ജബ്ബാരി സുഖം പ്രാപിച്ചു വരുന്നു

October 14th, 2010

jabbari-kaദുബായ്‌ : സലഫി ടൈംസ് ചീഫ്‌ എഡിറ്ററും ദുബായിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിദ്ധ്യവുമായ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജബ്ബാരി കെ. എ. ശസ്ത്രക്രിയയെ തുടര്‍ന്ന് സുഖം പ്രാപിച്ചു വരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഇദ്ദേഹത്തിന്റെ നില സുസ്ഥിരമാണ് എന്നും ഇദ്ദേഹത്തെ ഉച്ചയ്ക്ക് രണ്ടു മണി വരെ സന്ദര്‍ശകര്‍ക്ക്‌ തീവ്ര പരിചരണ വിഭാഗത്തില്‍ നേരിട്ട് വന്ന് സന്ദര്‍ശിക്കാന്‍ ആവും എന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഉദര സംബന്ധമായ രോഗം വഷളായതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ദുബായ്‌ ഗര്ഹൂദിലെ വെല്‍കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ശാസ്ത്ര ക്രിയ നടത്തുവാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച തനുസരിച്ച് ഇന്നലെ (ബുധന്‍) ഇദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാ ക്കുകയായിരുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ശക്തിയുടെ ഓണസദ്യ മുസ്സഫയില്‍

October 14th, 2010

sakthi-theaters-logo-epathramഅബുദാബി: ശക്തി തിയ്യറ്റേഴ്സ് ഓണാഘോഷങ്ങളുടെ ഭാഗമായി മുസ്സഫയില്‍ ഒരുക്കുന്ന ഓണ സദ്യ, മുസ്സഫ ശാബിയ 10 ലെ എമിറേറ്റ്സ് ഫ്യൂച്ചര്‍ ഇന്റര്‍നാഷ്ണല്‍ അക്കാഡമി യില്‍  വെച്ചു (  ന്യൂ മെഡിക്കല്‍ സെന്‍റര്‍ നു പുറകില്‍) നടത്തുന്നു. ഒക്ടോബര്‍  15 വെള്ളിയാഴ്ച രാവിലെ 11 .30 മുതല്‍ ആരംഭിക്കുന്ന ഓണസദ്യ യില്‍ പങ്കെടുക്കാന്‍ താല്പര്യ മുള്ളവര്‍ ശക്തി ഭാരവാഹി കളുമായി ബന്ധപ്പെടുക.  വിവരങ്ങള്‍ക്ക് വിളിക്കുക : ഗോവിന്ദന്‍ നമ്പൂതിരി 050 580 49 54,  അജിത്‌ 055 736 11 88

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

‘മൈലാഞ്ചി മൊഞ്ച് 2010’

October 14th, 2010

അബുദാബി: ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം അബുദാബി യൂണിറ്റ് വനിതാ വിഭാഗം സംഘടിപ്പിക്കുന്ന ‘മൈലാഞ്ചി മൊഞ്ച് 2010’ ഒക്ടോബര്‍ 22ന് വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ കേരള സോഷ്യല്‍ സെന്‍ററില്‍ അരങ്ങേറും.  യു. എ. ഇ. യില്‍തന്നെ ആദ്യമായി നടക്കുന്ന മൈലാഞ്ചി അണിയിക്കല്‍ മത്സര മാണ് ഇതിലെ പ്രധാന ആകര്‍ഷണം.  ഏറ്റവും മനോഹര മായി മൈലാഞ്ചി അണിയിക്കുന്ന കൈകള്‍ക്ക് സ്വര്‍ണ വള സമ്മാനം നല്‍കും.
 
മൈലാഞ്ചി അണിയിക്കല്‍ മത്സര ത്തോടൊപ്പം സ്ത്രീകള്‍ക്ക് മാത്രമായി  പായസ പാചക മത്സരവും സംഘടിപ്പി ച്ചിരിക്കുന്നു. ഇതോടൊപ്പം എല്ലാ വിഭാഗക്കാര്‍ക്കുമായി മാപ്പിളപ്പാട്ട് മത്സരവും സംഘടിപ്പിക്കുന്നു.
 
ഈ മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവ ര്‍ക്ക് അപേക്ഷാ ഫോറം ലഭിക്കാന്‍ കേരള സോഷ്യല്‍ സെന്‍റര്‍, മലയാളി സമാജം എന്നിവിടങ്ങളില്‍ ബന്ധപ്പെടുക.   വിശദ  വിവരങ്ങള്‍ക്ക് 050 611 21 27, 055 797 87 96, 02 644 14 11 എന്നീ നമ്പറുകളില്‍ വിളിക്കുക.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

മയ്യില്‍ എന്‍.ആര്‍.ഐ. ഫോറം ഓണം ഈദ്‌ ആഘോഷം

October 13th, 2010

mayyil-nri-forumദുബായ്‌ : മയ്യില്‍ എന്‍.ആര്‍.ഐ. ഫോറത്തിന്റെ ഓണം – ഈദ്‌ ആഘോഷം വിവിധ പരിപാടികളോട് കൂടി ഒക്ടോബര്‍ 15 വെള്ളിയാഴ്ച രാവിലെ 09:30 മുതല്‍ ദുബായ്‌ ക്രീക്ക് പാര്‍ക്കില്‍ വെച്ച് നടത്തും എന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 055 4002362, 050 5156779 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

‘മോഹനവീണ’ അബുദാബിയില്‍

October 13th, 2010

musician-polivarghese-epathram

അബുദാബി : പ്രശസ്ത സംഗീതജ്ഞനും  ബഹുമുഖ പ്രതിഭ യുമായ  പോളി വര്‍ഗ്ഗീസ്‌ തന്‍റെ മോഹനവീണ യുമായി അബുദാബി യില്‍. ഒക്ടോബര്‍ 13 ബുധനാഴ്ച രാത്രി 8.30 ന് കേരളാ സോഷ്യല്‍ സെന്‍റര്‍ അങ്കണത്തില്‍ അരങ്ങേറുന്ന  സംഗീതക്കച്ചേരി യിലാണ് പോളി വര്‍ഗ്ഗീസിന്‍റെ മോഹന വീണാലാപനം. ഗ്രാമി അവാര്‍ഡ് ജേതാവ്‌ പണ്ഡിറ്റ്‌ വിശ്വ മോഹന്‍ ഭട്ടിന്‍റെ  അരുമ ശിഷ്യനായ പോളി യുടെ പ്രകടനം ഇന്ത്യയിലും വിദേശത്തും ഏറെ ശ്രദ്ധിക്ക പ്പെട്ടിട്ടുള്ള താണ്.  മികച്ച ഒരു നടന്‍ കൂടിയായ പോളി അവതരിപ്പിക്കുന്ന ഏകാംഗാഭിനയ മായ ‘അപ്പാവും പിള്ളയും’ ഇതിനോടൊപ്പം അവതരിപ്പിക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇസ്ലാഹി സെന്‍റര്‍‍ തര്‍ബിയത് ക്യാമ്പ്‌ സംഘടിപ്പിച്ചു
Next »Next Page » മയ്യില്‍ എന്‍.ആര്‍.ഐ. ഫോറം ഓണം ഈദ്‌ ആഘോഷം »



  • ഗതാഗത നിയമം പാലിച്ച 53 പേര്‍ക്ക് പൊലീസിൻ്റെ വിസ്മയ സമ്മാനങ്ങൾ
  • ഇന്ത്യന്‍ എംബസ്സിയിൽ ഓപ്പൺ ഹൗസ് ഡിസംബര്‍ ആറിന്
  • മാട്ടൂൽ പ്രീമിയർ ലീഗ് സീസൺ-8 : ലോഗോ പ്രകാശനം ചെയ്തു
  • ദേശീയ ദിനം : വാരാന്ത്യം അടക്കം നാലു ദിവസം അവധി
  • ശക്തിയുടെ ‘അബദ്ധങ്ങളുടെ അയ്യരു കളി’ പോസ്റ്റർ പ്രകാശനം ചെയ്തു
  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine