നാടകോത്സവം : ഉസ്മാന്‍റെ ഉമ്മ മികച്ച നാടകം

May 1st, 2011

shakthi-winners-dramfest-epathram
അബുദാബി : തിയ്യറ്റര്‍ ദുബായ് സംഘടിപ്പിച്ച ഇന്‍റര്‍ എമിറേറ്റ്‌സ് തീയറ്റര്‍ ഫെസ്റ്റിവല്‍ നാടക മല്‍സര ത്തില്‍ അബുദാബി ശക്തി തീയറ്റേഴ്‌സ് അവതരിപ്പിച്ച ‘ഉസ്മാന്‍റെ ഉമ്മ’ മികച്ച നാടക മായി തിരഞ്ഞെടുത്തു.

എല്ലാ വ്യക്തിഗത പുരസ്‌കാരങ്ങളും ‘ഉസ്മാന്‍റെ ഉമ്മ’ യ്ക്കു തന്നെയായിരുന്നു.

മികച്ച രണ്ടാമത്തെ നാടക മായി സഞ്ചു സംവിധാനം ചെയ്ത പ്ലാറ്റ്‌ഫോം തീയറ്റര്‍ അവതരിപ്പിച്ച ‘മിറര്‍’ തിരഞ്ഞെടുക്കപ്പെട്ടു.

jafar-best-actor-drama-fest-dubai-epathram

മികച്ച നടന്‍ ജാഫര്‍ കുറ്റിപ്പുറം അവാര്‍ഡ്‌ ഏറ്റു വാങ്ങുന്നു.

ഉസ്മാന്‍ എന്ന കഥാപാത്രത്തെ അവിസ്മരണീയ അവതരിപ്പിച്ച ജാഫര്‍ കുറ്റിപ്പുറം മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു.

ഉസ്മാന്‍റെ ഉമ്മ യായി വേഷമിട്ട ഷാഹിധനി വാസു വാണ് മികച്ച നടി.

ഉസ്മാന്‍റെ ഉമ്മ സംവിധാനം ചെയ്ത ടി. കെ. ജലീല്‍ ആണ് മികച്ച സംവിധായകന്‍.

ഉസ്മാന്‍റെ ഉമ്മ യിലെ പ്രമേയം സമകാലിക കേരളം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയം ആയിരുന്നു എന്ന് വിധി കര്‍ത്താവ് നാടക സംവിധായകന്‍ സുവീരന്‍ അഭിപ്രായപ്പെട്ടു.

പ്രശസ്ത നാടക പ്രവര്‍ത്തകരായ ജോളി ചിറയത്ത്, ബാബു മടപ്പള്ളി എന്നിവര്‍ ആയിരുന്നു മറ്റ് വിധി കര്‍ത്താക്കള്‍. പ്രശസ്ത നാടക ചലച്ചിത്ര സംവിധായകന്‍ പ്രിയനന്ദനന്‍ മുഖ്യാതിഥി ആയിരുന്നു.

മത്സര നാടകങ്ങള്‍ക്കു ശേഷം എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പോരാ ട്ടത്തിന്‍റെ പ്രചാര ണാര്‍ത്ഥം വിനോദ് പയ്യന്നൂര്‍ സംവിധാനം ചെയ്ത പയ്യന്നൂര്‍ സൗഹൃദ വേദിയുടെ ‘വിഷക്കാറ്റ്’, ഒ. ടി. ഷാജഹാന്‍ സംവിധാനം ചെയ്ത തിയ്യേറ്റര്‍ ദുബായ് അവതരിപ്പിച്ച ‘സൂ സ്റ്റോറി’ എന്നീ നാടക ങ്ങള്‍ അരങ്ങേറി.

ഒ. ടി. ഷാജഹാന്‍, ഗണേഷ്‌ കുമാര്‍, റിയാസ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

-അയച്ചു തന്നത്: സഫറുള്ള പാലപ്പെട്ടി

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എന്‍ഡോസള്‍ഫാന്‍ : കേരളം പുതിയൊരു പോരാട്ടത്തിന്‍റെ പോര്‍ക്കളം തീര്‍ക്കുന്നു

April 29th, 2011

kt-jaleel-shakthi-anti-endosulfan-epathram

അബുദാബി : സാമ്രാജ്യത്വ വാഴ്ചക്കും, അടിമത്വ ത്തിനും, പാരതന്ത്ര്യ ത്തിനും എതിരെ നടത്തിയ ദേശീയ സ്വാതന്ത്ര്യ സമര പോരാട്ട ങ്ങളെ അനുസ്മരി പ്പിക്കുമാറ് എന്‍ഡോസള്‍ഫാന്‍ എന്ന മാരക വിഷത്തിന് എതിരെയുള്ള അതിശക്തമായ സമര പോരാട്ട ഭൂമിക യിലൂടെ യാണ് കേരളം ഇന്ന് കടന്നു പോയി ക്കൊണ്ടിരിക്കുന്നത് എന്ന് ഡോ. കെ. ടി. ജലീല്‍ അഭിപ്രായപ്പെട്ടു.

അബുദാബി ശക്തി തിയേറ്റേഴ്‌സ് കേരള സോഷ്യല്‍ സെന്‍ററില്‍ സംഘടിപ്പിച്ച എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുക യായിരുന്നു അദ്ദേഹം.
 

shakthi-anti-endosulfan-audiance-epathram

എണ്‍പത്തിയേഴ് വയസ്സുള്ള കേരളത്തിന്‍റെ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ സ്വന്തം പ്രായം  വക വെക്കാതെ യാണ് എന്‍ഡോസള്‍ഫാന് എതിരെയുള്ള ഉപവാസ സമര ത്തിന് മുന്നോട്ടുവന്നത്.
 
 
വി. എസ്സിന്‍റെ വയസ്സിനെ കളിയാക്കിയ 40 – കാരന്മാര്‍ക്ക് രാജ്യത്തെ ജനങ്ങള്‍ നേരിടുന്ന നീറുന്ന വിഷയ ങ്ങളിലൂടെ കടന്നു പോകേണ്ടി വന്നപ്പോള്‍ ഏതു മാള ത്തിലാണ് പോയി ഒളിച്ചിരിക്കുന്നത്.  ചെറുപ്പം വയസ്സിലല്ല നില കൊള്ളുന്നത് എന്നതിന്‍റെ ഏറ്റവും അവസാന ത്തെ മിന്നുന്ന ഉദാഹരണ മാണ് വി. എസ്. നടത്തിയ ഉപവാസ സമരം എന്ന് ഇനിയെങ്കിലും ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വം തരിച്ചറിയണം.
എന്‍ഡോസള്‍ഫാന്‍ എന്ന മാരക വിഷം ജനങ്ങള്‍ക്കു മേല്‍ പെയ്തിറങ്ങിയ തിന്‍റെ ദാരുണമായ ദുരന്തം കണ്‍മുന്നില്‍ ദൃശ്യ മായിട്ടും എന്‍ഡോസള്‍ഫാന് വക്കാലത്ത് പിടിച്ച വക്കീലന്മാരെ പ്പോലെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും പാരിസ്ഥിതിക മന്ത്രി ജയ്‌റാം രമേഷും ന്യായീകരിക്കുന്നത്.

എല്ലാ രാഷ്ട്രീയ കക്ഷികളും ഒരുമിച്ച് നിന്ന് ആവശ്യപ്പെടേണ്ട ഒരു കാര്യമായിട്ടും ആര്‍ക്കൊ ക്കെയോ വേണ്ടി കേരള ത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വം ന്യായീരിക്കുക യാണ്. 
 
 

shakthi-anti-endosulfan-audiance-ksc-epathram

കോണ്‍ഗ്രസ് നേതാക്കളുടെ പ്രഖ്യാപിത നയത്തിന് എതിരെ നിന്നു കൊണ്ട് എന്‍ഡോസള്‍ഫാന് എതിരെ യുള്ള സമര പോരാട്ട ത്തില്‍ വി. എം. സുധീരന്‍ നിലയുറപ്പിച്ചത് കോണ്‍ഗ്രസ്സ് നിലപാട് ജനവിരുദ്ധ നിലപാടാണ് എന്ന തരിച്ചറിവ് കൊണ്ടാണ് –  കെ. ടി.  ജലീല്‍ പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ എന്ന മാരക വിഷം ജനങ്ങള്‍ക്കു മേല്‍ ചൊരിഞ്ഞ അതി ദാരുണ മായ ചിത്രങ്ങള്‍ വിവരിക്കും വിധം ചിത്രീകരിച്ച ഇ. ടി. അംബിക യുടെ സംവിധാന ത്തില്‍ ഡിലിറ്റ് നിര്‍മ്മിച്ച ‘പുനര്‍ജനിക്കായ്’ എന്ന ഡോക്യുമെന്‍ററി യുടെ പ്രദര്‍ശനത്തെ തുടര്‍ന്ന് ആരംഭിച്ച സെമിനാറില്‍ ശക്തി പ്രസിഡന്‍റ് റഹീം കൊട്ടുകാട് അദ്ധ്യക്ഷത വഹിച്ചു.
 

shakthi-anti-endosulfan-oath-epathram

കെ. ടി. ജലീല്‍ തെളിയിച്ച മെഴുകുതിരി വെളിച്ചം,  കെ. എസ്. സി. യില്‍ തിങ്ങി നിറഞ്ഞ ശ്രോതാക്കളി ലേക്ക്  പകര്‍ന്നു നല്‍കി.  എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത രോടും അവര്‍ക്കു വേണ്ടി പോരാടുന്ന വരോടും ഐക്യ ദാര്‍ഡ്യം പ്രകടിപ്പിച്ചു.
 
 
എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സത്യപ്രതിജ്ഞ റഹീം കൊട്ടുകാട് സദസ്സിനു ചൊല്ലി ക്കൊടുത്തു.  സെമിനാറില്‍ ശക്തി ജനറല്‍ സെക്രട്ടറി ഗോവിന്ദന്‍ നമ്പൂതിരി സ്വാഗതവും സാഹിത്യ വിഭാഗം സെക്രട്ടറി റഫീഖ് സക്കരിയ നന്ദിയും പറഞ്ഞു.

അയച്ചു തന്നത് : സഫറുള്ള പാലപ്പെട്ടി
 

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കൈരളി കൾച്ചറൽ ഫോറം വാര്‍ഷികാഘോ​ഷം

April 28th, 2011

bharatheeyam-2011-npcc-epathram

അബുദാബി : മുസ്സഫ എൻ. പി. സി. സി. കൈരളി കൾച്ചറൽ ഫോറം പത്താം വാര്‍ഷികാ ഘോഷം ‘ഭാരതീയം 2011’ ഏപ്രില്‍ 28 വ്യാഴാഴ്ച രാത്രി 8 മണിക്ക് അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ നടക്കും. നൂറില്‍ പരം കലാകാരന്മാര്‍ പങ്കെടുക്കുന്ന വിവിധ കലാ പരിപാടികള്‍ അരങ്ങേറും.

കൈരളി കൾച്ചറൽ ഫോറം നടത്തിയ സാഹിത്യ മത്സര ങ്ങളിലെ യും ചിത്ര രചനാ മല്‍സര ങ്ങ ളിലേയും വിജയി കള്‍ക്ക്  ‘ഭാരതീയം 2011’ വേദിയില്‍ വെച്ച് സമ്മാന ദാനം നടത്തും. അബുദാബി യിലെ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇസ്മയില്‍ മേലടിക്ക് യാത്രയയപ്പ് നല്‍കി

April 28th, 2011

ismail-meladi-sent-off-epathram

ദുബായ് : യു. എ. ഇ. യിലെ ഔദ്യോഗിക ജീവിതം മതിയാക്കി ഖത്തറിലേക്ക് പോകുന്ന കവിയും എഴുത്തു കാരനുമായ ഇസ്മയില്‍ മേലടിക്ക് വടകര എന്‍. ആര്‍. ഐ. ഫോറം ദുബായ് കമ്മറ്റി യാത്രയയപ്പ് നല്‍കി.

പ്രസിഡന്‍റ് അഡ്വ. സാജിദ് അബൂബക്കര്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ. പി. ഹുസൈന്‍ സംഘടന യുടെ ഉപഹാരം നല്‍കി.

സജി പണിക്കര്‍. ഡോക്ടര്‍ ഹുസൈന്‍, സി.ആര്‍.ജെ. നായര്‍, ചന്ദ്രന്‍ ആയഞ്ചേരി, യു.മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.

ജനറല്‍ സെക്രട്ടറി പ്രേമാനന്ദന്‍ കുനിയില്‍ സ്വാഗതവും ട്രഷറര്‍ സുരേന്ദ്രന്‍ നന്ദിയും രേഖപ്പെടുത്തി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

എന്‍ഡോസള്‍ഫാന്‍ മാഫിയക്ക് താക്കീതായി ഐക്യദാര്‍ഢ്യ പ്രതിജ്ഞ

April 28th, 2011

dala-anti-endosulfan-kt-jaleel-epathram
ദുബായ് : എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമര ത്തിന്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ദല നടത്തിയ ഐക്യദാര്‍ഢ്യ സമ്മേളന ത്തില്‍ നൂറു കണക്കിന്ന് ആളുകള്‍ പങ്കെടുത്ത് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പ്രതിജ്ഞ എടുത്തു.

ദല ഹാളില്‍ നടന്ന സമ്മേളന ത്തില്‍ കെ. ടി. ജലീല്‍ എം. എല്‍. എ. മുഖ്യാഥിതി യായി പങ്കെടുത്തു.

നൂറ്റി അറുപതില്‍ പരം പഠന റിപ്പോര്‍ട്ടു കള്‍ എന്‍ഡോസള്‍ഫാന് എതിരെ പുറത്തു വന്നിട്ടുണ്ട്. എന്നിട്ടും വീണ്ടും പഠനം വേണം എന്ന വാദവുമായി മുന്നോട്ട് വരുന്നവര്‍ എന്‍ഡോസള്‍ഫാന്‍ കമ്പനി യില്‍ നിന്ന് പണം കൈപ്പറ്റിയവര്‍ ആണെന്നും കെ. ടി. ജലീല്‍ ആരോപിച്ചു.

dala-anti-endosulfan-audiance-epathram

ഇതുവരെ പല കീടനാശിനി കളും നിരോധിച്ചിട്ടുണ്ട് എങ്കിലും കഴിഞ്ഞ പതിനഞ്ച് വര്‍ഷ മായി ഇന്ത്യ ഒരു കീടനാശിനി പോലും നിരോധിച്ചിട്ടില്ലാ എന്നും മറിച്ച് മനുഷ്യന്‍റെ നില നില്‍പ്പിന്നു തന്നെ ഭീഷണി യാകുന്ന കീടനാശിനി കളുടെ എണ്ണം ഇരട്ടിയായി വര്‍ദ്ധിക്കുക യാണു ചെയ്തത്.

എന്‍ഡോസള്‍ഫാന്‍ ഉപയോഗം മൂലം കഷ്ടത അനുഭവിക്കുന്നവരെ സഹായി ക്കാനായി കേരളം പദ്ധതി സമര്‍പ്പിച്ചു എങ്കിലും നാമ മാത്ര മായ സഹായം പോലും കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ അനുവദിച്ചില്ല എന്നും കോര്‍പ്പറേറ്റു കളുടെ വക്കീലിന്‍റെ സ്വര ത്തിലാണു ഇന്ത്യന്‍ പ്രധാനമന്ത്രി പോലും സംസാരി ക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ഇടയില്‍ നിന്നും തിരഞ്ഞെടുക്ക പ്പെടാതെ നോമിനേറ്റര്‍ ആയ ഒരു പ്രധാനമന്ത്രി യില്‍ നിന്ന് ഇതില്‍ കൂടുതല്‍ ഒന്നും പ്രതിക്ഷിക്കേണ്ടതില്ലാ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദല പ്രസിഡണ്ട് എ. അബ്ദുള്ള ക്കുട്ടിയുടെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന സമ്മേളന ത്തില്‍ യു. എ. ഇ. യിലെ കലാ സാംസ്കാരിക മാധ്യമ പ്രവര്‍ത്തകരോടോപ്പം നിരവധി പേര്‍ പങ്കെടുത്തു.

ജ്യോതികുമാര്‍, ബഷീര്‍ തീക്കോടി, ഇ. എം. ഹാഷീം എന്നിവര്‍ സംസാരിച്ചു.

നാരായണന്‍ വെളിയംകോട് സത്യപ്രതിജ്ഞ ചൊല്ലി ക്കൊടുത്തു. ദല ജനറല്‍ സിക്രട്ടറി കെ. വി. സജീവന്‍ സ്വാഗതവും സാഹിത്യ വിഭാഗം കണ്‍വീനര്‍ സാദിക്കലി നന്ദിയും രേഖപ്പെടുത്തി.

-അയച്ചു തന്നത് : നാരായണന്‍ വെളിയംകോട്

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വിഷുക്കണി 2011
Next »Next Page » ഇസ്മയില്‍ മേലടിക്ക് യാത്രയയപ്പ് നല്‍കി »



  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine