കെ. എസ്. സി. സാഹിത്യ വിഭാഗം പ്രവര്‍ത്തനോല്‍ഘാടനം

April 29th, 2010

അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ സാഹിത്യ വിഭാഗം പ്രവര്‍ത്തനോല്‍ഘാടനം, മെയ്‌ ദിനാഘോഷ പരിപാടികളോടെ നടത്തുന്നു. ഒന്നാം തിയ്യതി ശനിയാഴ്ച രാത്രി എട്ടു മണിക്ക് പ്രശസ്ത  എഴുത്തു കാരായ  പി. കെ. പാറക്കടവ്‌, ടി. എന്‍. പ്രകാശ്‌ എന്നിവരും, യു. എ. ഇ. യിലെ സാംസ്കാരിക രംഗത്തെ  പ്രമുഖരും പങ്കെടുക്കും. വിശദ വിവരങ്ങള്‍ക്ക് : അയൂബ് കടല്‍മാട് 050 699 97 83

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

എ. കെ. എം. ജി. കണ്‍വെന്‍ഷന്‍

April 29th, 2010

ദുബായ്:  യു. എ. ഇ. യിലെ ഡോക്ടര്‍മാരുടെ സംഘടനയായ അസോസ്സിയേഷന്‍ ഓഫ് കേരള മെഡിക്കല്‍ ഗ്രാജുവേറ്റ്‌സ്  (എ. കെ. എം. ജി. ) സംഘടിപ്പിക്കുന്ന കണ്‍വെന്‍ഷന്‍, ഏപ്രില്‍ 30-ന്  വെള്ളിയാഴ്ച ദുബായ് അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡില്‍ നടക്കും.

എ. കെ. എം. ജി. അംഗങ്ങളായ 1000-ത്തോളം ഡോക്ടര്‍മാര്‍ തങ്ങളുടെ കുടുംബത്തോടൊപ്പം ഒത്തു ചേര്‍ന്ന് കലാ പരിപാടികള്‍ അവതരിപ്പിക്കും. പ്രമുഖ ഹൃദ്രോഗ വിദഗ്ദനും, പത്മ വിഭൂഷണ്‍  ജേതാവുമായ  ഡോ. എം. എസ്. വല്യത്താന്‍  മുഖ്യാതിഥി ആയിരിക്കും.

ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സഞ്ജയ് വര്‍മ, സുധേഷ് അഗര്‍വാള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പ്രവാസി ഭാരത് അവാര്‍ഡ് നേടിയ ഡോ. ആസാദ് മൂപ്പനെ യോഗത്തില്‍ ആദരിക്കും.

വിവിധ എമിറേറ്റുകളിലെ അംഗങ്ങളുടെ കലാ പരിപാടികള്‍ അരങ്ങേറും. ഒരു മണിക്ക്  രജിസ്ട്രേഷന്‍ ആരംഭിക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രേരണ യു.എ.ഇ. തിയേറ്റര്‍ ഫെസ്റ്റ് 2010

April 29th, 2010

yermaഷാര്‍ജ : പ്രേരണ യു.എ.ഇ. യുടെ ആഭിമുഖ്യത്തില്‍ ഈ വരുന്ന ഏപ്രില്‍ 30-ന് വൈകുന്നേരം 3 മണി മുതല്‍ ഷാര്‍ജയിലെ ഇന്‍സ്റ്റിട്യൂറ്റ് ഓഫ് തിയറ്ററിക്കല്‍ ആര്‍ട്ട്‌സില്‍ വെച്ച് ഒരു ഏകദിന നാടകോത്സവം സംഘടിപ്പിക്കുന്നു. ‘എമിഗ്രന്റ് തിയറ്ററിക്കല്‍ എക്സ്പ്രഷന്‍സ്’ എന്ന് പേരിട്ടിരിക്കുന്ന ഈ നാടകോ ത്സവത്തില്‍ മൂന്നു നാടകങ്ങളാണ് അവതരിപ്പിക്കുന്നത്.

ആദ്യ നാടകത്തിനു ശേഷം നാടക പ്രവര്‍ത്തകരെയും നാടക പ്രേമികളെയും ഉദ്ദേശിച്ച് ഓപ്പണ്‍ ഫോറവും ഉണ്ടായിരി ക്കുന്നതാണ്.

നാടകങ്ങളെയും നാടക ഗ്രൂപ്പുകളെയും കുറിച്ച് ഒരു വാക്ക്:

കണ്ണാടി – അവതരിപ്പിക്കുന്നത് പ്ലാറ്റ്ഫോം ഗ്രൂപ്പ് (രചന – ജയപ്രകാശ് കുളൂര്‍; സംവിധാനം – സഞ്ജീവ്)

ആധുനിക മലയാള നാടക വേദിയില്‍ ശ്രദ്ധിക്കപ്പെട്ട ഒരു സാന്നിധ്യമാണ്‌ ജയപ്രകാശ്‌ കുളൂര്‍. ജയപ്രകാശിന്റെ ‘പതിനെട്ട്‌ നാടകങ്ങള്‍’ എന്ന പുസ്തകത്തിന്‌ 2008-ലെ സംഗീത നാടക അക്കാഡമി പുരസ്കാരം ലഭിച്ചു. കേരളത്തിനകത്തും പുറത്തും നിരവധി തവണ അവതരിപ്പി ക്കപ്പെടുകയും, ഗൌരവമായി ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിട്ടുള്ള നാടകങ്ങളാണ്‌ ജയപ്രകാശിന്റേത്. ദുബായിലെ പ്ളാറ്റ്‌ഫോം തിയേറ്റര്‍ ഈ നാടകത്തിന്‌ രംഗഭാഷ്യം നല്‍കുന്നു. രണ്ട്‌ ദശകങ്ങളായി നാടക രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന സഞ്ജീവാണ്‌ ഈ നാടകം സംവിധാനം ചെയ്തിരിക്കുന്നത്‌.

വണ്‍ ഫോര്‍ ദ് റോഡ് – അവതരിപ്പിക്കുന്നത് പ്രേരണ യു.എ.ഇ. (രചന – ഹാരോള്‍ഡ് പിന്റര്‍; സംവിധാന സഹായം – ജോളി ചിറയത്ത്)

2005-ലെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ച ഹാരോള്‍ഡ് പിന്റര്‍ തിരക്കഥാ കൃത്ത്‌, സംവിധായകന്‍, നടന്‍, കവി, ആക്റ്റിവിസ്റ്റ്‌ എന്നീ മേഖല കളിലെല്ലാം പ്രശസ്ത നായിരുന്നു. താന്‍ ജീവിച്ച കാലഘട്ടത്തെയും അതിന്റെ ചലനങ്ങളെയും തന്റെ രചനകളിലൂടെ സത്യസന്ധമായി അവതരിപ്പിക്കാന്‍ ജീവിതാവസാനം വരെ അദ്ദേഹം ജാഗരൂകത പാലിച്ചു.

എന്‍. യു. ഉണ്ണിക്കൃഷ്ണന്‍ പരിഭാഷ പ്പെടുത്തിയ ഈ നാടകത്തിന്റെ സംവിധാന സഹായം നിര്‍വ്വഹിച്ചിരിക്കുന്നത്‌, യു. എ. ഇ. യിലെ പ്രമുഖ തിയേറ്റര്‍ ആക്റ്റിവിസ്റ്റായ ജോളി ചിറയത്താണ്‌. പ്രേരണ യു. എ. ഇ. യുടെ പ്രഥമ ദൃശ്യാവിഷ്ക്കാര സംരംഭം കൂടിയാണ്‌ ഈ നാടകം.

യെര്‍മ – അവതരിപ്പിക്കുന്നത് ദുബായ് തിയേറ്റര്‍ ഗ്രൂ‍പ്പ് (രചന – ലോര്‍ക്ക ; സംവിധാനം – സുവീരന്‍)

സ്പാനിഷ്‌ ആഭ്യന്തര യുദ്ധത്തിന്റെ ആരംഭ നാളുകളില്‍ നാഷണലിസ്റ്റുകളാല്‍ കൊല്ലപ്പെട്ടവരില്‍ പ്രമുഖനായിരുന്നു, പ്രശസ്ത സ്പാനിഷ്‌ നാടക കൃത്തും, കവിയുമായിരുന്ന ഫ്രെഡറിക്‌ ഗാര്‍ഷ്യ ലോര്‍ക്ക. നിരവധി കവിതകളും നാടകങ്ങളും ഹ്രസ്വ നാടകങ്ങളും രചിച്ച ലോര്‍ക്ക, നാടക രംഗത്ത്‌ ശക്തവും നൂതനവുമായ പരീക്ഷണങ്ങളാണ്‌ നടത്തിയത്‌. ജീവിച്ചി രിക്കുമ്പോള്‍ തന്നെ വിവാദ നായകനായിരുന്ന ലോര്‍ക്കയുടെ രചനയാണ്‌ ‘യെര്‍മ’.

സുവീരന്‍ സംവിധാനം ചെയ്ത ഈ നാടകം ദുബായ്‌ തിയേറ്റര്‍ ഗ്രൂപ്പ്‌ രംഗത്ത്‌ അവതരിപ്പിക്കുന്നു. തൃശ്ശൂര്‍ സ്കൂള്‍ ഓഫ്‌ ഡ്രാമയില്‍ നിന്ന്‌ ബിരുദമെടുത്ത സുവീരന്റെ ‘ഉടമ്പടി ക്കോലം‘, ‘അഗ്നിയും വര്‍ഷവും‘ എന്നീ നാടകങ്ങള്‍ക്ക്‌ 1997-ലെയും 2002-ലെയും അമേച്വര്‍ നാടകത്തിനുള്ള സംഗീത നാടക അക്കാഡമി പുരസ്ക്കാരങ്ങള്‍ ലഭിക്കുക യുണ്ടായി.

yerma-epathram

യെര്‍മ യില്‍ നിന്ന് ഒരു രംഗം

അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച നാടകോത്സവം 2009ല്‍ മികച്ച നാടകമായി തിയ്യേറ്റര്‍ ദുബായ് അവതരിപ്പിച്ച യെര്‍മ യും, ഈ നാടകം സംവിധാനം ചെയ്ത സുവീരന്‍ മികച്ച സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

സുവിശേഷ പ്രസംഗവും സംഗീത ശുശ്രൂഷയും

April 29th, 2010

ps-thampanഅബുദാബി: മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍ (MCC) വാര്‍ഷികാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിക്കുന്നു. സുപ്രസിദ്ധ സുവിശേഷകന്‍ ഇവാഞ്ചലിസ്റ്റ്. പി. എസ്. തമ്പാന്‍ മുഖ്യ പ്രാസംഗികന്‍ ആയിരിക്കും. ഏപ്രില്‍ 30 വെള്ളിയാഴ്ച രാത്രി 8 മണിക്ക് അബുദാബി സെന്‍റ്. ആന്‍ഡ്രൂസ് കമ്മ്യൂണിറ്റി സെന്‍ററില്‍ ‘മുക്തി ബൈബിളില്‍’ എന്ന വിഷയത്തെ ആസ്പദമാക്കിയും മെയ്‌ 1 ശനിയാഴ്ച രാത്രി 8 മണിക്ക് ‘മനുഷ്യന്‍റെ ഉല്‍പത്തിയും മരണാനന്തര ജീവിതവും’ എന്ന വിഷയത്തെ ആസ്പദമാക്കിയും അബുദാബി ഇവാഞ്ചലിക്കല്‍ ചര്‍ച്ച് സെന്‍ററിലും പ്രഭാഷണങ്ങള്‍ നടത്തും. അതോടനുബന്ധിച്ച് എം. സി. സി. ക്വയര്‍ നയിക്കുന്ന ഭക്തി ഗാനങ്ങളും ഉണ്ടായിരിക്കും. (വിശദ വിവരങ്ങള്‍ക്ക്‌: രാജന്‍ തറയശ്ശേരി 050 411 66 53)

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ഏഷ്യന്‍ ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

April 29th, 2010

ഈ വര്‍ഷത്തെ ഏഷ്യന്‍ ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 28 വിഭാഗങ്ങളിലാണ് അവാര്‍ഡ്. ഏഷ്യാനെറ്റ് 12 അവാര്‍ഡുകള്‍ നേടി. മികച്ച നടിയായി രസനയേയും നടനായി സുരേഷ് കൃഷ്ണയേയും തെരഞ്ഞെടുത്തു.
ആര്‍. ശ്രീകണ്ഠന്‍ നായരാണ് ഏറ്റവും മികച്ച ടോക് ഷോ അവതാരകന്‍. മികച്ച ഗള്‍ഫ് റിപ്പോര്‍ട്ടറായി ഏഷ്യാനെറ്റ് ന്യൂസിലെ ഫൈസല്‍ ബിന്‍ അഹ്മദിനെ തെരഞ്ഞെടുത്തു. രഞ്ജിനി ഹരിദാസാണ് മികച്ച അവതാരക.

മികച്ച റിയാലിറ്റി ഷോ ഏഷ്യാനെറ്റിലെ സ്റ്റാര്‍ സിംഗറാണ്. മികച്ച ഗായികനായി ബിജു നാരായണനേയും ഗായികയായി ചിത്രയേയും തെരഞ്ഞെടുത്തു. ദുബായ് ഫെസ്റ്റിവല്‍ സിറ്റിയില്‍ മെയ് 14 ന് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് സംഘാടകരായ ഏഷ്യാവിഷന്‍ അഡ്വര്‍ ടൈസിംഗ് അധികൃതര്‍ അറിയിച്ചു.

- ജെ.എസ്.

അഭിപ്രായം എഴുതുക »


« Previous Page« Previous « യര്‍മ അരങ്ങേറുന്നു
Next »Next Page » സുവിശേഷ പ്രസംഗവും സംഗീത ശുശ്രൂഷയും »



  • സി. പി. അബ്ദു റഹിമാൻ ഹാജിയെ ഇഖ്‌വ ആദരിച്ചു
  • പാലക്കാട് ജില്ല കെ. എം. സി. സി. സ്‌നേഹ സംഗമം
  • സ്‌കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം
  • മലബാർ പ്രവാസി : പായസ മത്സരം
  • കെ. എം. സി. സി. ലീഗൽ സെൽ ഉത്ഘാടനവും നിയമ സെമിനാറും മെയ് 18 ന്
  • സഫ്ദർ ഹാഷ്മി സ്മാരക തെരുവു നാടക മത്സരം അരങ്ങേറി
  • നമ്മുടെ സ്വന്തം മാമുക്കോയ സീസൺ-2 : ബ്രോഷർ പ്രകാശനം ചെയ്തു
  • പയസ്വിനി ‘വിഷു പൊലിക-2025’ അരങ്ങേറി
  • സ്വാഗത സംഘം രൂപീകരിച്ചു
  • അടുത്ത വർഷം പകുതിയോടെ ഇ-ഇൻവോയ്സ് നിർബന്ധമാക്കും
  • കെ. എസ്. സി. ഒപ്പന മത്സരം സംഘടിപ്പിച്ചു
  • ഇയർ ഓഫ് കമ്മ്യൂണിറ്റി ക്യാമ്പയിൻ പോസ്റ്റർ അനാച്ഛാദനം ചെയ്തു
  • മനുഷ്യരെ ഒന്നായി കണ്ട മാര്‍പാപ്പ: അബുദാബി കെ. എം. സി. സി.
  • മാർപാപ്പയുടെ വിയോഗത്തിൽ രാഷ്ട്ര നേതാക്കൾ അനുശോചിച്ചു
  • രണ്ടാമത് മാമുക്കോയ പുരസ്കാരം പ്രഖ്യാപിച്ചു
  • എം. കെ. അബ്ദുൽ റഹ്‌മാൻ : കർമ്മ ഭൂമികയിൽ തന്നെ മടക്കയാത്ര
  • ആരോഗ്യ മേഖലയുടെ ചരിത്രവും ഭാവിയും പങ്കു വച്ച് ഡോ. ജോര്‍ജ്ജ് മാത്യു
  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine