ദുബായ് : സീതി സാഹിബ് വിചാര വേദി യു. എ. ഇ. ചാപ്റ്റര്‍ പ്രവര്‍ത്തക സമിതി യെ തെരഞ്ഞെടുത്തു. പ്രസിഡന്‍റ് : കെ. എച്. എം. അഷ്‌റഫ്, ജനറല്‍ സെക്രട്ടറി : അഷ്‌റഫ് കൊടുങ്ങല്ലൂര്‍, ട്രഷറര്‍ : റസാക്ക് അല്‍ വാസല്‍.
ഇസ്മയില്‍ ഏറാമല (ഓര്‍ഗ. സെക്രട്ടറി) വീ. പി. അഹ്മദ് കുട്ടി മദനി, ഉബൈദ് ചേറ്റുവ, ഹനീഫ് കല്‍മാട്ട, ജമാല്‍ മനയത്ത് (വൈസ് പ്രസിഡന്‍റ്) നാസര്‍ കുറുമ്പത്തുര്‍, ബഷീര്‍ മാമ്പ്ര, അലി കൈപ്പമംഗലം, അബ്ദുല്‍ ഹമീദ് വടക്കേകാട്, റസാക്ക് തൊഴിയൂര്‍, ( സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികള്‍
ഇര്‍ഷാദ് ഓച്ചിറ കണ്‍വീനര്‍ ആയി ഭരണഘടന സമിതി യെയും തെരഞ്ഞെടുത്തു.
മാര്‍ച്ച് 11 ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടത്താന്‍ പോകുന്ന വിദ്യാഭ്യാസ അനുസ്മരണ സമ്മേളനം വിജയിപ്പി ക്കാനുള്ള സ്വാഗത സംഘം രൂപികരണം 27 നു രാത്രി 8 മണിക്ക് ഷാര്‍ജ കെ. എം. സി. സി. ഹാളില്‍ നടത്തുവാനും കമ്മിറ്റി തീരുമാനിച്ച തായി ഭാരവാഹി കള്‍ അറിയിച്ചു.




ദുബായ് : മകരജ്യോതി ദര്‍ശനം കഴിഞ്ഞു മടങ്ങു ന്നതിനിട യില്‍ തിക്കിലും തിരക്കിലും പെട്ട് അയ്യപ്പ ഭക്തന്മാര്‍ മരിക്കാനിട യാക്കിയ സംഭവ ത്തില്‍ ദുബായ് ഭാവനാ ആര്‍ട്‌സ് സൊസൈറ്റി അനുശോചിച്ചു
അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന മുപ്പത്തി നാലാമത് ഐ. എസ്. സി. – അപ്പെക്‌സ് യു. എ. ഇ. ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റ് ജനുവരി 27 മുതല്‍ ഐ. എസ്. സി. ഓഡിറ്റോറി യത്തില്‍ ആരംഭിക്കും. ഫെബ്രുവരി 15 വരെ നീണ്ടു നില്‍ക്കുന്ന ടൂര്‍ണമെന്‍റില്‍ ജി. സി. സി. യിലെ പ്രമുഖ രായ ബാഡ്മിന്‍റണ്‍ താരങ്ങള്‍ അണിനിരക്കും. ബഹ്‌റൈന്‍, സൗദി അറേബ്യ, ഖത്തര്‍, യു. എ. ഇ. എന്നീ രാജ്യങ്ങ ളിലെ ദേശീയ താരങ്ങളാണ് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുക.



























