അനാഥരായ തൊഴിലാളികള്‍ക്ക്‌ പ്രവാസ സമൂഹത്തിന്റെ കാരുണ്യ സ്പര്‍ശം

May 3rd, 2010

stranded-workers-labour-camp-epathram

ഷാര്‍ജ : തൊഴില്‍ ഉടമയാല്‍ കബളിപ്പിക്കപ്പെട്ട ഒരു കൂട്ടം തൊഴിലാളികള്‍ക്ക് സാന്ത്വനമായി സഹായ വാഗ്ദാനങ്ങള്‍ എത്തി തുടങ്ങി. 6 മാസത്തോളം ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ഭക്ഷണത്തിന് പോലും വകയില്ലാതായ ആയിരത്തിലേറെ തൊഴിലാളികളുടെ കഥ മാധ്യമങ്ങള്‍ പ്രവാസി ജനതയുടെ മുന്‍പില്‍ തുറന്നു കാണിച്ചതോടെ ഇവരുടെ താമസ സ്ഥലത്തേയ്ക്ക് സഹായം എത്തി തുടങ്ങി.

കേരളത്തിലെ എഞ്ചിനിയര്‍മാരുടെ യു.എ.ഇ. യിലെ സംഘടനയായ കേര (Kerala Engineers Association) വിവരം അറിഞ്ഞയുടന്‍ യോഗം ചേരുകയും, തൊഴിലാളികള്‍ക്ക്‌ ഭക്ഷണം എത്തിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്തു എന്ന് കേര പ്രസിഡണ്ട് രെവികുമാര്‍ അറിയിച്ചു.

ഇതിനെ തുടര്‍ന്ന് പാലക്കാട്‌ എഞ്ചിനിയറിംഗ് കോളജ്‌ പൂര്‍വ വിദ്യാര്‍ഥികളുടെ ആഗോള സംഘടനയായ ദര്‍ശനയും പ്രശ്നത്തില്‍ സജീവമായി ഇടപെടുകയും സഹായ പാക്കേജുമായി എത്തുകയും ചെയ്തു. സംഘടനയുടെ ഭാരവാഹികള്‍ അബുദാബിയിലെ ഇന്ത്യന്‍ എംബസിയുമായും ഈ കാര്യം ചര്‍ച്ച ചെയ്യുകയും തൊഴിലാളികളുടെ മടങ്ങി പോക്കിലുള്ള അനിശ്ചിതാവസ്ഥ എത്രയും പെട്ടെന്ന് പരിഹരിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തതായി ദര്‍ശന യു.എ.ഇ. യുടെ അദ്ധ്യക്ഷന്‍ കൃഷ്ണകുമാര്‍ അറിയിച്ചു.

ഹിറ്റ്‌ എഫ്. എം. 96.7 തങ്ങളുടെ ഹെല്‍പ്‌ ലൈന്‍ സര്‍വീസ്‌ വഴി തൊഴിലാളികള്‍ക്ക്‌ സഹായം എത്തിക്കുവാന്‍ വേണ്ട പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞു. റേഡിയോയില്‍ വാര്‍ത്ത കേട്ട ആയിരക്കണക്കിന് ശ്രോതാക്കള്‍ ഈ സംരംഭത്തില്‍ സഹകരിക്കുവാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട് എന്ന് ഹിറ്റ്‌ എഫ്. എം. വാർത്താ വിഭാഗം മേധാവി ഷാബു കിളിത്തട്ടിൽ അറിയിച്ചു.

പ്രമുഖ മാധ്യമ പ്രവര്‍ത്തകനും യു.എ.ഇ. യിലെ സാമൂഹ്യ സേവന രംഗത്തെ സജീവ സാന്നിദ്ധ്യവുമായ നിസാര്‍ സെയ്ദ്‌ റേഡിയോ ഏഷ്യ യിലെ തന്റെ സായാഹ്ന പരിപാടിയില്‍ തൊഴിലാളികളുടെ അവസ്ഥ അവതരിപ്പിച്ചതിനെ തുടര്‍ന്ന് സഹായ വാഗ്ദാനങ്ങളുടെ കാരുണ്യ പ്രവാഹം തന്നെയായിരുന്നു. പരിപാടി തുടങ്ങി ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ദുബായ്‌ ആസ്ഥാനമായുള്ള നെല്ലറ ഫുഡ് പ്രോഡക്ട്സ് മാനേജിംഗ് ഡയറക്ടര്‍ ഷംസുദ്ദീന്‍ തൊഴിലാളികള്‍ക്ക്‌ ആവശ്യമുള്ള അരി എത്തിച്ചു കൊടുക്കാം എന്ന വാഗ്ദാനവുമായി മുന്പോട്ട് വന്നു. തുടര്‍ന്ന് അലൈന്‍ ഡയറി പ്രോഡക്ട്സ് ചീഫ്‌ ഓപ്പറേറ്റിംഗ് ഓഫീസര്‍ ശശികുമാര്‍ മേനോന്‍ ഇവര്‍ക്ക്‌ ജ്യൂസ് എത്തിച്ചു കൊടുക്കാം എന്ന് അറിയിച്ചു. രാത്രി തന്നെ ഇതിനുള്ള ക്രമീകരണങ്ങള്‍ തങ്ങള്‍ തുടങ്ങിയതായും ഇദ്ദേഹം അറിയിച്ചു. ദുബായ്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ പാര്‍ക്കില്‍ ഉള്ള റംല സൂപ്പര്‍മാര്‍ക്കറ്റ് ഇവര്‍ക്കാവശ്യമുള്ള അരിയും പരിപ്പും എത്തിക്കാം എന്ന് അറിയിച്ചു. ഫാത്തിമ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും അബൂബക്കര്‍ മൌലാന ബസ്മതി റൈസ്‌, സല്‍മ റൈസ്‌ എന്നിവര്‍ അരി വാഗ്ദാനം ചെയ്തു.

ഇതിനു പുറമേ അനേകം വ്യക്തികളും തങ്ങള്‍ക്ക് ആവും വിധം സഹായങ്ങള്‍ വാഗ്ദാനം ചെയ്തു. തങ്ങളുടെ കഷ്ടപ്പാടുകള്‍ മറന്ന് നിരവധി സന്മനസ്സുള്ള ശ്രോതാക്കള്‍ 100 ദിര്‍ഹം മുതല്‍ ഉള്ള സംഖ്യകള്‍ ഇവര്‍ക്കുള്ള സഹായ നിധിയിലേക്ക് നല്‍കാം എന്ന് അറിയിച്ചു.

കെ. വൈ. സി. സി. എന്ന സംഘടന ഈ സഹായങ്ങള്‍ തൊഴിലാളികള്‍ക്ക്‌ എത്തിച്ചു കൊടുക്കുന്നതിന് ആവശ്യമുള്ള കാര്യങ്ങള്‍ ചെയ്യുന്നതില്‍ പ്രവര്‍ത്തന നിരതരാണ്.

സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നും ഇവര്‍ക്കായുള്ള സഹായങ്ങള്‍ ഒഴുകുമ്പോഴും, ഇന്ത്യാക്കാരുടെ ഇത്തരം പ്രശ്നങ്ങളില്‍ സ്വമേധയാ ഇടപെട്ട് ഇവര്‍ക്കായുള്ള സഹായം എത്തിക്കേണ്ട കര്‍ത്തവ്യമുള്ള ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ കമ്മിറ്റി (Indian Community Welfare Committee) എന്ന സംഘടനയുടെ യാതൊരു വിധ ഇടപെടലുകളും ഇവരുടെ കാര്യത്തില്‍ ഇത് വരെ ഉണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഇന്ത്യന്‍ കൊണ്സുലെറ്റിന്റെ ആഭിമുഖ്യത്തില്‍ സഹായം ആവശ്യമുള്ള ഇന്ത്യാക്കാരെ സഹായിക്കാനായി രൂപം കൊടുത്ത ഇന്ത്യന്‍ സംഘടനകളുടെ ഒരു കൂട്ടായ്മയാണ് ICWC. പ്രശ്നം ഇവരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും ഒരു സഹായവും ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് ഒരു സംഘം തൊഴിലാളികള്‍ നേരിട്ട് ഇവരെ കാണുവാന്‍ പോയി. കടക്കെണിയില്‍ മുങ്ങി നില്‍ക്കുന്ന തൊഴിലാളികള്‍ ടാക്സിക്ക് കാശും മുടക്കി ശനിയാഴ്ച ദുബായിലുള്ള ഇന്ത്യന്‍ കൊണ്സുലെറ്റില്‍ എത്തിയെങ്കിലും ഇന്ന് അവധിയാണ് എന്നും ആരെയും കാണാനാവില്ല എന്നുമുള്ള മറുപടിയാണ് ഇവര്‍ക്ക്‌ ലഭിച്ചത്. തുടര്‍ന്ന് ഇന്ത്യന്‍ അംബാസഡര്‍, ICWC ഭാരവാഹികള്‍, മറ്റ് കൊണ്സുലെറ്റ്‌ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കുന്ന വിരുന്നിന്റെ വേദിയായ നക്ഷത്ര ഹോട്ടലില്‍ ഇവര്‍ എത്തിയെങ്കിലും, വിരുന്ന് കഴിയുന്നത് വരെ കാത്ത് നില്‍ക്കാനായിരുന്നു ഇവര്‍ക്ക് ലഭിച്ച ഉപദേശം. ഇവരുടെ താമസ സ്ഥലം സന്ദര്‍ശിച്ചു പ്രശ്നങ്ങള്‍ നേരിട്ട് കണ്ടു ബോധ്യപ്പെടണം എന്ന് പറയാന്‍ തുടങ്ങിയിട്ട് നാളുകള്‍ കഴിഞ്ഞെങ്കിലും ഒന്നും ഇതു വരെ നടന്നില്ല. ഇതിനെ തുടര്‍ന്നാണ് ഇവരുടെ പ്രശ്നം മാധ്യമങ്ങളുടെ ശ്രദ്ധയില്‍ പെട്ടതും മാധ്യമങ്ങള്‍ ഇവരുടെ കാര്യത്തില്‍ സജീവമായി ഇടപെട്ടതും.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ലയനം – നഷ്ടം കോണ്ഗ്രസിന് : കോണ്ഗ്രസ് പ്രതികരണ വേദി

May 3rd, 2010

km-maniലയന ചര്‍ച്ച നടത്തിയാലും ഇല്ലെങ്കിലും, തങ്ങള്‍ ആവശ്യപ്പെടുന്നത് പോലെ യു.ഡി.എഫില്‍ പതിനൊന്നില്‍ കൂടുതല്‍ സീറ്റ്‌ ലഭിക്കാന്‍ മാണി ഗ്രൂപ്പ്‌ തങ്ങളുടെ സ്വാധീനം ഉപയോഗിച്ച്  തങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് കോണ്ഗ്രസ് പ്രതികരണ വേദി ദുബായ്‌ ഘടകം പത്രക്കുറിപ്പില്‍ അറിയിച്ചു. ഇപ്പോള്‍ ബഹളം വെയ്ക്കുന്നവരൊന്നും ആ സമയത്ത് പ്രതികരിയ്ക്കാന്‍ ഉണ്ടാവില്ല. ഇപ്പോള്‍ ബഹളം വെയ്ക്കുന്നത് വെറുമൊരു പുകമറ മാത്രമാണ്. ആത്മാര്‍ഥത ഉണ്ടെങ്കില്‍ ആ സമയത്ത് ഇക്കൂട്ടര്‍ പ്രതികരിക്കാന്‍ തയ്യാറാവണം. ലയനം മൂലം ഉണ്ടാവുന്ന നഷ്ടം കോണ്ഗ്രസിനെയാണ് ബാധിക്കുന്നത്.

കോണ്ഗ്രസിനോട് കൂറുള്ള പ്രവര്‍ത്തകര്‍ ലയനത്തെ എതിര്‍ക്കണം. മാണി പറഞ്ഞത് പോലെ ലയനം അവരുടെ ആഭ്യന്തര കാര്യം തന്നെയാണ്. പക്ഷെ കോണ്ഗ്രസിന്റെ താല്പര്യങ്ങള്‍ സംരക്ഷിച്ചു കൊണ്ടായിരിക്കണം ഇത്. ലയനം പ്രാവര്ത്തി കമാവുന്നത് കോണ്ഗ്രസിന്റെ സീറ്റുകള്‍ വിട്ട് കൊടുത്തു കൊണ്ടാവരുത്. ഒരു പാര്‍ട്ടിക്ക് വേറൊരു പാര്‍ട്ടിയുമായി ലയനമാവാം. ഇത് പാടില്ലെന്ന് ഉമ്മന്‍ ചാണ്ടിക്കോ രമേശ്‌ ചെന്നിത്തലയ്ക്കോ പറയാന്‍ ആവില്ല. അഴിമതി ആരോപണമുള്ള പാര്‍ട്ടി എന്ന നിലയ്ക്ക്, ലയനത്തിന് ശേഷം ഇവരെ യു.ഡി.എഫില്‍ നിലനിര്‍ത്തണമോ എന്ന കാര്യം കോണ്ഗ്രസിനും യു.ഡി.എഫിനും ചര്‍ച്ച ചെയ്തു തീരുമാനി ക്കാവുന്നതാണ് എന്നും നൌഷാദ് നിലമ്പൂര്‍ കൂട്ടിച്ചേര്‍ത്തു.

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »

നീലാംബരി കെ. എസ്. സി. യില്‍

May 3rd, 2010

അകാലത്തില്‍ വിട്ടു പിരിഞ്ഞ സംഗീത പ്രതിഭ ഗിരീഷ്‌ പുത്തഞ്ചേരിയുടെ ഓര്‍മ്മകള്‍ക്ക് പ്രണാമം അര്‍പ്പിച്ചുകൊണ്ട് യുവകലാ സാഹിതി അവതരിപ്പിക്കുന്ന ‘നീലാംബരി’ അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ മെയ്‌ അഞ്ച് ബുധനാഴ്ച രാത്രി എട്ടര മണിക്ക്  അരങ്ങേറുന്നു.

ഐഡിയ സ്റ്റാര്‍ സിംഗര്‍  എന്ന സംഗീത പരിപാടിയിലൂടെ പ്രശസ്തരായ  വിഷ്ണു എസ്. കുറുപ്പ്, രാകേഷ്‌ കിഷോര്‍ എന്നിവരോടൊപ്പം യു. എ. ഇ. യിലെ സംഗീത വേദികളിലെ ശ്രദ്ധേയരായ ഗായികമാരായ നൈസി, നിഷ എന്നിവരും നീലാംബരിയില്‍ പാടുന്നു.

കൂടാതെ  പ്രശസ്തരായ നൃത്ത സംവിധായകര്‍ അണിയിച്ചൊരുക്കുന്ന ആകര്‍ഷകങ്ങളായ നൃത്തങ്ങളും ഈ സംഗീത നൃത്ത സന്ധ്യക്ക് മാറ്റ് കൂട്ടും.

പിന്നെയും പിന്നെയും കേള്‍ക്കാന്‍ കൊതിക്കുന്ന പാട്ടുകള്‍  മലയാളത്തിനു സമ്മാനിച്ച ഗിരീഷ്‌ പുത്തഞ്ചേരിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്ന  “നീലാംബരി” ഇവിടുത്തെ  കലാസ്വാദകര്‍ക്ക് വേറിട്ട ഒരു അനുഭവം ആയിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മുസ്ലീം ലീഗ് സംസ്ഥാന നേതാക്കള്‍ക്ക് സ്വീകരണം

May 2nd, 2010

മുസ്ലീം ലീഗ് സംസ്ഥാന നേതാക്കള്‍ക്ക് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. സംസ്ഥാന പ്രസിഡന്‍റ് ഹൈദരാലി ശിഹാബാ തങ്ങള്‍, ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, എം.കെ മുനീര്‍, പി,വി അബ്ദുള്‍ വഹാബ് എന്നിവരാണ് സൗദി സന്ദര്‍ശനത്തിന്‍റെ ഭാഗമായി റിയാദില്‍ എത്തിയത്.

ഇടത് സര്‍ക്കാര്‍ കഴിവ് കേടിന്‍റെ ബ്രാന്‍റ് അംബാസിഡര്‍ ആയതായി ഹൈദരാലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പ്രവാസി വോട്ടവകാശം യാഥാര്‍ത്ഥ്യമാക്കാന്‍ കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദ്ധം ചെലുത്തുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

- ജെ.എസ്.

അഭിപ്രായം എഴുതുക »

മധ്യവേനല്‍ ഐ. എസ്. സി യില്‍ പ്രദര്‍ശിപ്പിക്കുന്നു

May 1st, 2010

അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫിലിം ക്ലബ്ബ്‌ ഒരുക്കുന്ന ചലച്ചിത്ര പ്രദര്‍ശനത്തില്‍ മധു കൈതപ്രം സംവിധാനം ചെയ്ത “മധ്യവേനല്‍” എന്ന മലയാള സിനിമ പ്രദര്‍ശിപ്പിക്കും.  മെയ്‌ മൂന്ന്‍ തിങ്കളാഴ്ച രാത്രി എട്ടു മണിക്കാണ് പ്രദര്‍ശനം.
മനോജ്‌ കെ. ജയന്‍, ശ്വേതാ മേനോന്‍, അരുണ്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, നിവേദിത, സബിത ജയരാജ്‌   എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
 
 ‘ഏകാന്തം’ എന്ന ആദ്യചിത്ര ത്തിലൂടെ നവാഗത സംവിധായകനുള്ള ദേശീയ അവാര്‍ഡ് നേടി ശ്രദ്ധയാകര്‍ഷിച്ച മധു കൈതപ്രം, ഉത്തര മലബാറിന്‍റെ സാമൂഹ്യ സാംസ്‌കാരിക ജീവിതം പശ്ചാത്തലമാക്കി നിര്‍മിച്ച മധ്യവേനലിന് മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡും പത്മരാജന്‍ പുരസ്‌കാരവും  നേടിയിട്ടുണ്ട്.
 
ജഹാംഗീര്‍ ഷംസ് എന്ന പ്രവാസി മലയാളിയാണ് മധ്യവേനല്‍ നിര്‍മിച്ചത്.

ചടങ്ങില്‍ സംവിധായകന്‍ മധു കൈതപ്രം, നിര്‍മാതാവ് ജഹാംഗീര്‍ ഷംസ് എന്നിവര്‍ സംബന്ധിക്കും

- pma

വായിക്കുക: , , ,

2 അഭിപ്രായങ്ങള്‍ »


« Previous Page« Previous « ലോകത്തിലെ ഏറ്റവും പ്രശസ്തനായ മലയാളി മമ്മുട്ടി, എന്‍.ആര്‍.ഐ. യൂസഫലി
Next »Next Page » മുസ്ലീം ലീഗ് സംസ്ഥാന നേതാക്കള്‍ക്ക് സ്വീകരണം »



  • ഗതാഗത നിയമം പാലിച്ച 53 പേര്‍ക്ക് പൊലീസിൻ്റെ വിസ്മയ സമ്മാനങ്ങൾ
  • ഇന്ത്യന്‍ എംബസ്സിയിൽ ഓപ്പൺ ഹൗസ് ഡിസംബര്‍ ആറിന്
  • മാട്ടൂൽ പ്രീമിയർ ലീഗ് സീസൺ-8 : ലോഗോ പ്രകാശനം ചെയ്തു
  • ദേശീയ ദിനം : വാരാന്ത്യം അടക്കം നാലു ദിവസം അവധി
  • ശക്തിയുടെ ‘അബദ്ധങ്ങളുടെ അയ്യരു കളി’ പോസ്റ്റർ പ്രകാശനം ചെയ്തു
  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine