഏറ്റവും അധികം വീക്ഷിക്കുന്നത് പ്രവാസികളാണ് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുവ കലാ സാഹിതി യു. എ. ഇ. സെന്‍ട്രല്‍ സമ്മേളനം ദുബായ് റോയല്‍ പാലസ് ഹോട്ടലില്‍ ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം.

പ്രസിഡന്‍റ് കെ. കെ. ജോഷി അദ്ധ്യക്ഷത വഹിച്ചു. സലിം കാഞ്ഞിരവിള അനുശോചന പ്രമേയവും അഭിലാഷ് വി. ചന്ദ്രന്‍ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു.

mullakkara-rathnakaran-in-yks-uae-meet-ePathram

സെക്രട്ടറി പ്രശാന്ത് ഐക്കര പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കുഞ്ഞി കൃഷ്ണന്‍, പി. ശിവ പ്രസാദ്, ശ്രീകുമാര്‍, പി. എം. പ്രകാശ്, അഭിലാഷ്, സത്യന്‍ മാറഞ്ചേരി, കെ. എസ്. സജീവന്‍, അബൂബക്കര്‍, പി. ചന്ദ്ര ശേഖരന്‍, സജു കുമാര്‍, ബിജു എന്നിവര്‍ പങ്കെടത്തു.

കേരള പ്രവാസി ഫെഡറേഷന്‍ തൃശ്ശൂര്‍ ജില്ല സെക്രട്ടറി ചന്ദ്രശേഖരന്‍ യോഗത്തെ അഭിസംബോധന ചെയ്തു. ദുബായ് യൂണിറ്റ് സെക്രട്ടറി സത്യന്‍ മാറഞ്ചേരി സ്വാഗതവും ഷാര്‍ജ യൂണിറ്റ് പ്രസിഡന്‍റ് പി. എന്‍. വിനയ ചന്ദ്രന്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

‘സമകാലിക കേരളം’ കെ. എസ്‌. സി. യില്‍

July 29th, 2011

ksc-open-forum-ePathram
അബുദാബി : ശക്തി തിയ്യറ്റേഴ്സ്, യുവ കലാ സാഹിതി എന്നീ സംഘടനകള്‍ ചേര്‍ന്നൊരുക്കുന്ന ഓപ്പണ്‍ഫോറം കേരളാ സോഷ്യല്‍ സെന്‍ററില്‍.

‘സമകാലിക കേരളം’ എന്ന വിഷയ ത്തില്‍ ജൂലായ് 30 ശനിയാഴ്ച രാത്രി 8.30 ന് മുന്‍ മന്ത്രി മുല്ലക്കര രത്‌നാകരന്‍ എം. എല്‍. എ. മുഖ്യ പ്രഭാഷണം നടത്തും.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

മുഹമ്മദ്‌ റാഫി അനുസ്മരണം

July 29th, 2011

singer-muhammed-rafi-the legend-ePathram
അബുദാബി : അനശ്വര ഗായകന്‍ മുഹമ്മദ്‌ റാഫി യുടെ മുപ്പത്തി ഒന്നാം ചരമ വാര്‍ഷിക ത്തോട് അനുബന്ധിച്ച് മലയാളീ സമാജം കലാ വിഭാഗം റാഫി അനുസ്മരണം സംഘടിപ്പിക്കുന്നു.

ജൂലായ്‌ 30 ശനിയാഴ്ച രാത്രി 8 മണിക്ക് സമാജ ത്തില്‍ നടക്കുന്ന പരിപാടി യില്‍ യു. എ. ഇ. യിലെ പ്രഗല്‍ഭ ഗായകര്‍ പങ്കെടുക്കും.

അതുല്യ പ്രതിഭ യുടെ പ്രശസ്ത ഗാനങ്ങള്‍ ഉള്‍പ്പെടുത്തി അവതരിപ്പിക്കുന്ന ഗാനാഞ്ജലി, റാഫി യുടെ ആരാധകര്‍ക്കും സംഹീത പ്രേമികള്‍ക്കും വേറിട്ട അനുഭവം ആയിരിക്കും എന്ന് സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക് വിളിക്കുക : 02 55 37 600, 050 27 37 406. ( കെ. വി. ബഷീര്‍ – കലാ വിഭാഗം സെക്രട്ടറി).

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഐ. എസ്‌. സി. യില്‍ പ്രീമിയര്‍ ലീഗ് ബാഡ്മിന്‍റണ്‍ ടൂര്‍ണ്ണമെന്‍റ്

July 29th, 2011

isc-badminton-press-meet-ePathram
അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന പ്രീമിയര്‍ ലീഗ് ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റ് ആഗസ്ത് 5 മുതല്‍ 16 വരെ ഐ. എസ്‌. സി. ഇന്‍ഡോര്‍ ബാഡ്മിന്‍റണ്‍ കോര്‍ട്ടില്‍ നടക്കും.

അഡ്മ, സാഡ്‌കോ, നാഷണല്‍ ഡ്രില്ലിംഗ് കമ്പനി എന്നീ യു. എ. ഇ. യിലെ ഓയില്‍ കമ്പനി കളുടെ ടീമുകളും യു. എ. ഇ. യിലെ ഇന്‍റര്‍നാഷണല്‍ ബാഡ്മിന്‍റ്ണ്‍ താരങ്ങളും ഇന്തോനീഷ്യ, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ പ്രമുഖ കളിക്കാരും ടൂര്‍ണമെന്റില്‍ മത്സരിക്കും.

വിജയി കള്‍ക്ക് 20,000 ദിര്‍ഹത്തോളം സമ്മാനത്തുകയും ട്രോഫികളും നല്‍കും. അല്‍മസൂദ് ഓട്ടോ മൊബൈല്‍സും ബ്രിഡ്ജ്‌ സ്റ്റോണു മാണ് കളിയുടെ മുഖ്യ പ്രായോജകര്‍.

പരിപാടി യെക്കുറിച്ച് വിശദീ കരിക്കാന്‍ ഐ. എസ്‌. സി. യില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് രമേഷ് പണിക്കര്‍, ജനറല്‍ സെക്രട്ടറി എം. എ. സലാം, സ്‌പോര്‍ട്‌സ് സെക്രട്ടറി ജി. എം. മനോജ്, അസി. സ്‌പോര്‍ട്‌സ് സെക്രട്ടറി എം. എ. വഹാബ്, ബാഡ്മിന്റണ്‍ സെക്രട്ടറി ജോര്‍ജ് തോമസ് ഗ്രിഗറി, സാഹിത്യ വിഭാഗം സെക്രട്ടറി പി. കെ. രാമനുണ്ണി, അല്‍മസൂദ് ഗ്രൂപ്പിലെ റീട്ടെയില്‍ അഡ്വൈസര്‍ രഞ്ചു കെ. ഡേവിഡ് എന്നിവര്‍ പങ്കെടുത്തു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കെ. എസ്. സി. ഫിലിം ക്ലബ്‌ ഉദ്ഘാടനവും ഭരതന്‍ അനുസ്മരണവും
Next »Next Page » മുഹമ്മദ്‌ റാഫി അനുസ്മരണം »



  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine