നിർദ്ധനരായ കായിക പ്രതിഭ കൾക്ക് സൗജന്യ പരിശീലനം നല്‍കുന്നു

February 3rd, 2020

dream-sports-academy-press-meet-ePathram
അബുദാബി : കായിക രംഗത്ത പ്രതിഭ തെളിയിച്ച നിര്‍ദ്ധനരായ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കള്‍ക്ക് സ്കോളർ ഷിപ്പും സൗജന്യ കായിക പരിശീലനവും നല്‍കുവാന്‍ തയ്യാറായി അബു ദാബി മുസ്സഫ യിലെ ഡ്രീംസ് സ്പോർട്ട്സ് അക്കാഡമി രംഗത്ത്.

ഫുട്‍ബോൾ, ക്രിക്കറ്റ്, ചെസ്സ്, കരാട്ടെ, നീന്തൽ, ബാഡ്മി ന്റൺ, ബാസ്കറ്റ് ബോള്‍, അത്‌ലറ്റി ക്‌സ് എന്നീ ഇനങ്ങ ളിലാണ് അര്‍ഹരായ വര്‍ക്ക് സൗജന്യ പരി ശീലനം നല്‍കുക എന്ന് ഡ്രീംസ് സ്പോർട്ട്സ് അക്കാഡമി പ്രതി നിധി കള്‍ അറിയിച്ചു.

നാലു വയസ്സു മുതല്‍ പതിനാറു വയസ്സു വരെ പ്രായ മുള്ള കുട്ടികളില്‍ നിന്നും പത്തു പേര്‍ക്ക് ആദ്യഘട്ട ത്തിൽ പരിശീലനം നല്‍കും. അബു ദാബി, മുസ്സഫ, ബനി യാസ് എന്നി വിട ങ്ങളിലെ വിവിധ ഇന്ത്യൻ സ്‌കൂളു കളിലെ കായിക വിഭാഗ വു മായി യോജി ച്ചാണ് വിദ്യാർത്ഥി കളെ കണ്ടെത്തുക.

ഇന്ത്യ, ശ്രീലങ്ക, സെർബിയ, മൊറോക്കോ, ഫിലി പ്പൈൻസ് എന്നിവിട ങ്ങളിൽ നിന്നുള്ള അംഗീ കൃത പരിശീലക രാണ് പരിശീലനം നൽകുക. ഏപ്രില്‍ മാസ ത്തില്‍ ആദ്യ ബാച്ചു കളുടെ പരിശീലനം ആരംഭിക്കും.

jersey-release-of-dream-sports-academy-ePathram

അബുദാബിയിലെ വിവിധ വിദ്യാലയങ്ങളിലെ മികച്ച കളിക്കള ങ്ങളും മുന്‍ നിര ക്ലബ്ബു കളിലെ നീന്തൽ കുളവും പരി ശീലന ത്തിന്നു വേണ്ടി തെരഞ്ഞെടുത്തിട്ടുണ്ട്. അക്കാഡമി യുടെ ജഴ്സി പ്രകാശനവും ചടങ്ങില്‍ വെച്ച് നടന്നു.

ഡ്രീംസ് സ്പോര്‍ട്ട്സ് അക്കാഡമി മാനേജിംഗ് ഡയറക്ടര്‍ നൗഷാദ്, മാർക്കറ്റിംഗ് മാനേജർ ഷിഹാ ബുദ്ധീൻ, ഓപ്പ റേഷൻസ് ഹെഡ് അൻവർ, സ്പോർട്ട്സ് കോർഡിനേറ്റർ മുസ്തഫ, റിലയൻസ് ജനറൽ കോൺട്രാ ക്ടിംഗ് റിലയ ബിൾ എംപ്ലോ യ്മെന്റ് സർവ്വീസസ് മാനേജിംഗ് ഡയറ ക്ടര്‍ ഷജീർ ബാബു എന്നിവർ വാര്‍ത്താ സമ്മേളന ത്തില്‍ സംബന്ധിച്ചു.

വിശദ വിവരങ്ങള്‍ക്കായി ഫേയ്സ് ബുക്ക് പേജ് സന്ദര്‍ശി ക്കുകയോ  058 578 6570 ,  058 578 6571 എന്നീ നമ്പറു കളില്‍ ബന്ധപ്പെടുകയോ ചെയ്യണം.

 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സാഹിത്യോത്സവ് : അൽ വഹ്ദ സെക്ടർ ജേതാക്കൾ

February 2nd, 2020

rsc-risala-study-circle-kalalayam-sahithyolsav-ePathram
അബുദാബി : ആർ. എസ്. സി. കലാലയം സാംസ്കാരിക വേദി സംഘടിപ്പിച്ച സാഹിത്യോത്സവ് സമാപിച്ചു. 98 ഇന മത്സര ങ്ങള്‍ അരങ്ങേറിയ 11-ാമത് എഡിഷൻ അബു ദാബി സിറ്റി സാഹിത്യോത്സവില്‍ അൽ വഹ്ദ സെക്ടർ ജേതാക്കളായി. നാദിസിയ, മുറൂർ സെക്ടറു കൾ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

ഖാലിദിയ സെക്ടറിലെ ഫഹീം അബ്ദുള്‍ സലാം കലാ പ്രതിഭയും നാദിസിയ സെക്ടറിലെ റാഷിദ ഹംസ നിസാമി സർഗ്ഗ പ്രതിഭ പുരസ്കാര ത്തിനും അർഹ രായി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കൊറോണ വൈറസ് : പരിഭ്രാന്തി വേണ്ട എന്ന് യു. എ. ഇ. അധികൃതർ

January 30th, 2020

corona-virus-first-case-confirmed-in-uae-ePathram
അബുദാബി : ചൈനയിലെ വുഹാനിൽ നിന്നും യു. എ. ഇ. യില്‍ എത്തിയ ചൈനീസ് കുടുംബ ത്തിലെ 4 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു എങ്കിലും ഇവര്‍ അപകട കര മായ അവസ്ഥയില്‍ അല്ല എന്നും രണ്ട് ആഴ്ചക്കുള്ളില്‍ ഇവര്‍ക്ക് ആശുപത്രി വിടാം എന്നും അധികൃതര്‍.

നിലവിൽ യു. എ. ഇ. യിൽ ഭയ പ്പെടേണ്ട സാഹചര്യ ങ്ങൾ ഇല്ല. ജനങ്ങള്‍ക്ക് പരി ഭ്രാന്തി വേണ്ട എന്നാൽ മുൻ കരുതലു കൾ എടുക്കുക എന്നതാണ് ഏറെ പ്രാധാന്യം.

വൈറസ് ബാധ റിപ്പോർട്ടിംഗ് കേന്ദ്ര ങ്ങള്‍ മുഴുവൻ സമയവും പ്രവർത്തി ക്കുന്നുണ്ട്. എല്ലാ വരുടെ യും ആരോഗ്യവും സുര ക്ഷയും ഉറപ്പു വരുത്തുന്ന തായി സ്ഥിതി ഗതി കൾ സൂക്ഷ്മ മായി വിലയിരുത്തുന്നുണ്ട് എന്നും  യു. എ. ഇ. ആരോഗ്യ- പ്രതിരോധ മന്ത്രാലയം അറിയിച്ചു.

കൊറോണ വൈറസ് ലോകത്ത് പടരുന്നതിന് മുൻപു തന്നെ ശക്തമായ സുരക്ഷാ മുൻ കരു തലുകൾ സ്വീകരിച്ചി രുന്നു എന്നും ആരോഗ്യ മന്ത്രാലയ ത്തിനു കീഴിലെ ക്ലിനിക്സ് സെക്ടർ അണ്ടർ സെക്രട്ടറി ഹുസൈൻ അബ്ദു റഹ്മാൻ അൽ റാൻഡ് അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ശ്രീദേവി മെമ്മോറിയൽ യുവ ജനോ ത്സവം സമാജ ത്തില്‍

January 30th, 2020

logo-abu-dhabi-malayalee-samajam-ePathram
അബുദാബി : മലയാളി സമാജം സംഘടി പ്പിക്കുന്ന ശ്രീദേവി മെമ്മോറിയൽ യുവ ജനോ ത്സവം ജനുവരി 30 വ്യാഴാഴ്ച തുടക്ക മാവും.

മുസ്സഫ യിലെ സമാജ ത്തില്‍ രാഗം, താളം, ശ്രുതി, ഭാവം എന്നീ പേരു കളില്‍ ഒരുക്കിയ നാലു വേദി കളില്‍ വ്യാഴം, വെള്ളി, ശനി (ജനുവരി 30, 31 ഫെബ്രു വരി 1) എന്നീ മൂന്നു ദിവസ ങ്ങളിലായി യുവ ജനോ ത്സവം  അരങ്ങേറും.

ഭരതനാട്യം, കുച്ചുപ്പുടി, മോഹിനി യാട്ടം, സംഘ നൃത്തം, നാടോടി നൃത്തം, ശാസ്ത്രീയ സംഗീതം, ലളിത ഗാനം, മാപ്പിള പ്പാട്ട്, നാടൻ പാട്ട്, ചലച്ചിത്ര ഗാനം, മോണോ ആക്ട്, പ്രഛന്ന വേഷം, ഉപകരണ സംഗീതം തുടങ്ങി 18 ഇനങ്ങളില്‍ മല്‍സര ങ്ങള്‍ ഉണ്ടാവും. ഓരോ ഗ്രുപ്പി ലും കൂടുതൽ പോയിന്റ് നേടുന്ന കുട്ടി കൾക്ക് പ്രത്യേകം സമ്മാനം നൽകും. നാട്ടില്‍ നിന്നുള്ള പ്രഗല്‍ഭരായ കലാ കാരന്മാര്‍ വിധി കര്‍ത്താക്കള്‍ ആയി രിക്കും.

9 മുതൽ 18 വയസ്സ് വരെയുള്ള കുട്ടി കളിൽ നൃത്തം ഉൾപ്പെടെ യുള്ള മത്സര ങ്ങളിൽ വിജ യിച്ച് ഏറ്റവും കൂടുതൽ പോയിൻറ് നേടുന്ന പ്രതിഭ യെ’സമാജം കലാതിലകം’ ആയി പ്രഖ്യാ പിക്കുകയും ശ്രീദേവി മെമ്മോറിയൽ ട്രോഫി സമ്മാനിക്കുകയും ചെയ്യും.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

കെ. എസ്. സി. സാഹിത്യോത്സവം ജനുവരി 31 ന്

January 30th, 2020

ink-pen-literary-ePathram
അബുദാബി : കേരള സോഷ്യൽ സെന്റർ സംഘടിപ്പി ക്കുന്ന യു. എ. ഇ. തല സാഹിത്യോത്സവം ജനുവരി 31 ന് കെ. എസ്. സി. യിൽ വച്ച് നടക്കും.

കിഡ്സ്, സബ് ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ, മുതിർ ന്നവർ എന്നീ വിഭാഗ ങ്ങളി ലായി 15 ഇനങ്ങളിൽ മത്സരം നടക്കും. കൂടുതൽ പോയിന്റ് നേടുന്ന കുട്ടിക്ക് ‘സാഹിത്യ പ്രതിഭ’ പുരസ്‌കാരം സമ്മാനിക്കും.

പരിപാടിയുടെ സമയക്രമ വും വിശദാംശ ങ്ങളും അറിയുവാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഹൃദയ് ഗീത് : ഗസല്‍ ഗാനങ്ങള്‍ കെ. എസ്. സി. യില്‍
Next »Next Page » ശ്രീദേവി മെമ്മോറിയൽ യുവ ജനോ ത്സവം സമാജ ത്തില്‍ »



  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ
  • റോഡ് കുറുകെ കടക്കുമ്പോൾ ജാഗ്രത പാലിക്കുക : നിയമ ലംഘകർക്ക് പിഴ ഈടാക്കുന്നുണ്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine