
അബുദാബി : ലോക തലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന സാഹിത്യ രൂപമാണ് ബ്ലോഗ്. ഗള്‍ഫ് ജീവിതം ഇന്ന് ഏറ്റവും കൂടുതല്‍ ആവിഷ്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്നത് ബ്ലോഗി ലൂടെയാണ്. മലയാള സാഹിത്യ ചരിത്രത്തെ കുറിച്ച് കേരള ഭാഷാ ഇന്‍സ്റിറ്റ്യൂട്ട് തയ്യാറാക്കുന്ന ഗ്രന്ഥത്തില്‍ ബ്ലോഗ് സാഹിത്യ ത്തെക്കുറിച്ച് ഒരു അദ്ധ്യായം തന്നെ ഉള്‍പ്പെടുത്തുന്നുണ്ട് എന്നും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് എഡിറ്റര്‍ ഡോ. അസീസ് തരുവണ പറഞ്ഞു. ഇറാഖ് യുദ്ധ കാലത്ത് പ്രമുഖ പത്ര പ്രവര്‍ത്തകനായ സലാം ബക്സ് ബ്ലോഗി ലൂടെയും ലബനോന്‍ യുദ്ധ കാലത്ത് മറ്റൊരു ബ്ലോഗറായ ഒരു പെണ്‍കുട്ടിയുടെ ഡയറിക്കുറിപ്പു കളിലൂടെയും ആയിരുന്നു വാര്‍ത്തകള്‍ സത്യസന്ധ മായി ലഭിച്ചു കൊണ്ടിരുന്നത് എന്നും അദ്ദേഹം സൂചിപ്പിച്ചു.

ഏറനാടന്‍ എന്ന പേരില്‍ ബൂലോഗത്തില്‍ പ്രശസ്തനായ സാലിഹ് കല്ലട യുടെ സിനിമ യുമായി ബന്ധപ്പെട്ട അനുഭവ ക്കുറിപ്പുകളായ “ഒരു സിനിമാ ഡയറിക്കുറിപ്പ്” എന്ന ബ്ലോഗിലെ തിരഞ്ഞെടുത്ത 16 അനുഭവങ്ങള്‍, പുസ്തക മാക്കിയത് അബുദാബിയില്‍ പ്രകാശനം ചെയ്യുന്ന വേളയിലാണ് ഡോ. അസീസ് പ്രവാസ സാഹിത്യത്തില്‍ ബ്ലോഗിന്റെ പ്രസക്തിയെ പറ്റി നിരീക്ഷണം നടത്തിയത്.
കേരളാ സോഷ്യല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍, ഡോ. അസീസ് തരുവണയ്ക്ക് കഥാകൃത്ത് ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ് പുസ്തകം നല്കി പ്രകാശനം നിര്‍വഹിച്ചു.
സിനിമ യുമായി ബന്ധപ്പെട്ട തന്റെ അനുഭവങ്ങള്‍ പങ്കു വെച്ച ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ്, കലകളില്‍ ഇത്രയേറെ മനുഷ്യ വിരുദ്ധമായ കാര്യങ്ങള്‍ നടക്കുന്ന മറ്റൊരു വേദി ഇല്ല എന്നും, ഇപ്പോഴും ചാതുര് വര്‍ണ്യം നില നില്ക്കുന്ന സിനിമ യുടെ പിന്നാമ്പുറ കഥകളെ പറ്റിയും സൂചിപ്പിച്ചു. ഭക്ഷണം പോലും നാല് തരത്തില്‍ പാചകം ചെയ്യപ്പെടുന്ന സിനിമ യുടെ പിന്നാമ്പുറ കഥകള്‍ പലപ്പോഴും പോളിഷ് ചെയ്താണ് നമ്മുടെ മുന്നില്‍ എത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു.
പ്രമുഖ പത്ര പ്രവര്ത്തകന് സഫറുള്ള പാലപ്പെട്ടി പുസ്തകം സദസ്സിനു പരിചയപ്പെടുത്തി. കേരള സോഷ്യല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി ബക്കര്‍ കണ്ണപുരം അദ്ധ്യക്ഷത വഹിച്ചു. സാഹിത്യ വിഭാഗം സെക്രട്ടറി അയൂബ് കടല്‍മാട് സ്വാഗതവും ജോ. സെക്രട്ടറി എ. എല്‍. സിയാദ് നന്ദിയും പറഞ്ഞു.



ദുബായ് : ദുബായ് കമ്മ്യൂണിറ്റി തിയ്യേറ്റര്‍ ആന്റ് ആര്‍ട്ട്സ് സെന്റര്‍ (DUCTAC) ഒരുക്കുന്ന ‘കലിമാത്ത് ഇന്റര്‍നാഷണല്‍ എക്സിബിഷനില്‍’ ഈ വര്‍ഷവും ഖലീലുല്ലാഹ് ചെമ്നാടിന്റെ കാലിഗ്രാഫികള്‍ പ്രദര്‍ശന ത്തിനുണ്ടാകും. പുണ്യങ്ങളുടെ പൂക്കാലമായ റംസാന് മാസത്തില്‍ ആഗസ്റ്റ് 17 മുതല്‍ സെപ്തമ്പര്‍ 13 വരെ മാള്‍ ഓഫ് എമിറേറ്റ്സിലെ ‘ഗാലറി ഓഫ് ലൈറ്റില്‍’ വെച്ച് നടക്കുന്ന എക്സിബിഷനില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള പ്രശസ്തരായ പത്ത് കലാകാരന്മാരാണ് പങ്കെടുക്കുന്നത്.



ദുബായ് : ഭാരത ത്തിന്റെ അറുപത്തി നാലാം സ്വാതന്ത്ര്യ ദിനാഘോഷം ദുബായ് കെ. എം. സി. സി. സമുചിതമായി ആഘോഷിച്ചു. ഇന്ത്യന്‍ കോണ്‍സല്‍ സേവ്യര്‍ ഫ്രാന്‍സിസ് കാക ഉദ്ഘാടക നായിരുന്നു. മണ്മറഞ്ഞ നേതാക്കളുടെ സ്മരണകള്‍ ഓരോ ഭാരതീയന്റെയും അഭിമാന നിമിഷങ്ങളാണ് എന്ന് ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. സാധാരണ ക്കാരന്റെയും, പാവപ്പെട്ടവന്റെയും ഉന്നമനത്തിന് വേണ്ടിയുള്ള കെ. എം. സി. സി. യുടെ പ്രവര്‍ത്തന ത്തിന് എല്ലാ പിന്തുണയും കോണ്‍സുലര്‍ വാഗ്ദാനം ചെയ്തു.
അബുദാബി : റമദാന് – ഓണം ദിനങ്ങളുമായി ബന്ധപ്പെട്ട് അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ സാഹിത്യ വിഭാഗം ലേഖന മല്‍സരങ്ങള്‍ നടത്തുന്നു. വിഷയങ്ങള്‍ : “ഇസ്ലാമിക ദര്‍ശനം മലയാള സാഹിത്യത്തില്‍”, “ഓണം : സങ്കല്പം, സംസ്കാരം, രാഷ്ട്രീയം” ഈ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ രചനകള്‍ അയക്കാം. യു. എ. ഇ. അടിസ്ഥാന ത്തില്‍ നടത്തുന്ന മത്സരത്തിലേക്ക് അയക്കുന്ന രചനകള്‍ ആഗസ്റ്റ് 25 ന് മുന്‍പായി കെ. എസ്. സി. ഓഫീസില്‍ ലഭിച്ചിരിക്കണം. മത്സരാര്‍ത്ഥികള്‍ സ്വന്തം പേരും ബയോ ഡാറ്റയും പ്രത്യേകം പേപ്പറില്‍ എഴുതി ലേഖന ത്തോടൊപ്പം വെച്ചിരിക്കണം. നേരിട്ട് കെ. എസ്. സി. ഓഫീസില്‍ എല്പ്പിക്കുകയോ തപാല്‍ വഴി അയക്കുകയോ ചെയ്യാം.

























