അബുദാബി : സാംസ്കാരിക പ്രവര്‍ത്തനം പരസ്യ ത്തിന്‍റെയും കമ്പോള ത്തിന്‍റെയും ആവശ്യങ്ങള്‍ക്കു വേണ്ടിയുള്ള ചുവടു പിടിക്കല്‍ ആയിരിക്കുന്ന ഈ കാലത്ത് സാംസ്കാരിക പ്രവര്‍ത്തന ത്തിന് വിമോചന മൂല്യമുള്ള പ്രതിരോധ ത്തിന്‍റെതായ ഊര്‍ജ്ജം നില നിര്‍ത്താന്‍ കഴിയണം എന്ന്‍ പ്രശസ്ത കവി കെ. ജി. ശങ്കരപ്പിള്ള.
കേരള സോഷ്യല്‍ സെന്‍റര്‍ 2011 – 2012 വര്‍ഷത്തെ പ്രവര്‍ത്തന ങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു കെ. ജി. ശങ്കരപ്പിള്ള.
അന്‍പതോ അറുപതോ വര്‍ഷ ങ്ങള്‍ക്കുമുമ്പ് സംസ്‌കാര മായിരുന്നു മനുഷ്യ സമൂഹ ത്തിന്‍റെ കേന്ദ്ര ഊര്‍ജ സ്രോതസ്സ്. എന്നാല്‍ ഇന്ന് ഇത് ലോകത്ത് അല്പാല്‍പ്പമായി നഷ്ടമായി ക്കൊണ്ടിരിക്കുക യാണ് എന്ന് അദ്ദേഹം പറഞ്ഞു. സാംസ്‌കാരിക പ്രവര്‍ത്തന ങ്ങള്‍ ലോകമെങ്ങും നടക്കുന്നുണ്ട് എങ്കിലും അവ കാണക്കാണെ സംസ്‌കാര ത്തില്‍ നിന്ന് അകന്നു പോയി സാംസ്‌കാരിക വിരുദ്ധമായി മാറി ക്കൊണ്ടി രിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.
സംസ്‌കാരം കേന്ദ്ര ഊര്‍ജമായിരുന്ന കാലത്തില്‍ നിന്നു സംസ്‌കാരം പാര്‍ശ്വ വത്കരിക്ക പ്പെട്ട ഒരു ദുരന്ത മായി മാറിയിരിക്കുന്നു. അതിന് എതിരായുള്ള ഒരു സാംസ്‌കാരിക മുന്നേറ്റം കോളോണിസ ത്തിന്‍റെ കാലത്ത് അധിനിവേശ ശക്തികള്‍ക്ക് എതിരെ എങ്ങനെ യാണോ ചെറുത്തു നിന്നിരുന്നത് അതിനെക്കാളും തീക്ഷ്ണവും സൂക്ഷ്മവുമായ രീതിയില്‍ ഇന്ന് ലോകമെങ്ങും നടന്നു കൊണ്ടിരിക്കുന്നു എന്നത് ഏറെ പ്രതീക്ഷ നല്‍കുന്നു. അദ്ദേഹം വിശദീകരിച്ചു.
കൊളോണിയലിസ ത്തിനെതിരെ സാംസ്കാരികവും സാമൂഹ്യവും രാഷ്ട്രീയ പരവുമായ അവബോധം നട്ടു വളര്‍ത്തുക യായിരുന്നു ഗാന്ധി മുതല്‍ ഇ. എം. എസ്. വരെ ഉള്ളവര്‍ ചെയ്തത്.
ലോകമെങ്ങും വലിയ മതിലു കളും പാലങ്ങളും തീര്‍ക്കുമ്പോള്‍ അകന്നു കൊണ്ടിരിക്കുന്ന മനുഷ്യ മനസ്സുകളെ ഒന്നിപ്പിക്കാന്‍ ഉള്ള പാലം തീര്‍ക്കലും അവര്‍ക്കിടയില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന അദൃശ്യമായ മതിലുകള്‍ പൊളിക്കലും ആയിരിക്കണം സാംസ്‌കാരിക പ്രവര്‍ത്തന ങ്ങളുടെ ദൗത്യം എന്ന് കലാ സാഹിത്യ വിഭാഗ ങ്ങളുടെ 2010 – 2011 വര്‍ഷ ത്തെ പ്രവര്‍ത്തന ങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കവേ പ്രശസ്ത കഥാകൃത്ത് വൈശാഖന്‍ അഭിപ്രായപ്പെട്ടു.
സെന്‍റര്‍ പ്രസിഡന്‍റ് കെ. ബി. മുരളി യുടെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന സാംസ്‌കാരിക സമ്മേളന ത്തില്‍ സഹോദര സംഘടനകളെ പ്രതിനിധീകരിച്ച് രമേശ് പണിക്കര്‍ (ഐ. എസ്. സി), മനോജ് പുഷ്‌കര്‍ (മലയാളി സമാജം), ജോണിയ മാത്യു ( ലേഡീസ് അസോസിയേഷന്‍) റഹീം കൊട്ടുകാട്, അമര്‍ സിംഗ്, ഇ. ആര്‍. ജോഷി, ടി. എം. സലീം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
– അയച്ചു തന്നത് : സഫറുള്ള പാലപ്പെട്ടി