നീതിയേയും അനീതിയേയും വ്യക്തമായി മനസ്സിലാക്കുക : എം. എം. അക്ബര്‍

August 30th, 2010

mm-akbar-dubai-epathram

ദുബായ്‌ : ഇസ്ലാമിനെ കുറിച്ചും, പ്രവാചകനെ കുറിച്ചുമുള്ള വിമര്‍ശനങ്ങള്‍ക്ക് വിലക്കുകളില്ലെന്നും, അതിന് വ്യക്തമായ മറുപടി നല്‍കാന്‍ ഇസ്ലാമിക പ്രവര്‍ത്തകര്‍ക്ക് കഴിയുമെന്നും നിച്ച് ഓഫ് ട്രൂത്ത്‌ ഡയറക്ടറും, സ്നേഹ സംവാദം പത്രാധിപരുമായ എം. എം. അക്ബര്‍ അഭിപ്രായപ്പെട്ടു. ദുബായ്‌ ഹോളി ഖുര്‍ആന്‍ പുരസ്ക്കാര കമ്മറ്റി യുടെ ആഭിമുഖ്യത്തില്‍ “പ്രവാചക നിന്ദ : എന്തിനു വേണ്ടി ?” എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

“കേരളത്തില്‍ അടുത്ത കാലത്ത് നടന്ന കൈ വെട്ട് കേസ് അപലപനീയമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടരുത്. ഇന്ത്യ പോലുള്ള രാജ്യത്ത് നിയമം കൈയ്യില്‍ എടുക്കുവാന്‍ ഒരാള്‍ക്കും അവകാശമില്ല.

mm-akbar-audience-epathram

ചോദ്യ പേപ്പര്‍ വിവാദത്തില്‍ കേരളത്തിലെ ജുഡീഷ്യറി വ്യക്തമായ നടപെടിയെടുത്തു. ഹൈക്കോടതി വിധി തങ്ക ലിപികളാല്‍ എഴുതപ്പെടേണ്ടതാണ്. ചോദ്യ പേപ്പര്‍ എഴുതിയ ആളെ സസ്പെന്‍ഡ്‌ ചെയ്തു. പോലീസ് അയാള്‍ക്കെതിരെ കേസുമെടുത്തു. എന്നാല്‍ ഇത്തരം അനുകൂല നടപടികള്‍ ഉണ്ടാകുമ്പോഴും ചിലര്‍ അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. ഇത് അപകടകരമായ പ്രവണതയാണ്.

ചില ആളുകള്‍ക്ക് മുസ്ലീംകള്‍ എപ്പോഴും പീഡിപ്പിക്ക പ്പെടണമെന്ന ആഗ്രഹമുണ്ടെന്ന് തോന്നി പോകുന്നു. ഇവരുടെ രാഷ്ട്രീയം നിലനില്‍ക്കാന്‍ ഇത് വേണമെന്ന സ്ഥിതിയാണ്. കോടതിയും ഭരണകൂടവും നല്ല നടപടികള്‍ സ്വീകരിക്കുമ്പോഴും കുറേയാളുകള്‍ നികൃഷ്ടമായ ആക്രമണങ്ങള്‍ നടത്തുന്നു. ഒരു മുസ്ലിമും ഇതിനെ അനുകൂലിക്കരുത്. മാത്രമല്ല, അവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ മുസ്ലീംകള്‍ മുന്നില്‍ നില്‍ക്കുകയും വേണം. അവരെ നിയമത്തിന് വിട്ട് കൊടുക്കണം. അവര്‍ ഇന്ത്യയുടെ ശത്രുക്കള്‍ മാത്രമല്ല ഇസ്ലാമിന്റെയും, മുസ്ലിമിന്റെയും ശത്രുക്കളാണ്. മുസ്ലീം ഒരു ക്രൂരത ചെയ്യുമ്പോള്‍ കൂടെ നില്‍ക്കുകയും അമുസ്ലിം ക്രൂരത ചെയ്യുമ്പോള്‍ അതിനെ പര്‍വ്വതീകരിക്കുകയും ചെയ്യുന്നത് മുഹമ്മദ് നബി (സ) യുടെ ഭാഷയില്‍ വര്‍ഗ്ഗീയതയാണ്. നീതിയേയും, അനീതിയേയും വ്യക്തമായി മനസ്സിലാക്കുവാനും എം. എം. അക്ബര്‍ ആഹ്വാനം ചെയ്തു.

“ക്രിസ്തുവിന്റെ ആറാം തിരുമുറിവ്” എന്ന പി. ജെ. ആന്റണിയുടെ പുസ്തകം നിരോധിക്കണ മെന്നാവശ്യപ്പെട്ട് ക്രൈസ്തവ നേതാക്കള്‍ തെരുവിലി റങ്ങിയപ്പോള്‍ അതിനെ അനുകൂലിക്കുകയാണ് മുസ്ലീം നേതാക്കള്‍ ചെയ്തത്. ക്രിസ്തുവായാലും, കൃഷ്ണനായാലും, മുഹമ്മദ് നബിയായാലും വിമര്‍ശനത്തിനുമപ്പുറം ദുഷിച്ച പ്രയോഗങ്ങള്‍ നടത്തിയാല്‍ സമൂഹം ഒന്നടങ്കം അതിനെ എതിര്‍ക്കേണ്ടതുണ്ട്. എം. എഫ്. ഹുസൈന്‍ ഹിന്ദു ദൈവങ്ങളുടെ നഗ്ന ചിത്രം വരച്ചപ്പോള്‍ അതിനെ മുസ്ലീകള്‍ എതിര്‍ത്തു. ഒരു മുസ്ലീം നേതാവും അതിനെ അനുകൂലിച്ചില്ല.

പ്രവാചക നിന്ദ ഈമെയിലിലൂടെ പ്രചരിക്കുന്നത് തെറ്റാണ്. പഠന ആവശ്യങ്ങള്‍ക്കല്ലാതെ ഒരാളും ഇത് മറ്റൊരാള്‍ക്ക് അയച്ച് കൊടുക്കരുത്. കേരളത്തിലെ ചില പ്രസിദ്ധീകരണങ്ങളും ഈ നീക്കത്തില്‍ നിന്ന് പിന്മാറണം.

യു. എ. ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്ററാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. പ്രധാന ഹാളിന് പുറമെ സ്ത്രീകള്‍ക്ക് പ്രത്യേകമായും, പുറത്ത് ക്ലോസ്ഡ് സര്‍ക്യൂട്ട് ടെലിവിഷനുകളിലൂടെ പരിപാടികള്‍ വീക്ഷിക്കാന്‍ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞു

പ്രൌഡ ഗംഭീരമായ ഈ പ്രഭാഷണ വേദിയില്‍ സംഘാടനത്തിന്റെ പിഴവ് മൂലം ചില കല്ലുകടികളും ഉണ്ടായതായി പരാതികള്‍ ഉയര്‍ന്നു. 10 മണിക്ക് നിശ്ചയിച്ച പരിപാടിക്ക് മറ്റ് എമിറേറ്റുകളില്‍ നിന്ന് നേരത്തെ തന്നെ ആളുകള്‍ എത്തി തുടങ്ങിയിരുന്നു. സമീപത്തെ പള്ളിയില്‍ നിന്ന് രാത്രി നമസ്ക്കാരം കഴിഞ്ഞ് 9 മണിയോടെ പ്രധാന ഹാളില്‍ പ്രവേശിച്ച ഇവരെ സംഘാടകര്‍ പുറത്തേക്ക് മാറ്റി. കാരണം തിരക്കിയപ്പോള്‍ ഇനിയും ഹാളില്‍ സജ്ജീകരണങ്ങള്‍ ഒരുക്കാനുണ്ടെന്നായിരുന്നു ഇവരുടെ മറുപടി. പുറത്തെ മുറുമുറുപ്പുകള്‍ അധികമായപ്പോള്‍ സംഘാടകര്‍ തന്നെ ഇവരെ അകത്തേക്ക് വിളിക്കുകായും ചെയ്തു. അതിനോടൊപ്പം ചില മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരിപാടികള്‍ റിപ്പോര്‍ട്ട് ചെയ്യുവാനുള്ള അവസരവും നിഷേധി ക്കുകയുണ്ടായി. മുകളില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കായി പ്രത്യേകം സജ്ജമാക്കിയ ഇടത്തേയ്ക്കുള്ള പ്രവേശന വാതില്‍ അകത്ത് നിന്ന് പൂട്ടിയതാണ് ചില മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ തടസ്സമായത്. കൈരളി / പീപ്പിള്‍ ചാനലിന്റെ പ്രതിനിധി പല തവണ സംഘാടകരോട് അപേക്ഷിച്ചിട്ടും ഫലമുണ്ടായില്ല. ഇത്തരത്തില്‍ പ്രവേശനം നിഷേധിക്കപ്പെട്ടവരില്‍ താനും ഉള്‍പ്പെടുന്നു എന്നും ഇത്തരം പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സംഘാടകര്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു എന്നും യു. എ. ഇ. യിലെ മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകനായ കെ. എ. ജബ്ബാരി ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

എം.എം. അക്ബര്‍ ദുബായില്‍

August 27th, 2010

mm-akbar-epathram

ദുബായ്‌ : ദുബായ്‌ ഹോളി ഖുര്‍ആന്‍ പുരസ്കാരത്തിന്റെ ഭാഗമായി ഇന്ന് (വെള്ളി) രാത്രി പത്ത്‌ മണിക്ക് “പ്രവാചക നിന്ദ : എന്തിനു വേണ്ടി ?” എന്ന വിഷയത്തില്‍ ഖിസൈസിലുള്ള ജം ഇയ്യത്തുല്‍ ഇസ്ലാഹ് ഓഡിറ്റോറിയത്തില്‍ എം. എം. അക്ബര്‍ പ്രസംഗിക്കും. ചടങ്ങില്‍ ദുബായ്‌ സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും ദുബായ്‌ ഹോളി ഖുര്‍ആന്‍ പുരസ്കാര സമിതി പ്രതിനിധികളും മറ്റ് അറബ് പ്രമുഖരും സംബന്ധിക്കും. യു.എ.ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്ററാണ് പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്.

ദുബായിലെ എല്ലാ ഇസ്ലാഹി സെന്ററുകളില്‍ നിന്നും രാത്രി 8 മണിക്ക് വാഹനങ്ങള്‍ പുറപ്പെടും. ഖിസൈസ്‌ ഭാഗത്തേക്ക്‌ പോകുന്ന എല്ലാ ആര്‍. ടി. എ. ബസുകളും പ്രഭാഷണ സ്ഥലത്ത് കൂടെയാണ് കടന്നു പോകുന്നത് എന്നും സംഘാടകര്‍ അറിയിച്ചു.

നിച്ച് ഓഫ് ട്രൂത്ത്‌ ഡയറക്ടറും, സ്നേഹ സംവാദം പത്രാധിപരുമായ എം. എം. അക്ബര്‍ ഒട്ടേറെ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. ഇംഗ്ലീഷിലും മലയാളത്തിലുമായി നാല്‍പ്പതിലധികം പുസ്തകങ്ങള്‍ അദ്ദേഹത്തിന്റെ തായിട്ടുണ്ട്. എല്ലാ വിഭാഗം ജനങ്ങളും ഒരു പോലെ ഇഷ്ടപ്പെടുന്ന എം. എം. അക്ബറിന്റെ പ്രഭാഷണം ദുര്ഗ്രാഹ്യത ഇല്ലാത്തതും തികച്ചും ലളിതവുമാണ്. ആയിരങ്ങളെയാണ് അദ്ദേഹത്തിന്റെ പ്രഭാഷണം കേള്‍ക്കാന്‍ സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ് : 04 3394464

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

എസ്.വൈ.എസ്. സാന്ത്വനം പദ്ധതി

August 27th, 2010

khaleel-thangal-1-epathramദുബായ്‌ : സാന്ത്വനം എന്ന പേരില്‍ എസ്‌. വൈ. എസ്‌. നടപ്പിലാക്കുന്ന ജീവ കാരുണ്യ, ആതുര സേവന പ്രവര്‍ത്തനങ്ങളുടെ തൃശൂര്‍ ജില്ലാ തല വിഭവ സമാഹരണ ഉദ്ഘാടനം അല്‍ ശിഫ മെഡിക്കല്‍ ഗ്രൂപ്പ്‌ ചെയര്‍മാന്‍ ഡോ. മുഹമ്മദ്‌ കാസിമില്‍ നിന്നും സഹായം സ്വീകരിച്ച്‌ ജില്ലാ ഖാസി സയ്യിദ്‌ ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി നിര്‍വഹിച്ചു. ദുബൈ മര്‍കസില്‍ നടന്ന ജില്ലാ മഹല്ല്‌ സൗഹൃദ സംഗമത്തില്‍ വെച്ചായിരുന്നു ഉദ്ഘാടനം. ജില്ലാ പ്രസിഡന്റ്‌ പി. കെ. ബാവ ദാരിമി സംഗമം ഉദ്ഘാടനം ചെയ്തു.

ഒരു കോടി രൂപ ചെലവിട്ടു നടപ്പിലാക്കുന്ന സാന്ത്വനം ഒന്നാം ഘട്ട പദ്ധയില്‍ ഉള്‍പ്പെടുത്തി ആംബുലന്‍സ്‌ സര്‍വീസ്‌, 50 മഹല്ലുകളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍, 500 രോഗികള്‍ക്ക്‌ പ്രതിമാസ മെഡിക്കല്‍ അലവന്‍സ്‌, 500 കുടുംബങ്ങള്‍ക്ക്‌ ഭക്ഷ്യ റേഷന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തും. സംഗമത്തില്‍ മാടവന ഇബ്‌റാഹീം കുട്ടി മുസ്ലിയാര്‍, എ. കെ. അബൂബക്കര്‍ മുസ്ലിയാര്‍ കട്ടിപ്പാറ, കെ. ആര്‍. നസ്‌റുദ്ദീന്‍ ദാരിമി, വി. സി. ഉമര്‍ഹാജി, വരവൂര്‍ മുഹ്‌യിദ്ദീന്‍ കുട്ടി സഖാഫി, സി. എം. എ. കബീര്‍ മാസ്റ്റര്‍, സയ്യിദ്‌ ഹുസൈന്‍ തങ്ങള്‍ വാടാനപ്പള്ളി, പി. എസ്‌. എം. കമറുദ്ദീന്‍ പാവറട്ടി, അബൂബക്കര്‍ ഹാജി നാട്ടിക, കുഞ്ഞി മുഹമ്മദ്‌ സഖാഫി തൊഴിയൂര്‍, പി. എ. മുഹമ്മദ്‌ ഹാജി, നവാസ്‌ എടമുട്ടം എന്നിവര്‍ സംസാരിച്ചു. അബൂബക്കര്‍ സഖാഫി വാടാനപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഓണ്‍ലൈന്‍ പത്രങ്ങളോടുള്ള ഭീതിക്ക് കാരണം കൈനോറ്റോ ഫോബിയ

August 27th, 2010

salafi-times-online-edition-epathram

ദുബായ്‌ : സലഫി ടൈംസ് സില്‍വര്‍ ജൂബിലി ആഘോഷ ങ്ങളോടനുബന്ധിച്ച് കേരള റീഡേഴ്സ് & റൈറ്റേഴ്സ് സര്‍ക്കിള്‍ (വായനക്കൂട്ടം) “ലോക വായനാ വര്‍ഷം” ആചരിക്കുന്നതിന്റെ ഭാഗമായി “സലഫി ടൈംസ്” റമദാന്‍ സ്പെഷല്‍ ഓണ്‍ലൈന്‍ എഡിഷന്റെ പ്രകാശനം പൊളിറ്റിക്കല്‍ കുട്ടി എന്നറിയപ്പെടുന്ന എ. കെ. ഹാജി ദുബായ് ഖിസൈസില്‍ വെച്ച് നടന്ന ചടങ്ങില്‍ നിര്‍വ്വഹിച്ചു.

25 വര്‍ഷത്തോളം മുടങ്ങാതെ വായനക്കാരില്‍ എത്തിച്ച സൌജന്യ അറിവിന്റെ നിധിയായ സലഫി ടൈംസ് എന്ന മിനി പത്രത്തിന് വ്യാപകമായ സ്വീകാര്യതയുണ്ടെന്നും, ഓണ്‍ലൈന്‍ പതിപ്പ് വഴി ലോകത്തുള്ള എല്ലാ മലയാളികള്‍ക്കും വിജ്ഞാന ശകലം നുകരാന്‍ കഴിയുമെന്നും പൊളിറ്റിക്കല്‍ കുട്ടി പറഞ്ഞു.

ആദ്യ കാല പ്രവാസിയും, അന്നത്തെ ഭരണ കര്‍ത്താക്കളായ ബ്രിട്ടീഷുകാരുടെ നയതന്ത്ര സ്ഥാപനമായ ‘ബ്രിട്ടീഷ് പൊളിറ്റിക്കല്‍ ഏജന്‍സി’ യില്‍ അഡ്മിനിസ്ട്രേഷന്‍ മാനേജരു മായിരുന്ന പൊളിറ്റിക്കല്‍ കുട്ടി തന്റെ അറബ് നാട്ടിലെ സൌഹൃദം പുതുക്കുവാനായി യു. എ. ഇ. യില്‍ ഹ്രസ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു.

ഒ. എസ്. എ. റഷീദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ “അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം” – All India Anti-Dowry Movement – പ്രസിഡണ്ട് കെ. എ. ജബ്ബാരി, e പത്രം ചീഫ് എഡിറ്റര്‍ ജിഷി സാമുവല്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളുടെ ജനപ്രീതി കണക്കിലെടുത്താണ് സലഫി ടൈംസ് ഓണ്‍ലൈന്‍ എഡിഷന്‍ ആരംഭിക്കുന്നത് എന്ന് പത്രാധിപരായ കെ. എ. ജബ്ബാരി പറഞ്ഞു.

അര മണിക്കൂര്‍ ഇടവിട്ട്‌ വാര്‍ത്താ ബുള്ളറ്റിന്‍ ഇറക്കാന്‍ നെട്ടോട്ടമോടുകയും, വല്ലാത്ത വാര്‍ത്തയും ഇല്ലാത്ത വാര്‍ത്തയും പടച്ചുണ്ടാക്കുകയും, പ്രമുഖരുടെ സ്വകാര്യ ജീവിതത്തിലേക്ക്‌ കാമറയുമായി ചെന്ന് എത്തി നോക്കി വാര്‍ത്തയാക്കുകയും, ഒരേ വാര്‍ത്ത തന്നെ പല രീതിയില്‍ ചര്‍ദ്ദിക്കുകയും ചെയ്യുന്ന സമകാലീന ചാനല്‍ മാധ്യമ പ്രവര്‍ത്തന ശൈലിയില്‍ വിശ്വാസം നഷ്ടപ്പെട്ട മലയാളി സത്യസന്ധമായ വാര്‍ത്തകള്‍ക്ക് ഓണ്‍ലൈന്‍ പത്രങ്ങളെയാണ് ആശ്രയിക്കുന്നത്.

എന്നാല്‍ ഇപ്പോഴും ഈ സത്യത്തിനു നേരെ മുഖം തിരിച്ചു പിടിച്ചു നില്‍ക്കുകയാണ് പല മാധ്യമ കൂട്ടായ്മകളുടെ മേലാളന്മാരും. പുതിയതിനെ സ്വീകരിക്കാനുള്ള വിമുഖത ഉപേക്ഷിച്ച് കാലത്തിനൊപ്പം മുന്നേറാന്‍ “പുരോഗമന” മാധ്യമങ്ങള്‍ക്ക് പോലും കഴിയാത്ത അവസ്ഥ പലപ്പോഴും അവ കൈകാര്യം ചെയ്യുന്നവരുടെ “പിന്നോക്കാവസ്ഥ” മൂലമാണ് ഉണ്ടാവുന്നത് എന്നത് കമ്പ്യൂട്ടര്‍ വല്‍ക്കരണത്തെ എതിര്‍ത്ത ചരിത്രാനുഭവം നമ്മെ പഠിപ്പിച്ചതാണ്. പുതിയതിനോടുള്ള ഇത്തരം അടിസ്ഥാന രഹിതമായ ഭീതിയെ കൈനോറ്റോഫോബിയ (cainotophobia) എന്നാണ് ആധുനിക മനശാസ്ത്രത്തില്‍ വിളിക്കുന്നത്‌.

ഇതേ പിന്തിരിപ്പന്‍ നയം തന്നെ ഇന്നും ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ കാര്യത്തിലും ഇവര്‍ തുടരുന്നു. സ്വന്തം ബലഹീനതകള്‍ മറച്ചു വെയ്ക്കാനുള്ള തത്രപ്പാടും, സ്വന്തം നിലനില്‍പ്പിന് ഭീഷണിയാവും ഇത്തരം നവീന സങ്കേതങ്ങള്‍ എന്ന ആധിയുമാണ് ഇത്തരക്കാരെ അലട്ടുന്നത്. സ്വന്തം തട്ടകത്തിന് പുറത്തേയ്ക്ക് കാലു കുത്താന്‍ കെല്‍പ്പില്ലാത്ത ഇക്കൂട്ടര്‍ കാലത്തിന്റെ കുത്തൊഴുക്കില്‍ നിഷ്പ്രഭരാവുക തന്നെ ചെയ്യും. ഇത്തരുണത്തില്‍ ഓണ്‍ലൈന്‍ എഡിഷനുമായി സധൈര്യം മുന്നോട്ട് വന്ന സലഫി ടൈംസ് തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു എന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

ഒരു “കുട്ടി” നടന്ന വഴികളിലൂടെ – ഒ.എസ്.എ. റഷീദ്

- സ്വ.ലേ.

വായിക്കുക:

അഭിപ്രായം എഴുതുക »

അബ്ദുല്‍ അസീസ്‌ മൌലവിക്ക് സ്വീകരണം

August 27th, 2010

abdul-azeez-maulavi-epathram
കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ട് കടക്കല്‍ അബ്ദുല്‍ അസീസ്‌ മൌലവിക്ക് കൊല്ലം ജില്ലാ കെ. എം. സി. സി. സ്വീകരണം നല്‍കി. ചിത്രത്തില്‍ കടക്കല്‍ അബ്ദുല്‍ അസീസ്‌ മൌലവിക്ക് സമീപം എസ്. നിസാമുദ്ദീന്‍ കൊല്ലം, ഷേഹീര്‍ പത്തനാപുരം, ആര്‍. നൌഷാദ് തിരുവനന്തപുരം എന്നിവരെ കാണാം.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ശ്രേഷ്ഠമായത് തിരിച്ചറിയാന്‍ വിശ്വാസികള്‍ക്ക് കഴിയണം – ഖലീല്‍ തങ്ങള്‍
Next »Next Page » ഓണ്‍ലൈന്‍ പത്രങ്ങളോടുള്ള ഭീതിക്ക് കാരണം കൈനോറ്റോ ഫോബിയ »



  • ഖത്തറിന് പിന്തുണ അറിയിച്ച് യു. എ. ഇ. പ്രസിഡണ്ട്
  • ഐ. എസ്. സി. ഓണം : റിമി ടോമിയുടെ സംഗീത നിശ സെപ്റ്റംബർ 20 നു
  • കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം
  • വിദ്യാർത്ഥികളുടെ മരുന്നു വിവരങ്ങൾ സ്‌കൂളിന് നൽകണം
  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine