മലപ്പുറം അത്താണിക്കല്‍ കാരുണ്യ കേന്ദ്രം, മോങ്ങം യൂണിറ്റി പാലിയേറ്റീവ് കെയര്‍ ക്ലിനിക് എന്നിവയുടെ ജിദ്ദാ കമ്മിറ്റികള്‍ സംയുക്ത ബോധവത്ക്കരണ സംഗമം സംഘടിപ്പിച്ചു.
സംഗമം അരിമ്പ്ര അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. എ. ഫാറൂഖ്, വി. അഹ് മദ് കുട്ടി, ശഫീഖ് അഹ് മദ്, എം. സലീം, സി.ടി അലവിക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.



അബുദാബി : വ്യത്യസ്തമായ ഒരു കലാ വിരുന്ന് “ധ്വനി തരംഗ് ” ഇന്ന് രാത്രി (7-05-2010) 8.30ന് കേരളാ സോഷ്യല്‍ സെന്ററില്‍ അരങ്ങേറും . സംഗീത രംഗത്തെ അതുല്യ പ്രതിഭകള്‍ ആയ ഡോ. നന്ദിനി മുത്തു സ്വാമി , പണ്ഡിറ്റ് തരുണ്‍ ഭട്ടാചാര്യ , അഭിഷേക് ബസു എന്നിവര്‍ ചേര്‍ന്ന് ഒരുക്കുന്ന ഫ്യൂഷന്‍ സംഗീത സംഗമവും , ശ്രീലങ്കയുടെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന നൃത്ത രൂപങ്ങളുമായി ചന്ദന വിക്രമ സിംഗെ യും സംഘവും, ഭാരതത്തിന്റെ തനത് കലാ രൂപങ്ങളുമായി സമുദ്ര ആര്‍ട്സിലെ കലാ കാരന്മാരും ചേര്‍ന്ന് ‘ധ്വനി തരംഗ് ‘ അവിസ്മരണീയമാക്കി തീര്‍ക്കുന്നു.

























