ദുബായ് : ദുബായ് തൃശൂര്‍ ജില്ല കെ. എം. സി. സി. യുടെ നേതൃത്വത്തില്‍ ഡിസംബര്‍ 24 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30 മുതല്‍ രാത്രി 10 മണി വരെ ദുബായ് ഖിസൈസിലെ ലുലു വില്ലേജിന് സമീപമുള്ള ഗള്‍ഫ് മോഡല്‍ സ്ക്കൂളില്‍ വെച്ച് “കുടുംബ സംഗമം” സംഘടിപ്പിക്കുന്നു.
പ്രസ്തുത പരിപാടിയില്‍ പ്രശസ്ത അറബ് കവി ഡോ. ശിഹാബ് ഗാനിം മുഖ്യ അതിഥിയായിരിക്കും.
കുട്ടികളുടെ ഹെന്ന ഡിസൈനിംഗ്, ചിത്ര രചന, കളറിംഗ്, പ്രശ്നോത്തരി, അംഗങ്ങളുടെ കായിക മല്‍സരങ്ങള്‍ തുടങ്ങിയവ ഉണ്ടാകും. തുടര്‍ന്ന് അറബിക് നാടോടി നൃത്തം, ഒപ്പന, കോല്‍ക്കളി, സംഗീത കലാ വിരുന്ന്, വിവിധ കലാ പരിപാടികള്‍ ഇന്നിവ ഉണ്ടായിരിക്കും.
വൈകീട്ട് ആറു മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡണ്ട് സതീഷ്, ജന. സെക്രട്ടറി ജലീല്‍ പട്ടാമ്പി, ദുബായ് കെ. എം. സി. സി. പ്രസിഡണ്ട് എളേറ്റില്‍ ഇബ്രാഹിം, ജന. സെക്രട്ടറി എന്‍. എ. കരീം, ഷാര്‍ജ കെ. എം. സി. സി. പ്രസിഡണ്ട് അലി കുഞ്ഞി, വ്യവസായ പ്രമുഖരായ എം. കെ. ഗ്രൂപ്പ് റീജ്യണല്‍ ഡയറക്ടര്‍ എം. എ. സലിം, നെല്ലറ ഗ്രൂപ്പ് എം. ഡി. ഷംസുദ്ദീന്‍, മാജിദ് പ്ലാസ്റ്റിക് എം. ഡി. മജീദ്, എം. പി. സി. സി. ജന. സെക്രട്ടറി ഹാരിസ് നീലാമ്പ്ര എന്നീ പ്രമുഖര്‍ പങ്കെടുക്കും എന്ന് പ്രസിഡണ്ട് ജമാല്‍ മനയത്ത്, ജന. സെക്രട്ടറി മുഹമ്മദ് വെട്ടുകാട് എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 4591048, 050 4543895 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.