അബുദാബി: ശക്തി തിയ്യറ്റേഴ്സ് ഓണാഘോഷങ്ങളുടെ ഭാഗമായി മുസ്സഫയില്‍ ഒരുക്കുന്ന ഓണ സദ്യ, മുസ്സഫ ശാബിയ 10 ലെ എമിറേറ്റ്സ് ഫ്യൂച്ചര്‍ ഇന്റര്‍നാഷ്ണല്‍ അക്കാഡമി യില്‍ വെച്ചു ( ന്യൂ മെഡിക്കല്‍ സെന്‍റര്‍ നു പുറകില്‍) നടത്തുന്നു. ഒക്ടോബര്‍ 15 വെള്ളിയാഴ്ച രാവിലെ 11 .30 മുതല്‍ ആരംഭിക്കുന്ന ഓണസദ്യ യില്‍ പങ്കെടുക്കാന്‍ താല്പര്യ മുള്ളവര്‍ ശക്തി ഭാരവാഹി കളുമായി ബന്ധപ്പെടുക. വിവരങ്ങള്‍ക്ക് വിളിക്കുക : ഗോവിന്ദന്‍ നമ്പൂതിരി 050 580 49 54, അജിത് 055 736 11 88



ദുബായ് : മയ്യില്‍ എന്‍.ആര്‍.ഐ. ഫോറത്തിന്റെ ഓണം – ഈദ് ആഘോഷം വിവിധ പരിപാടികളോട് കൂടി ഒക്ടോബര്‍ 15 വെള്ളിയാഴ്ച രാവിലെ 09:30 മുതല്‍ ദുബായ് ക്രീക്ക് പാര്‍ക്കില്‍ വെച്ച് നടത്തും എന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 055 4002362, 050 5156779 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
ഖുര്‍ത്വുബ : കുവൈത്ത് കേരള ഇസ്ലാഹി സെന്‍റര്‍ ദഅവ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ സിറ്റി, ശര്‍ഖ്, ഫൈഹ, ഹവല്‍ലി, ഖുര്‍ത്വുബ, സാല്‍മിയ യൂനിറ്റുകളുടെ തര്‍ബിയത് ക്യാമ്പ് ഖുര്‍ത്വുബ ഇഹ് യാഉത്തുറാസില്‍ ഇസ് ലാമി ഓഡിറ്റോറിയത്തില്‍ വെച്ച് സംഘടിപ്പിച്ചു. “അറിവ്: ലക്ഷ്യം, മാര്‍ഗം, നേട്ടം” എന്‍ന വിഷയം കെ. എ. കബീര്‍ ബുസ്താനി അവതരിപ്പിച്ചു. “ഇസ് ലാമിലെ ഇത്തിക്കണ്ണികള്‍” മുജീബ് റഹ് മാന്‍ സ്വലാഹിയും “നരകം നല്‍കുന്‍ന പാപങ്ങളും സ്വര്‍ഗം നല്‍കുന്‍ന പുണ്യങ്ങളും” എന്‍ന വിഷയം അബ്ദുസ്സലാം സ്വലാഹിയും അവതരിപ്പിച്ചു. ഇസ് ലാഹി സെന്‍റര്‍ പ്രസിഡന്‍റ് പി. എന്‍. അബ്ദുല്‍ ലത്തീഫ് മദനിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച “ദഅവത്ത് അവസരങ്ങളും പ്രയോഗവും” എന്ന ചര്‍ച്ച സെഷനില്‍ വിവിധ ഗ്രൂപ്പുകളെ പ്രതിനിധീകരിച്ച് ഫൈസല്‍ ഒളവണ്ണ, അബ്ദുല്‍ ഹമീദ് കൊടുവള്ളി, സി. വി. അബ്ദുള്‍ സുല്‍ലമി, അസ്ഹര്‍ കൊയിലാണ്ടി, അബ്ദുസ്സലാം എന്‍. കെ. എന്നിവര്‍ സംസാരിച്ചു. മുഹമ്മദ് അഷ്റഫ് എകരൂല്‍ സ്വാഗതവും അബ്ദു അടക്കാനി നന്ദിയും പറഞ്ഞു.

























