യാത്രക്കാരുടെ ആശങ്ക അകറ്റണം : കെ. എം. സി. സി.

May 4th, 2023

go-first-sudden-flight-cancellation-ePathram
അബുദാബി : വിമാന സര്‍വ്വീസുകള്‍ പലതും നിര്‍ത്തല്‍ ചെയ്തു യാത്രക്കാരെ ആശങ്കയില്‍ ആക്കുന്ന ഗോ ഫസ്റ്റ് എയര്‍ ലൈന്‍ നടപടി പ്രതിഷേധാര്‍ഹം എന്ന് അബുദാബി സംസ്ഥാന കെ. എം. സി. സി. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇക്കാര്യത്തില്‍ അടിയന്തിര ഇടപെടല്‍ നടത്തി യാത്രക്കാരുടെ ആശങ്ക അകറ്റണം എന്നും കെ. എം. സി. സി. വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

യാത്രയുടെ മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രം സര്‍വ്വീസ് റദ്ദ് ചെയ്യുന്നതായി അറിയിക്കുന്നതു കാരണം പ്രവാസികള്‍ക്ക് കടുത്ത മാനസിക പ്രയാസവും വലിയ സാമ്പത്തിക ബാദ്ധ്യതയും വരുത്തി വെക്കുന്നു. നേരെത്തെ തന്നെ ഗോ ഫസ്റ്റ് എയര്‍ ലൈന്‍ ടിക്കറ്റ് എടുത്തവര്‍ ഇപ്പോള്‍ മറ്റൊരു കമ്പനിയുടെ ടിക്കറ്റ് എടുക്കുന്നതിന് ഇരട്ടിയില്‍ അധികം പണം നല്‍കേണ്ടതായ അവസ്ഥയാണ്.

സാങ്കേതിക കാരണങ്ങള്‍ പറഞ്ഞു കൊണ്ട് ഗോ ഫസ്റ്റ് എയര്‍ ലൈന്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഗള്‍ഫ് നാടുകളിലേക്കുള്ള സര്‍വ്വീസ് റദ്ദാക്കി. വരും ദിവസ ങ്ങളിലും ഇത് തുടരും എന്നു തന്നെയാണ് പ്രവാസി സമൂഹം ആശങ്കപ്പെടുന്നത്.

അവധിക്കാലം എത്തുന്നതോടെ നാട്ടിലേക്ക് യാത്ര ചെയ്യുന്നവരുടെ അവസ്ഥ കൂടുതല്‍ ദുരിത പൂര്‍ണ്ണമായിമാറും. അതു കൊണ്ടു തന്നെ പ്രശ്‌ന പരിഹാരത്തിനായി കേന്ദ്ര – കേരള സര്‍ക്കാറുകള്‍ അടിയന്തിരമായി ഇടപെടണം എന്നും വിദേശ വിമാന കമ്പനികള്‍ക്ക് അധിക സര്‍വ്വീസ് നടത്തുവാന്‍ ഉടന്‍ അനുമതി നല്‍കണം എന്നും വാര്‍ത്താ കുറിപ്പില്‍ ആവശ്യപ്പെട്ടു.

അവധിക്കാലത്ത് വിമാന ടിക്കറ്റ് നിരക്ക് നാലും അഞ്ചും ഇരട്ടിയാക്കി വര്‍ദ്ധിപ്പിക്കുന്ന പ്രവണതക്ക് അറുതി വരുത്തണം. പ്രവാസികളോടുള്ള ചിറ്റമ്മ നയം അവസാനിപ്പിക്കണം എന്നും അബുദാബി സംസ്ഥാന കെ. എം. സി. സി. ആവശ്യപ്പെട്ടു. Image Credit : Twitter

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ചിരന്തന പുന:സ്സംഘടിപ്പിച്ചു

May 4th, 2023

dubai-chiranthana-samskarika-vedhi-ePathram
ദുബായ് : ചിരന്തന സാംസ്കാരിക വേദിയുടെ പുതിയ കമ്മിറ്റി നിലവില്‍ വന്നു. പുന്നക്കൻ മുഹമ്മദലി വീണ്ടും പ്രസിഡണ്ടായി. സലാം പാപ്പിനിശ്ശേരി, ടി. പി. അബ്ബാസ് ഹാജി സി. പി. ജലീൽ എന്നിവരാണ് വൈസ് പ്രസിഡണ്ടുമാര്‍.

ടി. പി. അശറഫ് (ജനറൽ സിക്രട്ടറി), ഡോ. വി. എ. ലത്തീഫ് ഹാജി, അഖിൽ ദാസ്, ജെന്നി പോൾ (സിക്രട്ടറിമാർ), സാബു തോമസ് (ട്രഷര്‍), ഫിറോസ് തമന്ന (ചിരന്തന പബ്ലിക്കേഷൻ കൺവീനര്‍), ഡോ. മുനീബ് മുഹമ്മദലി (കോഡിനേറ്റര്‍) എന്നിവരാണ് മറ്റു ഭാരവാഹികൾ. കഴിഞ്ഞ 23 വര്‍ഷമായി ദുബായിലെ സാമൂഹ്യ സാംസ്കാരിക സാഹിത്യ രംഗങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചു വരികയാണ് ചിരന്തന.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കെ. എസ്. സി. കമ്മിറ്റി പുന:സ്സംഘടിപ്പിച്ചു

May 3rd, 2023

ak-beeran-kutty-roy-varghese-ksc-committee-2023-ePathram
അബുദാബി : കേരള സോഷ്യൽ സെന്‍റർ (കെ. എസ്. സി.) കമ്മിറ്റി പുന:സ്സംഘടിപ്പിച്ചു. എ. കെ. ബീരാൻ കുട്ടി (പ്രസിഡണ്ട്), റോയ് ഐ.വർഗീസ് (വൈസ് പ്രസിഡണ്ട്), കെ. സത്യൻ (ജനറൽ സെക്രട്ടറി), ഷെബിൻ പ്രേമരാജൻ (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികള്‍.

ലതീഷ് ശങ്കർ, അബ്ദുൽ സലാം നഹാസ്, അഭിലാഷ് തോമസ്, ശ്രീകാന്ത്, റഫീഖ് അലി കൊല്ലിയത്ത്, റഫീഖ് ചാലിൽ, പി. എം. സുലൈമാൻ, റഷീദ് അയിരൂർ, വേലായുധൻ സുബാഷ്, ഷോബി, റെജിലാൽ, സുൽഫികർ എന്നിവരാണ് പ്രവർത്തക സമിതി അംഗങ്ങള്‍.

സാമൂഹ്യ വികസന മന്ത്രാലയം പ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിൽ പ്രസിഡണ്ട് വി. പി. കൃഷ്ണ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷെറിൻ വിജയൻ വാർഷിക പ്രവർത്തന റിപ്പോർട്ടും ട്രഷറർ നികേഷ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

കെ. ബി. ജയൻ, എൻ. വി. മോഹനൻ, എം. സുനീർ, അഡ്വ. സലിം ചോലമുഖത്ത്, കെ. കെ. ശ്രീവൽസൻ എന്നിവർ സംസാരിച്ചു. KSC FB Page

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കേന്ദം അനുമതി നല്‍കിയില്ല : മുഖ്യമന്ത്രിയുടെ ഗള്‍ഫ് സന്ദര്‍ശനം റദ്ദാക്കി

May 3rd, 2023

kerala-chief-minister-pinarayi-vijayan-ePathram
അബുദാബി : കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍റെ യു. എ. ഇ. സന്ദര്‍ശനം റദ്ദ് ചെയ്തു.

അബുദാബി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഇൻവെസ്റ്റ്‌മെന്‍റ് മീറ്റിൽ പങ്കെടുക്കുവാനും തുടര്‍ന്ന് ഏഴാം തിയ്യതി അബുദാബി നാഷണല്‍ തിയ്യേറ്ററിലും പത്താം തിയ്യതി ദുബായിലും ഒരുക്കുന്ന പൗര സ്വീകരണത്തിലും പൊതു സമ്മേളനത്തിലും സംബന്ധിക്കും എന്നായിരുന്നു മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി യുടെ ഗള്‍ഫ് സന്ദര്‍ശനവും പൊതു പരിപാടികളും റദ്ദ് ചെയ്തു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പതിനൊന്നാമത് അന്താരാഷ്ട്ര ഓട്ടിസം കോൺഫറൻസ് അബുദാബിയില്‍

April 28th, 2023

XI-th-international-autism-conference-in-abudhabi-ePathram
അബുദാബി : സായിദ് ഹയർ ഓർഗനൈസേഷൻ ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ ചെയർമാൻ ശൈഖ് ഖാലിദ് ബിന്‍ സായിദ് അൽ നഹ്യാന്‍റെ രക്ഷാ കർതൃത്വത്തില്‍ പതിനൊന്നാമത് അന്താരാഷ്ട്ര ഓട്ടിസം കോൺഫറൻസ് 2023 ഏപ്രിൽ 28, 29, 30 എന്നീ തിയ്യതികളിൽ (വെള്ളി, ശനി, ഞായർ) അബുദാബി ബീച്ച് റൊട്ടാന ഹോട്ടലിൽ നടക്കും.

അബുദാബി ലോട്ടസ് ഹോളിസ്റ്റിക് ഗ്രൂപ്പിന്‍റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഓട്ടിസം കോൺഫറൻസില്‍ തിരുവനന്തപുരം ഡിഫറന്‍റ് ആർട്ട് സെന്‍റര്‍ എക്സിക്യൂട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട്, സെന്‍ററിലെ കുട്ടികളും സംബന്ധിക്കും എന്ന് പ്രോഗ്രാം സംഘാടകര്‍ മുഹമ്മദ് കൊളച്ചേരിയും അഷിത മുഹമ്മദും അറിയിച്ചു.

അന്തർദേശീയ തലങ്ങളിലെ ശ്രദ്ധേയരായ നിരവധി ഡോക്ടര്‍മാരും പ്രൊഫസര്‍മാരും പങ്കെടുക്കുന്ന പരിപാടിയിൽ പങ്കു ചേരാന്‍ ആഗ്രഹിക്കുന്നവര്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് റജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

പ്രസ്തുത പരിപാടിയിൽ ഗോപിനാഥ് മുതുകാടിന്‍റെ പ്രഭാഷണവും ഡിഫറന്‍റ് ആർട്ട് സെന്‍ററിലെ കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരിക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മാമുക്കോയയുടെ നിര്യാണത്തിൽ അനുശോചിച്ചു
Next »Next Page » കേന്ദം അനുമതി നല്‍കിയില്ല : മുഖ്യമന്ത്രിയുടെ ഗള്‍ഫ് സന്ദര്‍ശനം റദ്ദാക്കി »



  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്
  • MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.
  • കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്
  • പ്രസംഗ മത്സരം സംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine