അബുദാബി : ഉയിര്‍പ്പ് പെരുന്നാളിന് മുന്നോടിയായി വലിയ നോമ്പിലെ ആദ്യ ഞായറാഴ്ച മലങ്കര നസ്രാണികള്‍ നടത്തി വരുന്ന ഒരു ആചാരമാണ് “പേത്തര്‍ത്താ”. മത്സ്യ മാംസാദികള്‍ വര്‍ജ്ജിക്കു ന്നതിന്റെ ഭാഗമായി, അവ പാകം ചെയ്യുന്ന പാത്രങ്ങള്‍ പോലും കഴുകി വൃത്തിയാക്കി മാറ്റി വെയ്ക്കുന്ന രീതി പുരാതന കാലം മുതലേ നസ്രാണി പാരമ്പര്യ ത്തിലുണ്ടായിരുന്നു. മാറിയ ജീവിത സാഹചര്യങ്ങളും രീതികളും കൊണ്ട് പ്രവാസികളുടെ ഇടയിലെങ്കിലും അന്യം നിന്നു പോയ ഈ ആചാരത്തിന്റെ പുനരാവിഷ്ക രണമായിരുന്നു അബുദാബി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ മര്‍ത്തമറിയം വനിതാ സമാജം സംഘടിപ്പിച്ച പേത്തര്‍ത്താ ഫെസ്റ്റ്.
ഇടവക വികാരി ഫാ. ജോണ്‍സണ്‍ ഡാനിയേല്‍, ട്രസ്റ്റി ഇട്ടി പണിക്കര്‍ക്ക് ആദ്യ കൂപ്പണ്‍ നല്‍കി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജോയിക്കുട്ടി നാട മുറിച്ച് സ്റ്റാളുകള്‍ തുറക്കുകയും ചെയ്തു.
അംഗങ്ങള്‍ വീടുകളില്‍ നിന്നും തയ്യാറാക്കി കൊണ്ടു വന്ന അപ്പം, കോഴിക്കറി, കപ്പ, മീന്‍കറി, ഉലര്‍ത്തിറച്ചി, കട് ലറ്റ് എന്നിവ ചിട്ടയോടെ ക്രമപ്പെടുത്തിയത്തിന് വനിതാ സമാജം പ്രവര്‍ത്തകര്‍ പ്രശംസയര്‍ഹിക്കുന്നു.
ഈ ഫെസ്റ്റില്‍ നിന്നും ലഭിക്കുന്ന ആദായം പൂര്‍ണമായും സമാജത്തിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വെക്കുന്നു എന്ന് സംഘാടകര്‍ അറിയിച്ചു.
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി