ദുബായ് : ദേര അല്‍ ബറഹയിലുള്ള അല്‍മനാര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്ററില്‍ ഇന്ന് (ബുധന്‍) രാത്രി 7.30നു പ്രമുഖ യുവ പണ്ഡിതന്‍ ശാഫി സ്വബാഹി പ്രസംഗിക്കും. ദേര ഇന്ത്യന്‍ ഇസ്ലാഹി സെന്ററാണു സംഘാടകര്‍. സ്ത്രീകള്‍ക്ക് മാത്രമാണു പ്രവേശനം.
ദുബായ് : ദേര അല്‍ ബറഹയിലുള്ള അല്‍മനാര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്ററില്‍ ഇന്ന് (ബുധന്‍) രാത്രി 7.30നു പ്രമുഖ യുവ പണ്ഡിതന്‍ ശാഫി സ്വബാഹി പ്രസംഗിക്കും. ദേര ഇന്ത്യന്‍ ഇസ്ലാഹി സെന്ററാണു സംഘാടകര്‍. സ്ത്രീകള്‍ക്ക് മാത്രമാണു പ്രവേശനം.
- ജെ.എസ്.
വായിക്കുക: ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍, മതം
ഷാര്‍ജ : പ്രേരണ യു. എ. ഇ. ഷാര്‍ജ എമിരേറ്റ്സ് സമിതിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 17വെള്ളിയാഴ്ച ഷാര്‍ജ ഏഷ്യന്‍ മ്യൂസിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഹാളില്‍ വച്ച് സൈലന്റ് വാലി സമര വിജയത്തിന്റെ ഇരുപത്തി ആറാം വാര്‍ഷികം ആചരിച്ചു.
സൈലന്റ് വാലി പദ്ധതി പ്രഖ്യാപിക്ക പ്പെട്ടതിന്റെ ആദ്യ നാളുകളില്‍ തന്നെ സൈലന്റ് വാലി സംരക്ഷി ക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധിപ്പിക്കാന്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെ താന്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവുമായി സഞ്ചരിച്ച ഷംസുദീന്‍ മൂസ തന്റെ അനുഭവങ്ങള്‍ പങ്ക് വച്ചു. അതിന്റെ ഭാഗമായി പരിസ്ഥിതിയും വികസനവും എന്ന വിഷയത്തില്‍ കേന്ദ്രീകരിച്ച് നടന്ന സെമിനാറില്‍ വേണു മൊഴൂരിനും (കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്), ഡോ. അബ്ദുള്‍ ഖാദറും (പ്രേരണ യു. എ. ഇ. പ്രസിഡന്റ്) എന്നിവര്‍ ഓരോ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് കബീര്‍ കറ്റ്ലാറ്റ് പ്രബന്ധങ്ങളോട് പ്രതികരിച്ച് സംസാരിക്കുകയും അതിനെ തുടര്‍ന്ന് സദസില്‍ നിന്നുമുള്ള പൊതു ചര്‍ച്ചയും ഉണ്ടായി.
ശാസ്ത്രം പരിസ്ഥിതി പ്രശ്നം പരിഹരിക്കും എന്നത് തെറ്റായ ധാരണയാണ്. എന്‍ഡോസള്‍ഫാന്‍ പോലുള്ള ഒരു കീടനാശിനി ഇറങ്ങി കുറച്ച് സമയത്തിനുള്ളില്‍ ആ കീടം പ്രതിരോധ ശേഷി ഉള്ളതായി മാറും. അപ്പോള്‍ മറ്റോരു കീടനാശിനി ഉണ്ടാക്കുക എന്നതാണ് ശാസ്ത്രത്തിന്റെ വഴി. അത് അതിനേക്കാള്‍ മാരക പ്രശ്നങ്ങളുണ്ടാക്കും. അതു കൊണ്ട് തന്നെ ഇതൊരു പൊളിറ്റിക്കല്‍ വിഷയമാണ് എന്ന് ഡോ. അബ്ദുള്‍ ഖാദര്‍ പറഞ്ഞു. പക്ഷേ ഇന്ന് നടക്കുന്ന ചര്‍ച്ചകള്‍ എല്ലാം എന്‍. ജി. ഒ. കളുടെ നേതൃത്വത്തില്‍ അരാഷ്ട്രീയമായ റൊമാന്റിസിസ ത്തിന്റെ തലത്തിലാണ് എന്നത് ദുഖകരമാണെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു. പരിസ്ഥിതി പ്രശ്നം വികസന പരിപ്രേക്ഷ്യത്തില്‍ ചര്‍ച്ച ചെയ്യേണ്ടതും പരിഹരിക്കേണ്ടതുമാണ് എന്ന് അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.
യോഗത്തില്‍ സുരേഷ് സ്വാഗതം പറഞ്ഞു. രാജീവ് ചേലനാട്ട് അദ്ധ്യക്ഷത വഹിച്ചു.
- ജെ.എസ്.
വായിക്കുക: പരിസ്ഥിതി, പ്രതിഷേധം, പ്രേരണ യു.എ.ഇ., ശാസ്ത്രം
ഷാര്‍ജ : തിരുവിതാംകൂര്‍ മലയാളി കൌണ്‍സില്‍ ഗള്‍ഫ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രഥമ തിരുവിതാംകൂര്‍ ചരിത്ര പഠന യാത്ര 2011 ജനുവരി 9 ഞായര്‍ രാവിലെ 6 മണിക്ക് റാന്നിയില്‍ നിന്നും ആരംഭിക്കും.
തിരുവിതാംകൂറിന്റെ സര്‍വ്വോന്മുഖ വികസനത്തിന് സ്വജീവിതം സമര്‍പ്പിച്ച ശ്രീ ചിത്തിര തിരുനാള്‍ ബാലരാമ വര്‍മ്മ മഹാരാജാവ് അന്ത്യ വിശ്രമം കൊള്ളുന്ന കവടിയാര്‍ കൊട്ടാരത്തിലെ പഞ്ചവടിയില്‍ പുഷ്പാര്ച്ചനയ്ക്ക് ശേഷം അനന്തപുരിയിലെ കൊട്ടാരങ്ങള്‍, ചരിത്ര സ്മാരകങ്ങള്‍, മ്യൂസിയം, ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം തുടങ്ങിയ ചരിത്ര പ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം വൈകീട്ട് 4 മണിക്ക് കൃഷ്ണ വിലാസം കൊട്ടാരത്തില്‍ നടക്കുന്ന തിരുവിതാംകൂര്‍ ചരിത്ര പഠന സമ്മേളനം ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവ് ഉദ്ഘാടനം ചെയ്യും.
തിരുവിതാംകൂര്‍ മലയാളി കൌണ്‍സില്‍ പ്രസിഡണ്ട് എബ്രഹാം പി. സണ്ണിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ഡോ. ആര്‍. പി. രാജ, ഡോ. ശശി ഭൂഷണ്‍, ഡോ. എബ്രഹാം ജോസഫ്, തിരുവിതാംകൂര്‍ മലയാളി കൌണ്‍സില്‍ ജന. സെക്രട്ടറി ഡയസ് ഇടിക്കുള, കമാന്‍ഡര്‍ ടി. ഓ. ഏലിയാസ്, റജി താഴമണ്‍, ബ്ലസന്‍ ഈട്ടിക്കാലായില്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
തുടര്‍ന്ന് ചരിത്ര പ്രസിദ്ധമായ കുതിര മാളിക കൊട്ടാരത്തില്‍ നടക്കുന്ന സ്വാതി തിരുനാള്‍ സംഗീത കച്ചേരിയില്‍ പങ്കെടുത്ത് പഠന യാത്ര അവസാനിക്കും.
ചരിത്ര പഠന യാത്രയുടെ ക്രമീകരണങ്ങള്‍ക്കായി ബെന്നി പുത്തന്‍പറമ്പില്‍, സോമശേഖരന്‍ നായര്‍, അലിച്ചന്‍ അറൊന്നില്‍, വി. കെ. രാജഗോപാല്‍, ഭദ്രന്‍ കല്ലയ്ക്കല്‍, തോമസ് മാമ്മന്‍, ജാന്‍സി പീറ്റര്‍, ദിലീപ് ചെറിയാന്‍ എന്നിവര്‍ കണ്‍വീനര്‍മാരായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. പഠന യാത്രയില്‍ പങ്കെടുക്കാന്‍ താല്പര്യം ഉള്ളവര്‍ ഡിസംബര്‍ 31ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ www.tmcgulf.com എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്.
- ജെ.എസ്.
വായിക്കുക: ഷാര്‍ജ, സംഘടന, സാംസ്കാരികം
അബുദാബി : അബുദാബി കേരള സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിച്ച നാടകോത്സവ ത്തില്‍ ഏഴാം ദിവസ മായ ബുധനാഴ്ച (ഡിസംബര്‍ 22 ) രാത്രി 8.30 ന്, അബുദാബി യുവ കലാസാഹിതി അവതരിപ്പിക്കുന്ന ‘സ്വര്‍ണ്ണ ചൂണ്ടയും മത്സ്യ കന്യകയും’ എന്ന നാടകം അവതരിപ്പിക്കും.
വി. ജി. ജ്യോതിഷ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന നാടക ത്തിന്‍റെ പ്രഥമ രംഗ വേദിയാണ് കെ. എസ്. സി. നാടകോത്സവം.
- pma
വായിക്കുക: നാടകം, യുവകലാസാഹിതി
ദുബായ് : ഭാവന ആര്‍ട്‌സ് സൊസൈറ്റി ചങ്ങമ്പുഴ അനുസ്മരണ സമ്മേളനവും കവിയരങ്ങും സംഘടിപ്പിച്ചു. വൈസ് പ്രസിഡന്‍റ് കെ. തൃനാഥിന്‍റെ അദ്ധ്യക്ഷത യില്‍ നടന്ന പരിപാടി യില്‍ സുലൈമാന്‍ തണ്ടിലം സ്വാഗതം പറഞ്ഞു. കലാവിഭാഗം സെക്രട്ടറി ഷാനവാസ് ചാവക്കാട് ആമുഖ പ്രസംഗം നടത്തി.
ചങ്ങമ്പുഴ യുടെ ‘മനസ്വിനി’ എന്ന കവിത മേഘാ രഘു ആലപിച്ചു. മുരളി മാസ്റ്റര്‍ ‘കവിയും കാലവും’, ബഷീര്‍ തിക്കോടി ‘കവിതയുടെ ജനകീയത’, ജ്യോതികുമാര്‍ ‘കവിത യിലെ കാല്പനികത’ എന്നീ വിഷയ ങ്ങളെ ക്കുറിച്ച് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. അബ്ദുള്‍ഗഫൂര്‍ മോഡറേറ്റര്‍ ആയിരുന്നു.
തുടര്‍ന്നു നടന്ന കവിയരങ്ങില്‍ ലത്തീഫ് മമ്മിയൂര്‍ കവികളെ സദസ്സിന് പരിചയപ്പെടുത്തി. ഇസ്മയില്‍ മേലടി കവിത ചൊല്ലി കവിയരങ്ങ് ഉദ്ഘാടനം ചെയ്തു. അസ്‌മോ പുത്തന്‍ചിറ, ജോസ്ആന്‍റണി, ജി. എസ്. ജോയ്, സലീം അയ്യനേത്ത്, അനൂപ് ചന്ദ്രന്‍, പ്രകാശന്‍ കടന്നപ്പള്ളി, രാംമോഹന്‍ പാലിയത്ത്, ശിവപ്രസാദ്, സിന്ധു മനോഹര്‍, കെ. കെ. എസ്. പിള്ള, ഗോപാല കൃഷ്ണന്‍, ലത്തീഫ് മമ്മിയൂര്‍, വിപുല്‍ എന്നിവര്‍ കവിത ആലപിച്ചു.
യുണൈറ്റഡ് മലയാളി അസോസിയേഷന്‍ കണ്‍വീനര്‍ ശ്രീകണ്ഠന്‍ നായര്‍ ആശംസ യും ട്രഷറര്‍ ശശീന്ദ്രന്‍ നായര്‍ ആറ്റിങ്ങല്‍ നന്ദിയും പറഞ്ഞു.
വാര്‍ത്ത അയച്ചത്: സുലൈമാന്‍
- pma