അബുദാബി : ഭാരതത്തിന്റെ 64ആം സ്വാതന്ത്ര്യ ദിന ആഘോഷങ്ങള്‍ യു.എ.ഇ. യിലെ ഇന്ത്യന്‍ എംബസി അങ്കണത്തില്‍ വെച്ച് ആഗസ്റ്റ് 15 ഞായറാഴ്ച നടക്കുമെന്ന് ഇന്ത്യന്‍ എംബസി പത്ര കുറിപ്പില്‍ അറിയിച്ചു. രാവിലെ എട്ടു മണിക്ക് ഇന്ത്യന്‍ അംബാസിഡര്‍ എം. കെ. ലോകേഷ് പതാക ഉയര്‍ത്തുന്നതോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമാവും. തുടര്‍ന്ന് രാഷ്ട്രപതിയുടെ രാഷ്ട്രത്തോടുള്ള സന്ദേശം വായിക്കും.
ഇന്ത്യന്‍ സമൂഹത്തെയും ഇന്ത്യയുടെ സുഹൃത്തുക്കളെയും പരിപാടിയില്‍ പങ്കെടുക്കുവാന്‍ ക്ഷണിക്കുന്നതായി എംബസി അറിയിച്ചു.



അബൂദാബി : ആഗസ്റ്റ് 15 (ഞായറാഴ്ച) മുതല്‍ തലസ്ഥാനത്ത് സില്‍വര്‍ ടാക്‌സി കളുടെ നിരക്ക് വര്‍ദ്ധിപ്പിക്കുന്നു. നിലവില്‍ 1000 മീറ്റര്‍ യാത്രക്കാണ് ഒരു ദിര്‍ഹം ഈടാക്കുന്നത്. ഇനി മുതല്‍ 750 മീറ്ററിന് ഒരു ദിര്‍ഹം എന്ന നിരക്കില്‍ ഈടാക്കുവാനാണ് ടാക്‌സി റഗുലേറ്ററി അതോറിറ്റി യുടെ തീരുമാനം. ആദ്യ 250 മീറ്റര്‍ ദൂരത്തേക്കുള്ള നിശ്ചിത ചാര്‍ജ്ജ് രാവിലെ 6 മണി മുതല്‍ രാത്രി 9.59 വരെ മൂന്ന് ദിര്‍ഹമായും രാത്രി 10 മുതല്‍ പുലര്‍ച്ചെ 5.59 വരെ 3.60 ആയും തുടരും. നിരക്കു വര്‍ദ്ധന പേരിനു മാത്രം ആണെന്നും ഹ്രസ്വദൂര യാത്ര കള്‍ക്ക് ഒന്നോ രണ്ടോ ദിര്‍ഹം മാത്രമാണ് വര്‍ദ്ധിക്കുക എന്നും സെന്‍റര്‍ ഫോര്‍ റഗുലേഷന്‍ ഓഫ് ട്രാന്‍സ്‌പോര്‍ട്ട് ബൈ ഹയര്‍ കാര്‍സ് ( TransAD ) അധികൃതര്‍ വ്യക്തമാക്കി. എമിറേറ്റിലെ ഏഴ് ടാക്‌സി ഫ്രാഞ്ചൈസികള്‍ നേരിട്ടിരുന്ന നഷ്ടം കുറക്കാന്‍ നിരക്ക് വര്‍ദ്ധന സഹായിക്കും എന്നും അധികൃതര്‍ അറിയിച്ചു.
ദുബായ് : റമളാന്‍ വിശുദ്ധിയുടെ തണല്‍ എന്ന ശീര്‍ഷകത്തില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ ആചരിക്കുന്ന റമളാന്‍ കാമ്പെയിന് തുടക്കമായി. റമളാന്‍ ദര്‍സ്, ഖുര്‍ആന്‍ പ്രശ്നോത്തരി, തസ്കിയത്ത് ജല്‍സ, ഇഫ്ത്താര്‍ മീറ്റ്, ബദ്ര്‍ സ്മൃതി തുടങ്ങി വിവിധ പരിപാടികള്‍ കാമ്പെയിന്റെ ഭാഗമായി നടക്കും.
ദുബായ് : ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത സമൂഹത്തിനും സഭയ്ക്കും സ്നേഹത്തിന്റെ കരസ്പര്‍ശമായി മാറുന്ന വലിയ ഇടയനാണ് എന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു. ദുബായ് മാര്‍ത്തോമ്മ പാരീഷ് തിരുമേനിയുടെ എണ്‍പതാം ജന്മ ദിനത്തോട് അനുബന്ധിച്ച് നടത്തിയ അനുമോദന സമ്മേളനത്തില്‍ മുഖ്യ പ്രസംഗം നടത്തുക യായിരുന്നു ഉമ്മന്‍ ചാണ്ടി.
ദുബായ് : സെപ്തംബര്‍ 1 മുതല്‍ മംഗലാപുരം വിമാന ത്താവളം വഴി യാത്ര ചെയ്യുന്നവരുടെ മേല്‍ ചുമത്തുവാന്‍ തീരുമാനിച്ച യൂസേഴ്സ് ഫീ പിന്‍വലി ക്കണമെന്നും എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ക്രൂരതയ്ക്ക് വിധേയമാകേണ്ടി വരുന്ന മംഗലാപുരം വിമാന ത്താവളം വഴി യാത്ര ചെയ്യുന്ന അന്താരാഷ്‌ട്ര യാത്രക്കാരന് 825 രൂപ യൂസേഴ്സ് ഫീ ഏര്‍പ്പെടുത്താനുള്ള തീരുമാനം യാത്രക്കാരോട് കാണിക്കുന്ന അനീതിയാണെന്നും ഈ തീരുമാനം പുന പരിശോധി ക്കണമെന്നും ദുബായ് കെ. എം. സി. സി. കാസറഗോഡ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡണ്ട് മഹ്മൂദ് കുളങ്ങര അദ്ധ്യക്ഷത വഹിച്ചു. ദുബായ് കെ. എം. സി. സി. മുന്‍ വൈസ് പ്രസിഡണ്ട് ഹസൈനാര്‍ തോട്ടുഭാഗം, ജില്ലാ ജനറല്‍ സെക്രട്ടറി ഹനീഫ് ചെര്‍ക്കള, മണ്ഡലം കമ്മിറ്റി ഭാരവാഹികളായ മുനീര്‍ ചെര്‍ക്കള, ഹസൈനാര്‍ ബിജന്തടുക്ക, ഇസ്മായീല്‍ മൈത്രി തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യപ്ലാടി സ്വാഗതവും സെക്രട്ടറി നൂറുദ്ദീന്‍ ആറാട്ടുകടവ് നന്ദിയും പറഞ്ഞു.

























