ദുബായ് : പാലക്കാട് അസോസിയേഷന്‍ യു. എ. ഇ. സംഘടിപ്പിക്കുന്ന പാലക്കാട് ഷട്ടില്‍ ടൂര്‍ണമെന്റ് 2010 നോടനുബന്ധിച്ച് ആരോഗ്യ രംഗത്തെ സജീവ സാന്നിധ്യമായ ഹെല്‍ത്ത് പ്ലസ് ക്ലിനിക് സൌജന്യ വൈദ്യ – ദന്ത പരിശോധനാ ക്യാമ്പ് നടത്തുന്നു. നവംബര്‍ 26 വെള്ളിയാഴ്ച ദുബായ് റാഷിദിയയിലെ അല്‍ മാറെഫ സ്പോര്‍ട്ട്സ് ഹാളില്‍ നടക്കുന്ന ഷട്ടില്‍ ടൂര്‍ണമെന്റിനോട് അനുബന്ധിച്ചാണ് സൌജന്യ വൈദ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ദുബായ് കരാമയില്‍ ബര്‍ജുമാന്‍ സെന്ററിനു എതിര്‍ വശത്തുള്ള അവന്യു ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും ആധുനിക സൌകര്യങ്ങളോട് കൂടിയ ഹെല്‍ത്ത് പ്ലസ് ക്ലിനിക്കില്‍ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ അള്‍സര്‍, ഗാസ്ട്രൈടിസ്, കിഡ്നി, മൂത്രാശയ രോഗങ്ങള്‍, ചര്‍മ്മ രോഗങ്ങള്‍, പ്രമേഹം, അലര്‍ജി എന്നിങ്ങനെ വിവിധ രോഗങ്ങള്‍ക്കുള്ള വിദഗ്ദ്ധ ചികില്‍സ ലഭ്യമാണ്. ഏറ്റവും മികച്ച ദന്ത ചികിത്സകരുടെ സേവനം ലഭ്യമാക്കി കൊണ്ട് പ്രവര്‍ത്തിക്കുന്ന സുസജ്ജമായ ദന്ത ചികില്‍സാ വിഭാഗം ഹെല്‍ത്ത് പ്ലസിന്റെ മറ്റൊരു പ്രത്യേകതയാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഹെല്‍ത്ത് പ്ലസ് ക്ലിനിക്കില്‍ ഈ നമ്പരുകളില്‍ നേരിട്ട് ബന്ധപ്പെടാവുന്നതാണ് : 04 396 0034, 050 504 8788