ഔദ്യോഗിക വാര്‍ത്ത ‘വാം’ ഇനി മലയാള ഭാഷ യിലും വായിക്കാം.

June 1st, 2020

emirates-news-wam-in-malayalam-ePathram

അബുദാബി : യു. എ. ഇ. ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ‘എമിറേറ്റ്സ് ന്യൂസ് ഏജൻസി – വാം’ വാർത്തകൾ ഇനി മുതല്‍ മലയാള ഭാഷയിലും വായിക്കാം.

മലയാളം അടക്കം അഞ്ചു വിദേശ ഭാഷകൾ കൂടി ‘വാം’ ന്യൂസ് പേജില്‍ പുതുതായി ചേർത്തു കൊണ്ട് വാർത്താ സേവന ങ്ങളുടെ വ്യാപ്തി വിപുലീകരിച്ചു എന്നും അധികൃതർ അറിയിച്ചു.

ശ്രീലങ്കൻ (സിംഹള), മലയാളം, ഇന്തോനേഷ്യൻ, ബംഗാളി, പഷ്തൊ എന്നിവയാണ് ഇപ്പോള്‍ വാമില്‍ ചേര്‍ത്ത അഞ്ച് ഭാഷകൾ.

യു. എ. ഇ. യുടെ മാധ്യമ മേഖല വികസിപ്പിക്കുവാനുള്ള നാഷണല്‍ മീഡിയ കൗൺസില്‍ (NMC) യുടെ കാഴ്ചപ്പാട് അനുസരിച്ച്, വാർത്താ സേവന വികസന പദ്ധതി നടപ്പിലാക്കുവാ നുള്ള ശ്രമ ങ്ങളുടെ ഭാഗമായാണ് പുതിയ ഭാഷകൾ ചേർക്കുന്നത് എന്നും അധികൃതര്‍ അറിയിച്ചു. ഇതോടെ വാം ന്യൂസ് പേജ് 18 ഭാഷകളിൽ ലഭിക്കും.

W A M News

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

എം. പി. വീരേന്ദ്ര കുമാറിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

May 31st, 2020

mp-veerendra-kumar-ePathram
അബുദാബി : പ്രമുഖ സോഷ്യലിസ്റ്റ് നേതാവും രാജ്യ സഭാ അംഗവും മാതൃഭൂമി മാനേജിംഗ് ഡയറക്ടറും എഴുത്തുകാരനുമായ എം. പി. വീരേന്ദ്ര കുമാറി ന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) അനുശോചിച്ചു.

mp-veerendra-kumar-in-ima-media-seminar-ePathram
മാധ്യമ രംഗത്തെ മുതിര്‍ന്ന ഒരാള്‍ എന്ന നിലയിലും സാഹിത്യ സാംസ്‌കാരിക സാമൂഹിക മണ്ഡല ങ്ങളിലെ വ്യക്തിത്വം എന്ന നിലയിലും അദ്ദേഹത്തിന്റെ വേര്‍ പാട് മാധ്യമ ലോക ത്തിന് വലിയ വിടവ് സൃഷ്ടിച്ചു എന്നും ഇമയുടെ ഓണ്‍ ലൈന്‍ മീറ്റിംഗി ലൂടെ ഒരുക്കിയ അനുശോചന യോഗ ത്തിൽ ഇമ അംഗങ്ങൾ പറഞ്ഞു.

ടി. പി. ഗംഗാധരൻ, പി. എം. അബ്ദുൽ റഹ്‌മാൻ, അനിൽ സി. ഇടിക്കുള, എന്‍. എം. അബുബക്കര്‍, റസാഖ് ഒരുമന യൂർ, ധനഞ്ജയ് ശങ്കർ തുടങ്ങിയവര്‍ അനു ശോചനം രേഖ പ്പെടുത്തി.

ഇമ പ്രസിഡണ്ട് റാഷിദ് പൂമാടം, ജനറൽ സെക്രട്ടറി ടി. പി. അനൂപ്, ട്രഷറർ സമീർ കല്ലറ, വൈസ് പ്രസിഡണ്ട് ഷിൻസ് സെബാസ്റ്റ്യൻ എന്നിവര്‍ നേതൃത്വം നല്‍കി.

മാധ്യമങ്ങള്‍ സത്യത്തിന്റെ പക്ഷം ചേരണം : സെബാസ്റ്റ്യന്‍ പോള്‍

മാധ്യമങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടേണ്ട കാലം അതിക്രമിച്ചു 

പ്രവാസി പ്രശ്നങ്ങൾക്ക് രാഷ്ട്രീയം മറന്നു ഒന്നിച്ചു നിൽക്കണം : സ്പീക്കർ 

ഗാന്ധിയന്‍ ദര്‍ശനം ലോകം മുഴുവന്‍ വ്യാപിക്കും : ജി. കാര്‍ത്തികേയന്‍

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അണു നശീകരണ സമയം പുനഃ ക്രമീകരിച്ചു

May 31st, 2020

covid-19-sterilization-drive-extended-fine-for-violating-uae-law-ePathram

അബുദാബി : ദേശീയ അണു നശീകരണ പ്രവർത്തന ങ്ങളുടെ സമയം പുനഃ ക്രമീകരിച്ചു. അബുദാബി യില്‍ എല്ലാ ദിവസവും രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെയാണ് പുതുക്കിയ സമയം. എന്നാല്‍ ദുബായ് എമി റേറ്റില്‍ രാത്രി 11 മണി മുതൽ രാവിലെ 6 മണി വരെ യാണ് അണു നശീകരണ പ്രവർത്തനങ്ങള്‍ നടക്കുക.

ഈ സമയങ്ങളിൽ അടിയന്തര ആവശ്യങ്ങൾക്കു മാത്രമേ പുറത്ത് ഇറങ്ങു വാൻ അനുവാദം നല്‍കിയിട്ടുള്ളൂ. അണു നശീകരണ പ്രവര്‍ത്തന സമയത്ത് വീടിനു പുറത്ത് ഇറങ്ങുന്നവരെ നിയമ ലംഘകർ ആയി കണക്കാക്കി വൻ പിഴ ചുമത്തും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കടുത്ത നിയന്ത്രണ ങ്ങളോടെ സൗദി യിലെ പള്ളികൾ തുറക്കും

May 30th, 2020

green-dome-masjid-ul-nabawi-ePathram
റിയാദ്  : സൗദി അറേബ്യയിലെ പള്ളികള്‍ ഞായറാഴ്ച മുതൽ പ്രാര്‍ത്ഥനക്കായി തുറക്കും. കടുത്ത നിയന്ത്രണ ങ്ങളോടെ ആയിരിക്കും പള്ളികളിലേക്ക് പ്രവേശനം അനുവദിക്കുക.

ഓരോ വ്യക്തിയും നിസ്കാരത്തിനു നിൽക്കുമ്പോൾ ചുരുങ്ങിയത് രണ്ട് മീറ്റർ അകലം പാലിക്കണം. നില്‍ക്കുന്ന വരികള്‍ ഒന്നിട വിട്ട് ആയിരിക്കണം.

അഞ്ചു നേരം വാങ്ക് വിളിക്ക് 15 മിനിറ്റ് മുമ്പ് പള്ളികൾ തുറക്കു കയും നിസ്കാരത്തിനു 10 മിനിറ്റ് കഴിഞ്ഞ് പള്ളി  അടയ്ക്കുകയും ചെയ്യുക.

വാങ്ക്, ഇഖാമത്ത് എന്നിവക്ക് ഇടയിലെ സമയം 10 മിനിറ്റ് ആയിരിക്കും. വെള്ളിയാഴ്ച  ജുമുഅ നിസ്കാരം 15 മിനിറ്റിൽ കൂടുതൽ ദീർഘിക്കരുത്.  ജുമാ നിസ്കാര ത്തിനുള്ള വാങ്കിന് 20 മിനിറ്റ് മുമ്പ് പള്ളികൾ തുറക്കു കയും 20 മിനിറ്റിന് ശേഷം അടക്കുകയും ചെയ്യും.

പള്ളിയിൽ വരുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണം. നിസ്കരിക്കാന്‍ വരുമ്പോള്‍ വീട്ടിൽ നിന്ന് അംഗ ശുദ്ധി വരുത്തണം. ഓരോരുത്തരും സ്വകാര്യ മുസ്വല്ലകൾ (നിസ്കാര പടം) കൈവശം കരുതണം. മുസ്വല്ലകൾ പള്ളിയിൽ ഉപേക്ഷിക്കരുത്.

15 വയസ്സിന് താഴെയുള്ള കുട്ടികളെ പള്ളിയിൽ കൊണ്ടു വരരുത്. പള്ളിയിലെ ഖുർആൻ പ്രതികൾ, മറ്റു ഗ്രന്ഥങ്ങൾ എന്നിവ എടുത്തു മാറ്റും. റഫ്രിജറേറ്റർ, വാട്ടർ കൂളർ എന്നിവ ഓഫ് ചെയ്തിടും. ജനലുകള്‍ തുറന്നിടണം. വെള്ളം, സുഗന്ധ ദ്രവ്യ ങ്ങൾ, മിസ്‌വാക് തുടങ്ങി ഒന്നും പള്ളിയിൽ വിതരണം ചെയ്യാനും പാടില്ല.

ഇതു സംബന്ധിച്ച് പള്ളി ജീവനക്കാർക്ക് ഇസ്‌ലാമിക കാര്യ മന്ത്രാലയം  സർക്കുലർ നൽകിയിട്ടുണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നാടക ഗാന മത്സരം ‘മധുരിക്കും ഓര്‍മ്മകളെ’

May 28th, 2020

logo-drama-songs-by-hmv-records-ePathramഷാർജ : മധുരിക്കും ഓര്‍മ്മകളെ എന്ന പേരില്‍ ഭാവയാമി തിയ്യറ്റേഴ്‌സ് യു. എ. ഇ. ഓണ്‍ ലൈനില്‍ മലയാള നാടക ഗാന മത്സരം സംഘടിപ്പിക്കുന്നു.

13 വയസ്സു വരെ യുള്ള കുട്ടികള്‍ക്കും 14 വയസ്സിന് മുകളില്‍ ഉള്ള വർക്കു മായി രണ്ടു വിഭാഗങ്ങളില്‍ ആയിട്ടാണ് മത്സരങ്ങള്‍.

മെയ് 31, ജൂൺ 2 എന്നീ തീയ്യതി കളിൽ ഇന്ത്യന്‍ സമയം രാവിലെ 10 മണി മുതൽ രാത്രി മണി 10 വരെ ഓൺ ലൈനില്‍ മധുരിക്കും ഓര്‍മ്മകളെ അരങ്ങേറും.

പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഗാനത്തി ന്റെ പല്ലവി പാടി വീഡിയോ bhavayami.dramasong @ gmail. com എന്ന ഇ – മെയിൽ വിലാസ ത്തില്‍ അയക്കുക.

നിയമാവലി കളെ കുറിച്ച് അറിയുവാന്‍ ഭാവയാമി തിയ്യറ്റേഴ്‌സ് ഫേയ്സ് ബുക്ക് പേജ് സന്ദര്‍ശിക്കുക.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കെ. എം. സി. സി. അഭിനന്ദിച്ചു
Next »Next Page » കടുത്ത നിയന്ത്രണ ങ്ങളോടെ സൗദി യിലെ പള്ളികൾ തുറക്കും »



  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine