തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിച്ചാൽ 20 ലക്ഷം ദിർഹം പിഴ

June 19th, 2022

logo-uae-public-prosecution-ePathram
അബുദാബി : പണം സ്വീകരിച്ചു കൊണ്ട് തെറ്റായ വിവരങ്ങള്‍, നിയമ വിരുദ്ധമായ ഉള്ളടക്കം തുടങ്ങിയവ പ്രസിദ്ധീകരിക്കുന്നവര്‍ക്ക് ജയിൽ ശിക്ഷയും 20 ലക്ഷം ദിർഹം പിഴയും ലഭിക്കും എന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. വ്യാജ വിവരങ്ങൾ പ്രസിദ്ധീകരിക്കുക, അല്ലെങ്കില്‍ പുനഃപ്രസിദ്ധീകരിക്കുക എന്നിവക്ക് നേരിട്ടോ അല്ലാതെയോ പണം കൈപ്പറ്റുന്നതു നിയമ വിരുദ്ധമാണ് എന്നും സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തമാക്കി.

2021ലെ ഫെഡറൽ നിയമത്തിലെ 55-ാം വകുപ്പ് പ്രകാരമാണ് ശിക്ഷ ലഭിക്കുക. കൂടാതെ മേൽ പ്പറഞ്ഞ ഉള്ളടക്കങ്ങൾ അടങ്ങിയ വെബ്‌ സൈറ്റിനു മേൽ നോട്ടം വഹിക്കുകയും അത്തരം പോര്‍ട്ടലുകള്‍ പരസ്യ പ്രചാരണത്തിന് ഉപയോഗിക്കുന്നവർക്കും ഇതേ പിഴ ലഭിക്കും എന്നും വീഡിയോ സന്ദേശത്തിലൂടെ അധികൃതർ വ്യക്തമാക്കി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കൊവിഡ് കേസുകള്‍ ഉയര്‍ന്നു : ഗ്രീൻ പാസ്സ് കാലാവധി 14 ദിവസമാക്കി

June 16th, 2022

covid-19-al-hosn-green-app-ePathram
അബുദാബി : അൽ ഹൊസ്‌ൻ ആപ്പിലെ ഗ്രീൻ പാസ്സിന്‍റെ സാധുത 30 ദിവസത്തില്‍ നിന്നും 14 ദിവസം ആക്കി മാറ്റി. യു. എ. ഇ. യിലെ പ്രതി ദിന കൊവിഡ് പോസിറ്റീവ് നിരക്ക് ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

അടച്ചിട്ട സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് വീണ്ടും നിർബ്ബന്ധമാക്കി. ആള്‍ക്കൂട്ടം ഒഴിവാക്കുവാനും നിര്‍ദ്ദേശമുണ്ട്. 2020 ലെ പബ്ലിക് പ്രോസിക്യൂഷൻ തീരുമാനം നമ്പർ 38 അനുസരിച്ച് നിയമ ലംഘകർക്ക് 3,000 ദിർഹം വരെ പിഴ ചുമത്തും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്‍റ് : റിവിയേറ ടീം ചാമ്പ്യന്മാര്‍

June 16th, 2022

dream-sports-sporting-abudhabi-football-ePathram
അബുദാബി : സ്പോർട്ടിംഗ് അബുദാബിയും ഡ്രീം സ്പോർട്സ് അക്കാദമിയും ചേര്‍ന്ന് സംഘടിപ്പിച്ച സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്‍റില്‍ റിവിയേറ വാട്ടർ ടീം ചാമ്പ്യന്മാരായി. അബുദാബി ശൈഖ് സായിദ് സ്റ്റേഡിയത്തിൽ നടന്ന ടൂർണ്ണ മെന്‍റില്‍ യു. എ. ഇ. യിൽ നിന്നുള്ള 16 ടീമുകൾ പങ്കെടുത്തു. ഫൈനലിൽ ബി. ടി. ഗള്ളി ഫുട്‍ ബോൾ ക്ലബ്ബിനെ പെനാൽട്ടി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് റിവിയേറ വാട്ടർ ടീം കപ്പു നേടിയത്.

sporting-abudhabi-sevens-foot-ball-ePathram

മലബാർ എഫ്. സി, ഈറ്റ് & ആമ്പ്, ഡ്രൈവ് എഫ്. സി. അബുദാബി എന്നീ ടീമുകള്‍ മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി. തലാൽ സവായ ടൂർണ്ണമെന്‍റ് ഉൽഘാടനം ചെയ്തു. അബുദാബി സ്പോർട്ടിംഗ് ക്ലബ്ബ് പ്രസിഡണ്ട് ഷാജി ജേക്കബ്ബ്, ടീം മാനേജർ ജോസ് ജോർജ്ജ്, ഹാഷിം, സുനിൽ, സൈതലവി, സാഹിർ എന്നിവർ വിജയികൾക്കുള്ള ട്രോഫിയും ക്യാഷ് അവാർഡുകളും സമ്മാനിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അല്‍ ബദര്‍ : പ്രവാചക സ്നേഹികള്‍ക്ക് പുരസ്കാരം

June 14th, 2022

calligraphy-prophet-muhammad-rasool-ePathram
ഫുജൈറ : പ്രവാചക സ്നേഹികള്‍ക്ക് ‘അല്‍ ബദര്‍’ എന്ന പേരില്‍ പത്ത് ലക്ഷം ദിര്‍ഹം മൂല്യമുള്ള അവാര്‍ഡ് പ്രഖ്യാപിച്ച് ഫുജൈറ കിരീട അവകാശി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍ ശര്‍ഖി. പ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ ആദരണീയമായ ജീവ ചരിത്രം, അതുമായി ബന്ധപ്പെട്ട ആധികാരിക സങ്കല്‍പങ്ങള്‍, പാഠങ്ങള്‍ എന്നിവയെക്കുറിച്ച് ഗവേഷണം നടത്തുന്ന വ്യത്യസ്തമായ ആഗോള സംരംഭം ആയിട്ടാണ് ‘അല്‍ ബദര്‍’ എന്ന പേരിലുള്ള അവാര്‍ഡ് പ്രഖ്യാപിച്ചത്.

പ്രവാചകരുടെ ജീവചരിത്രം പഠിക്കുകയും അവിടുന്ന് കാണിച്ച മിതത്വത്തിന്‍റെയും സഹിഷ്ണുതയുടെയും സന്ദേശം ലോകത്തില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന തലമുറകളെ വളര്‍ത്തി എടുക്കുവാനായി ഫുജൈറ ഭരണാധികാരി, യു. എ. ഇ. സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖിയുടെ നിര്‍ദ്ദേശങ്ങളുടെ ചുവടു പിടിച്ചാണ് ഈ അവാര്‍ഡ്.

fujairah-crown-prince-invites-entries-to-al-bader-for-the-love-of-prophet-muhammed-award-ePathram

അല്‍ ബദറില്‍ പങ്കാളിയാകുവാന്‍ രജിസ്റ്റര്‍ ചെയ്യു വാനുള്ള അവസാന തിയ്യതി : 25 സെപ്റ്റംബര്‍ 2022.

വര്‍ഷം മുഴുവന്‍ നടക്കുന്ന നിരവധി പരിപാടികള്‍, പദ്ധതികള്‍ തുടങ്ങിയവക്കുള്ള ആഗോള വേദിയായി ‘അല്‍ ബദര്‍’ പ്രവര്‍ത്തിക്കും.

മുഹമ്മദ് നബി (സ) യെ സ്തുതിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സര്‍ഗാത്മക സാഹിത്യങ്ങള്‍, കലാ പ്രവര്‍ത്തനങ്ങള്‍, വിവിധ മേഖല കളില്‍ പ്രാദേശികവും അന്തര്‍ ദേശീയവുമായ പങ്കാളിത്തം ഉറപ്പാക്കുന്ന ഒരു ബിനാലെ അവാര്‍ഡ് ആയിരിക്കും അല്‍ ബദര്‍. കവിത, ചിത്രരചന, കാലിഗ്രാഫി, മള്‍ട്ടി മീഡിയ എന്നീ വിഭാഗ ങ്ങളിലാണ് അല്‍ ബദര്‍ അവാര്‍ഡ് നല്‍കുക. വിശദ വിവരങ്ങള്‍ക്ക് അല്‍ ബദര്‍ പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ലുലു ഇന്‍റർ നാഷണൽ എക്സ് ചേഞ്ച് ഷാര്‍ജ അൽ ദൈദിൽ പ്രവർത്തനം ആരംഭിച്ചു

June 11th, 2022

adeeb-ahmed-inaugurate-lulu-money-exchange-84-th-branch-in-dhaid-ePathram
ഷാര്‍ജ : ലുലു എക്സ് ചേഞ്ച് 84-ാമതു ശാഖ ഷാർജ അൽ ദൈദിൽ തുറന്നു പ്രവർത്തനം ആരംഭിച്ചു. ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് എം. ഡി. അദീബ് അഹമ്മദ് ഉദ്‌ഘാടനം ചെയ്തു. ചടങ്ങില്‍ ലുലു ഉന്നത ഉദ്യോഗസ്ഥരും പൗര പ്രമുഖരും സംബന്ധിച്ചു.

സ്വദേശികൾക്കും പ്രവാസികൾക്കും മികച്ച ആനുകൂല്യങ്ങളോടെയും സൗകര്യങ്ങളോടെയും ധന വിനിമയം നടത്തുവാൻ കഴിയും. ഡിജിറ്റൽ മേഖല യിൽ സേവനങ്ങൾ വർദ്ധിക്കുന്നു. അതോടൊപ്പം പരമ്പരാഗത രീതിയിലുള്ള സേവനങ്ങളും നൽകാൻ ലുലു സൗകര്യം ഒരുക്കിയിട്ടുണ്ട്.

ലുലു ഗ്രൂപ്പിന്‍റെ 249-ാമത്തെ അന്താരാഷ്ട്ര ശാഖ കൂടിയാണ് ഇത്. ശൃംഖലയെ വിപുലീകരിക്കുവാനും വൈവിധ്യവല്‍ക്കരിക്കുവാനും രാജ്യത്തെ ജന സംഖ്യ യുടെ ഒരു വലിയ വിഭാഗത്തിൽ എത്തി ച്ചേരുവാനും പുതിയ ശാഖ വേഗത കൂട്ടും എന്ന് അദീബ് അഹമ്മദ് പറഞ്ഞു.

അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന അംഗീകൃത ആഗോള സാമ്പത്തിക സേവന സംരംഭ മായ ലുലു ഫിനാൻസ് ഗ്രൂപ്പിന്‍റെ ഭാഗമാണ് ലുലു ഇന്‍റർ നാഷണൽ എക്സ് ചേഞ്ച്.

ഉപഭോക്താക്കളുടെ സൗകര്യം കണക്കില്‍ എടുത്ത് ഷാര്‍ജയിലെ തന്ത്ര പ്രധാനമായ മേഖലയിലാണ് പുതിയ ശാഖ തുറന്നിരിക്കു ന്നത് എന്ന് ലുലു ഇന്‍റര്‍ നാഷണൽ എക്സ് ചേഞ്ച് അസിസ്റ്റന്‍റ് വൈസ് പ്രസിഡണ്ട് തമ്പി സുദർശൻ പറഞ്ഞു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികള്‍ ഏറെയുള്ള അൽ ദൈദില്‍ ഉള്ളവര്‍ക്ക് ഈ ശാഖ വളരെ മികച്ച സേവനം വാഗ്ദാനം ചെയ്യുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ബസ്സ് സ്റ്റോപ്പിൽ മറ്റു വാഹനങ്ങള്‍ പാർക്ക് ചെയ്താല്‍ പിഴ
Next »Next Page » അല്‍ ബദര്‍ : പ്രവാചക സ്നേഹികള്‍ക്ക് പുരസ്കാരം »



  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്
  • MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.
  • കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്
  • പ്രസംഗ മത്സരം സംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine