ദുബായ് : സീതി സാഹിബ് വിചാര വേദി യു. എ. ഇ. ചാപ്റ്റര്‍, മര്‍ഹൂം ഹബീബ് റഹ്മാന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെ ടുത്തിയ വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ഷാര്‍ജ കെ. എം. സി. സി. ഹാളില്‍ നടന്ന ചടങ്ങില്‍ എം. ഇ. എസ്. യു. എ. ഇ. ചാപ്റ്റര്‍ പ്രസിഡന്റ് കരീം വെങ്കിടങ്ങ് നിര്‍വ്വഹിച്ചു. പ്രസിഡന്റ് കെ. എച്ച്. എം. അഷ്റഫിന്റെ അദ്ധ്യക്ഷത യില്‍ അബ്ദുല്‍ ഖാദര്‍ അരിപ്പംമ്പ്രാ ഹബീബ് റഹ്മാന് അനുസ്മരണ പ്രഭാഷണ വും, കെ. എം. കുട്ടി ഫൈസി അചൂര്‍ ഉദ്ബോധന പ്രഭാഷണവും നടത്തി.
ബഷീര്‍ പടിയത്ത് മുഖ്യ അതിഥി യായിരുന്നു ഉബൈദ് ചേറ്റുവ, സഅദു പുറക്കാട്, ബീരാവുണ്ണി തൃത്താല, ബാവ തോട്ടത്തില്‍, ബഷീര്‍ മാമ്പ്ര, അബ്ദുല്‍ ഹമീദ് വടക്കേക്കാട്, അലി കൈപ്പമംഗലം, തുടങ്ങി യവര്‍ ആശംസകള്‍ നേര്‍ന്നു.
അബുദാബി ഇന്ത്യന്‍ ഇസ്ലാഹി ഇസ്ലാമിക് സ്കൂള്‍ വിദ്യാര്‍ത്ഥിനി ഷഹീന് അലി മുഹമ്മദ്, സുന്നി സെന്റ്ര് ഹമരിയ മദ്രസ്സ വിദ്യാര്‍ത്ഥിനി സുഹൈമ അഹമ്മദ്, ദിബ്ബ മദ്രസ്സ വിദ്യാര്‍ത്ഥി മുന്ദിര് മുനീര്‍ എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റു വാങ്ങി. അഷ്റഫ് കൊടുങ്ങല്ലൂര്‍ സ്വാഗതവും ഹനീഫ് കല്‍മട്ട നന്ദിയും പറഞ്ഞു.