ജബ്ബാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

January 9th, 2011

jabbari-ka-epathram

ദുബായ്‌ : മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഇന്ത്യന്‍ മീഡിയാ ഫോറം സ്ഥാപക അംഗവുമായ കെ. എ. ജബാരിയെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദുബായ്‌ വെല്‍ കെയര്‍ ആശുപത്രിയില്‍ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ അദ്ദേഹത്തെ ചികില്‍സിച്ചു വരികയാണ്.

ഉദര സംബന്ധമായ രോഗം മൂലം ഇദ്ദേഹത്തെ കഴിഞ്ഞ ഒക്ടോബറില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ശസ്ത്രക്രിയക്ക് ശേഷം സുഖം പ്രാപിച്ചു വരികയായിരുന്ന ഇദ്ദേഹത്തിന് വീണ്ടും വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. വിശദമായ പരിശോധനകള്‍ നടത്തി ചികില്‍സ ആരംഭിക്കും എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

‘കേളു’ സി. ഡി. പ്രകാശനം ചെയ്തു

January 9th, 2011

shakthi-drama-kelu-cd-releasing-epathram

അബുദാബി : കേരളാ സോഷ്യല്‍ സെന്‍റര്‍ നാടകോത്സവ ത്തില്‍ മികച്ച രണ്ടാമത്തെ നാടക മായി തിരഞ്ഞെടുക്ക പ്പെട്ട അബുദാബി ശക്തി തിയേറ്റേഴ്‌സി ന്‍റെ ‘കേളു’ എന്ന നാടക ത്തിന്‍റെ സി. ഡി. പ്രകാശനം ചെയ്തു.

അബുദാബി ശക്തി തിയേറ്റേഴ്‌സ് പ്രസിഡന്‍റ് റഹിം കൊട്ടുകാട് അദ്ധ്യക്ഷത വഹിച്ച   പ്രകാശന ചടങ്ങില്‍,  അബുദാബി മലയാളി സമാജം പ്രസിഡന്‍റ് മനോജ് പുഷ്‌കര്‍  നാടക സംവിധായകന്‍ മഞ്ജുളന് ആദ്യകോപ്പി നല്‍കി ക്കൊണ്ടാണ് പ്രകാശനം നിര്‍വ്വഹിച്ചത്. സമാജം ജനറല്‍ സെക്രട്ടറി ബി. യേശുശീലന്‍, ശക്തി ജനറല്‍ സെക്രട്ടറി ഗോവിന്ദന്‍ നമ്പൂതിരി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

യു. എ. ഇ. തലത്തില്‍ കെ. എസ്. സി. കലോത്സവം

January 9th, 2011

ksc-logo-epathram

അബുദാബി :  കേരളാ സോഷ്യല്‍  സെന്‍റര്‍ സംഘടിപ്പിക്കുന്ന യു. എ. ഇ. തല കലോത്സവം  ജനുവരി 13 വ്യാഴാഴ്ച  ആരംഭിക്കും. വയസ്സിന്‍റെ അടിസ്ഥാന ത്തില്‍ തരം തിരിക്ക പ്പെട്ട ആറ് ഗ്രൂപ്പു കളില്‍ ആയി നടക്കുന്ന കലോത്സവ ത്തില്‍ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, നാടോടി നൃത്തം, ശാസ്ത്രീയ സംഗീതം, ലളിതഗാനം, മാപ്പിളപ്പാട്ട്, ചലച്ചിത്ര ഗാനം, ആംഗ്യപ്പാട്ട്, ഉപകരണ സംഗീതം (ഓര്‍ഗന്‍), പ്രഛന്നവേഷം, മോണാആക്ട്, സംഘനൃത്തം, ഒപ്പന, ചിത്രരചന, കളറിംഗ്, സോളോ ആക്ട് എന്നീ ഇനങ്ങളിലാണ് മല്‍സരം നടക്കുക.  നാട്ടില്‍ നിന്നുള്ള പ്രഗത്ഭരായ കലാകാരന്മാര്‍ വിധി കര്‍ത്താക്കളായി എത്തും.

കലോത്സവ ത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ പൂരിപ്പിച്ച അപേക്ഷാ ഫോറങ്ങള്‍ ജനുവരി  പത്തിന് മുന്‍പായി  കെ. എസ്. സി.  ഓഫീസില്‍ എത്തിക്കണം.
 
 
കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.kscabudhabi.com/   എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക യോ  സെന്‍റര്‍ ഓഫീസു മായി ബന്ധപ്പെടുക യോ ചെയ്യണം എന്ന് കലാ വിഭാഗം സെക്രട്ടറി കെ. ടി. ജലീല്‍ അറിയിച്ചു.  02 631 44 55, 050 31 460 87, 050 54 150 48.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

മുഖ്യമന്ത്രി യുടെ നടപടിയെ ‘വെയ്ക്’ സ്വാഗതം ചെയ്തു

January 9th, 2011

wake-logo-epathramദുബായ്  :  കണ്ണൂര്‍ അന്താരാഷ്ട്ര വിമാന ത്താവളത്തിന്‍റെ ഓഹരികള്‍ പ്രവാസി കള്‍ക്കും ചെറുകിട സംരംഭ കര്‍ക്കും നേടുന്നതിന് അനുകൂല മായ തീരുമാന ങ്ങള്‍ കൈ ക്കൊണ്ട മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍റെ നടപടി കളെ കണ്ണൂര്‍ ജില്ലാ പ്രവാസി കൂട്ടായ്മ യായ ‘വെയ്ക്’ സ്വാഗതം ചെയ്തു.

പ്രവാസി പങ്കാളിത്തം ഉറപ്പു വരുത്തി സുതാര്യ മായ രീതിയില്‍ വിമാന ത്താവള നിര്‍മ്മാണ പദ്ധതി ആസൂത്രണം ചെയ്യാനുള്ള എല്ലാ ശ്രമങ്ങളെ യും വെയ്ക് അഭിനന്ദിക്കുക യും ശക്തമായി പിന്തുണയ്ക്കുക യും ചെയ്യും എന്ന് ദുബായില്‍ ചേര്‍ന്ന വെയ്കി ന്‍റെ  എക്‌സിക്യൂട്ടീവ് കമ്മിറ്റി പ്രഖ്യാപിച്ചു.

കിയാലി ന്‍റെ പ്രവര്‍ത്തന ങ്ങളില്‍ വിദേശ മലയാളി കളുടെ  പ്രാതിനിധ്യ വും പിന്തുണ യും ഉറപ്പു വരുത്തുന്നതി നായി കമ്പനി യുടെ ഡയരക്ടര്‍ ബോര്‍ഡില്‍ അര്‍ഹമായ സ്ഥാനങ്ങള്‍ സംവരണം ചെയ്യണം എന്നും വെയ്ക്  മുഖ്യമന്ത്രിക്ക് അയച്ച സന്ദേശ ത്തില്‍ ആവശ്യപ്പെട്ടു.  പ്രവാസി ക്ഷേമം മുന്‍നിര്‍ത്തി യുള്ള ഇത്തരം ക്രിയാത്മക പ്രവര്‍ത്തന ങ്ങള്‍ക്ക് അനുകൂലവും സത്വര വുമായ നടപടികള്‍ അടിയന്തര മായി കൈക്കൊള്ളണം എന്ന  അപേക്ഷ യും മുഖ്യമന്ത്രി യുടെ ശ്രദ്ധയില്‍ പ്പെടുത്തിയ തായി വെയ്ക്  പ്രസിഡന്‍റ് അബ്ദുള്‍ഖാദര്‍ പനക്കാട് അറിയിച്ചു.

 
അയച്ചു തന്നത് : മുഹമ്മദ്‌ അന്‍സാരി

- pma

വായിക്കുക: , ,

1 അഭിപ്രായം »

മാല്യങ്കര എസ്. എന്‍. എം. കോളജ്‌ പൂര്‍വ വിദ്യാര്‍ത്ഥി സംഗമം

January 8th, 2011

salimkumar-snm-college-maliankara-epathram

ദുബായ്‌ : മാല്യങ്കര എസ്. എന്‍. എം. കോളജ്‌ പൂര്‍വ വിദ്യാര്‍ത്ഥികളുടെ ആഗോള സംഘടനയായ സാഗയുടെ (SAGA – SNM College Alumni Global Association) ആദ്യ കുടുംബ സംഗമം ദുബായ്‌ ദെയ്റയിലെ മാര്‍ക്കോ പോളോ ഹോട്ടലില്‍ വെച്ച് നടന്നു. സാഗാ പ്രസിഡണ്ട് ശിവദാസ മേനോന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വെച്ച് സംഘടനയുടെ പ്രവര്‍ത്തന ഉദ്ഘാടനം കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥിയും സിനിമാ താരവുമായ സലിം കുമാര്‍ നിര്‍വഹിച്ചു.

salim-kumar-saga-snm-college-alumni-global-association-epathram

സലിം കുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നു

(കൂടുതല്‍ ചിത്രങ്ങള്‍ക്ക് മുകളില്‍ ക്ലിക്ക്‌ ചെയ്യുക)

മുഖ്യ രക്ഷാധികാരി വേണു കെ. പി. ലോഗോ പ്രകാശനം ചെയ്തു. അക്കാഫ്‌ പ്രസിഡണ്ട് രാധാകൃഷ്ണന്‍ മച്ചിങ്ങല്‍ സാഗാ അംഗങ്ങളുടെ ഡയറക്ടറിയുടെ പ്രകാശനം നിര്‍വഹിച്ചു. സംഘടനയുടെ വെബ് സൈറ്റായ www.snmcalumni.com ന്റെ ഉദ്ഘാടനം മുഖ്യാതിഥി സലിം കുമാര്‍ നിര്‍വഹിച്ചു.

തന്റെ പതിവ് ശൈലിയില്‍ മാല്യങ്കരയിലെ കലാലയ ജീവിതം അനുസ്മരിച്ചു സലിം കുമാര്‍ സംസാരിച്ചത് കേള്‍വിക്കാരെ വര്‍ഷങ്ങള്‍ക്ക് പിറകിലേക്ക്‌ കൈ പിടിച്ചു കൊണ്ട് പോവുന്ന അനുഭവമായി. സിനിമയിലെ തന്റെ ചില ആദ്യ കാല അനുഭവങ്ങളും അദ്ദേഹം കോമഡിയില്‍ ചാലിച്ച് അവതരിപ്പിച്ചത്‌ കാണികളെ കുടുകുടാ ചിരിപ്പിച്ചു.

സംഘടനയുടെ ഉദ്ദേശങ്ങളും ലക്ഷ്യങ്ങളും ജനറല്‍ സെക്രട്ടറി അനൂപ്‌ പ്രതാപ്‌ തൈക്കൂട്ടത്തില്‍ വിശദീകരിച്ചു. ആഗോള തലത്തില്‍ ഒരു ബിസിനസ് സിരാ കേന്ദ്രമായ ദുബായില്‍ ഇത്തരമൊരു സംഘടന വിഭാവനം ചെയ്തത് കേവലമൊരു പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മ എന്നതിലും വിശാലമായ വീക്ഷണത്തോടെയാണ്. ലോകമെമ്പാടുമുള്ള തങ്ങളുടെ അംഗങ്ങള്‍ക്ക്‌ തമ്മില്‍ പ്രയോജനകരമായ ബിസിനസ് സഹകരണം സാദ്ധ്യമാക്കുക, തൊഴില്‍ രംഗത്തെ പരസ്പര സഹകരണം, അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും തൊഴില്‍ അവസരങ്ങള്‍ ആഗോള തലത്തില്‍ തന്നെ ലഭ്യമാക്കുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങള്‍ക്ക് പുറമേ സംഘടന ഒട്ടേറെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളും ലക്ഷ്യമിടുന്നുണ്ട്.

ഉയര്‍ന്ന മാര്‍ക്ക്‌ വാങ്ങുന്ന 14 വിദ്യാര്‍ത്ഥികള്‍ക്ക്‌ സംഘടന വര്ഷം തോറും കാഷ്‌ അവാര്‍ഡുകള്‍ നല്‍കുന്നത് ഉള്‍പ്പെടെ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതിയുണ്ട് എന്നും അദ്ദേഹം വിശദീകരിച്ചു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « ‘ജനിതക വിത്തിന്‍റെ ജനപക്ഷം’ : സംവാദം
Next »Next Page » മുഖ്യമന്ത്രി യുടെ നടപടിയെ ‘വെയ്ക്’ സ്വാഗതം ചെയ്തു »



  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു
  • കേരള സോഷ്യൽ സെന്റർ ഇഫ്‌താർ സംഗമം
  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു
  • കെ. എസ്‌. സി. ചങ്ങാതിക്കൂട്ടം ശ്രദ്ധേയമായി
  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine