അബുദാബി : ‘ജനിതക വിത്തിന്‍റെ ജനപക്ഷം’ എന്ന വിഷയ ത്തില്‍ കേരളാ സോഷ്യല്‍ സെന്‍റര്‍ സാഹിത്യ വിഭാഗം സംഘടിപ്പിക്കുന്ന ഒരു തുറന്ന സംവാദം ജനുവരി 8 ശനിയാഴ്ച വൈകീട്ട് 8 മണിക്ക് കെ. എസ്. സി. ഓഡിറ്റോറിയ ത്തില്‍ നടക്കും.
ഇന്ന് സംസ്ഥാനത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ജനിതക വിത്തിന്‍റെ നന്മ യെയും, തിന്മ യെയും കുറിച്ച് തങ്ങളുടെ കാഴ്ചപ്പാടുകള്‍ വ്യക്ത മാക്കുവാന്‍ വിവിധ രാഷ്ട്രീയ കക്ഷി പ്രവര്‍ത്തകരും സംഘടനാ പ്രതിനിധി കളും ‘ജനിതക വിത്തിന്‍റെ ജനപക്ഷം’ എന്ന സംവാദ ത്തില്‍ പങ്കെടുക്കും എന്ന് സാഹിത്യ വിഭാഗം സെക്രട്ടറി അയൂബ് കടല്‍മാട് അറിയിച്ചു.
വിശദ വിവരങ്ങള്‍ക്ക് വിളിക്കുക: 02 631 44 55 – 050 69 99 783