ആലൂർ ടി. എ. മഹമൂദ് ഹാജിക്ക് യാത്രയയപ്പ്

July 14th, 2021

aloor-mahmoud-haji-ePathram
ദുബായ് : 33 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ദുബായിലെ മത – സാമൂഹിക – സാംസ്കാരിക രംഗത്തെ സജീവ പ്രവർത്തകൻ ആലൂർ ടി. എ. മഹമൂദ് ഹാജിക്ക് വിവിധ സംഘടനകൾ ചേര്‍ന്ന് യാത്രയയപ്പ് നൽകി. ഇസ്‌ലാമിക പ്രഭാഷകനും ദുബായ് ഖൽഫാൻ ഖുര്‍ആൻ സെന്റർ അദ്ധ്യാ പകനും കൂടി യായിരുന്നു മഹമൂദ് ഹാജി.

ദുബായ് പോലീസ് ചീഫ് ആൻഡ് ജനറൽ സെക്യൂരിറ്റി ഡെപ്യൂട്ടി ചെയർമാൻ ലെഫ്റ്റ്നന്‍റ് ജനറൽ ദാഹീ ഖൽഫാൻ തമീം അൽ മുഹൈരിയുടെ വിസയിൽ 1988 ല്‍ ദുബായിൽ എത്തിയ മഹമൂദ് ഹാജി 33 വർഷ ക്കാലവും ദാഹി ഖൽഫാന്‍ സ്പോൺസറുടെ കീഴിൽ തന്നെയാണ് പ്രവർത്തിച്ചത്.

ബ്രഗേഡിയർ ദാഹി ഖൽഫാൻ ദുബായിൽ സൗജന്യമായി നടത്തി വരുന്ന ഖൽഫാൻ ഖുർ ആൻ സെന്റ റിന്റെ ഉത്ഭവം മുതൽ 2021 ൽ ജോലി യിൽ നിന്ന് വിരമി ക്കുന്നത് വരെ ആ സ്ഥാപനത്തിൽ തന്നെ സേവനം ചെയ്തു വന്നു ആലൂർ ഹാജി.

ഖൽഫാൻ സെന്ററിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ഖൽഫാൻ ഖുർആൻ സെന്ററിന്റെ ആദരവും സർട്ടി ഫിക്കറ്റും ബഹുമതി പത്രവും പ്രിൻസിപ്പൽ ഡോക്ടർ ശൈഖ് മുഹമ്മദ്‌ അഹ്‌മദ്‌ ശക്റൂൺ ആലൂർ ഹാജിക്ക് നൽകി ആദരിച്ചു.

1992 മുതൽ റാസൽ ഖൈമ റേഡിയോയിൽ മലയാളം പരിപാടി കൾ ആരംഭിച്ചതു മുതൽ ആലൂർ ഹാജി റേഡിയോയിൽ പ്രഭാഷണം നടത്തി വന്നിരുന്നു. സാമൂഹിക മാധ്യമ ങ്ങളി ലൂടെ ഇപ്പോഴും ഇസ്ലാമിക് ക്ലാസ്സുകൾ നടത്തി വരുന്നു.

നിസ്കാരം ഒരു പഠനം, വിശ്വാസിയുടെ ദിന ചര്യകൾ, രോഗം മുതൽ ഖബ്ർ വരെ, തജ്‌വീദ് പഠനം, ഹജ്ജ്- ഉംറ ക്ലാസ്സുകൾ, സംഘാടകർക്ക് ഒരു രൂപ രേഖ, പ്രവാസി കളുടെ സമ്പത്ത്, തുടങ്ങി നിരവധി ആനു കാലിക വിഷയ ങ്ങളെ കുറിച്ചുള്ള ലേഖനങ്ങളും പ്രഭാഷണങ്ങളും അവയിൽ ചിലതാണ്.

ആലൂര്‍ മഹ്മൂദ് ഹാജിയുടെ പ്രവര്‍ത്തന പന്ഥാവില്‍ ഇന്ത്യന്‍ സമൂഹത്തിന്നു അഭിമാനകര മായി പല നേട്ട ങ്ങളും കൈ വരിക്കുവാന്‍ കഴിഞ്ഞു. ഇന്ത്യയിലെ മത സൗഹാർദ്ദത്തെ കുറിച്ചും വിശിഷ്യാ കേരളീയരെ കുറിച്ചും നമ്മുടെ സംസ്കാരത്തെ കുറിച്ചും അറബി കൾക്ക് പരിചയപ്പെടുത്തി കൊടുത്തത് കാരണം മലയാളി കളോട് അറബ് സമൂഹ ത്തില്‍ മതിപ്പ് ഉണ്ടാക്കുവാനും സാധിച്ചു.

കേരളത്തിലെ മത പണ്ഡിതന്മാരെയും മത സ്ഥാപന ങ്ങളെയും കുറിച്ചും ദുബായ് പോലീസ് മേധാവി ദാഹി ഖൽഫാൻ തമീമിന് പരിചയ പ്പെടുത്തി യതിനാൽ അദ്ദേഹത്തിന് കേരളം സന്ദർശിക്കുവാനും നാട്ടില്‍ ഖുർ ആൻ സെന്ററും, പള്ളി – മദ്രസ്സ തുടങ്ങിയ സ്ഥാപന ങ്ങളും നിര്‍മ്മിച്ചു കൊടുക്കുകയും ചെയ്തു.

നാട്ടില്‍ എത്തിയാലും നാടിന്റെ വികസന കാര്യത്തിലും കാരുണ്യ പ്രവർത്തനങ്ങളിലും താൻ സജീവമായി രിക്കും എന്നും യാത്രയയപ്പ് യോഗത്തിലെ മറുപടി പ്രസംഗത്തില്‍ ആലൂർ ഹാജി സൂചിപ്പിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മൊഡേണ വാക്സിൻ അടിയന്തര ഉപയോഗ ത്തിന് യു. എ. ഇ. യിൽ അനുമതി

July 5th, 2021

uae-approve-moderna-covid-vaccine-ePathram

അബുദാബി : മൊഡേണ വാക്സിൻ അടിയന്തര ഉപ യോഗ ത്തിന് യു. എ. ഇ. അനുമതി നൽകി. അന്താ രാഷ്ട്ര മാന ദണ്ഡ ങ്ങൾക്ക് ഒപ്പം യു. എ. ഇ. നിഷ്കർഷി ച്ചിരി ക്കുന്ന നടപടി ക്രമങ്ങളും ക്ലിനിക്കൽ പരീക്ഷണ ങ്ങളും മറ്റു പരിശോധനകളും പൂർത്തിയായ ശേഷമാണ് വാക്സിൻ വിതരണത്തിന്ന് ഒരുങ്ങുന്നത്.

യു. എ. ഇ. അംഗീകരിച്ച വാക്സിനുകള്‍ ഇതോടെ 5 എണ്ണം ആയി. സിനോഫാം, ആസ്ട്ര സെനക, ഫൈസർ, സ്പുട്നിക് എന്നിവയാണ് നിലവില്‍ നല്‍കി വരുന്ന കൊവിഡ് വാക്സിനുകള്‍.

മൊഡേണ വാക്സിൻ അമേരിക്ക യിലാണ് ഉത്പാദി പ്പിക്കുന്നത്. യു. എസ്. ഫുഡ് ആൻഡ് ഡ്രഗ്ഗ് അഡ്മി നിസ്‌ട്രേഷ ന്റെ അംഗീകാരം നേടിയ കൊവിഡ് വാക്സിനാണ് മൊഡേണ. ഫൈസറിന് സമാനമായ എം. ആർ. എൻ. എ. ടെക്നോളജി യാണ് മൊഡേണ യിലും ഉപ യോഗി ക്കുന്നത്. ഇത് 94 % ഫലപ്രദമാണ് എന്നാണ് വിലയിരുത്തൽ.

വാക്സിന്‍ എടുക്കുന്നവർക്ക് കൊവിഡ് വൈറസ് ബാധക്കു സാദ്ധ്യത വളരെ കുറവാണ്. അഥവാ കൊവിഡ് ബാധിച്ചാലും തീവ്രത കുറവ് ആയിരിക്കും.

*  W A M  NEWS 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കൊവിഡ് മൂലം മരിച്ച പ്രവാസികളുടെ കുടുംബ ത്തിന് സാമ്പത്തിക സഹായം ഉറപ്പാക്കും : എ. എ. യൂസഫലി

July 4th, 2021

ma-yousufali-epathram
അബുദാബി : ഗൾഫ് രാജ്യങ്ങളിൽ വെച്ച് കൊവിഡ് ബാധിച്ചു മരണപ്പെട്ട പ്രവാസികളുടെ പേരും സർക്കാരി ന്റെ കണക്കിൽ ഉൾപ്പെടുത്താൻ പരിശ്രമിക്കും എന്ന് എം. എ. യൂസഫലി. ഇതുമായി ബന്ധപ്പെട്ട് നോർക്കയു മായും മുഖ്യമന്ത്രി യുമായും ചർച്ച നടത്തും അദ്ദേഹം പറഞ്ഞു.

മാധ്യമ പ്രവർത്തകരു മായി ഓൺ ലൈനി ലൂടെ നടത്തിയ മുഖാ മുഖ ത്തിൽ ആയിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കിറ്റെക്സ് കമ്പനി കേരളം വിട്ടു പോകരുത് എന്ന് ആഗ്രഹിക്കുന്നു എന്നും എം. എ. യൂസ ഫലി പറഞ്ഞു. 3500 കോടിയുടെ നിക്ഷേപം ആയാലും ഒരു കോടി യുടെ നിക്ഷേപം ആയാലും അത് കേരളത്തിന് വലുതാണ്.

വ്യവ സായ സംരംഭങ്ങൾ കേരളം വിട്ടു പോകുന്നത് തെറ്റായ സന്ദേശം നൽകും. കിറ്റെക്സ് എം. ഡി. യുമായി ഇതു സംബന്ധിച്ച് താൻ സംസാരി ക്കും.

ഒക്ടോബർ ഒന്നിന് ആരംഭി ക്കുന്ന ദുബായ് വേൾഡ് എക്സ്പോ യുമായി ലുലു ഗ്രൂപ്പ് സഹകരിക്കും. ഇത് യു എ ഇ യുടെ വ്യാപാര വാണിജ്യ മേഖലക്ക് പുത്തൻ ഉണർവ്വ് നൽകും എന്നും യൂസഫലി കൂട്ടി ച്ചേർത്തു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

സോട്രോ വിമാബ് കൊവിഡിനു ഫലപ്രദം

July 2nd, 2021

uae-approved-sotrovimab-for-covid-treatment-ePathram
അബുദാബി : കൊവിഡ് പോസിറ്റീവ് ബാധിതരില്‍ സോട്രോ വിമാബ് മരുന്ന് ഫലപ്രദം എന്ന് ആരോഗ്യ മന്ത്രാലയം. കൊവിഡ് പോസിറ്റീവ് ആയവരില്‍ ഈ മരുന്ന് ഉപയോഗിച്ച 97.3 ശതമാനം പേരും സുഖപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്.

അബുദാബി, ദുബായ് ഹെൽത്ത് അഥോറിറ്റികളു മായി സഹകരിച്ചു കൊണ്ട് ഗര്‍ഭിണികള്‍ അടക്കം പന്ത്രണ്ടു വയസ്സിനു മുകളിലുള്ള 658 പേര്‍ക്ക് സോട്രോ വിമാബ് നൽകി യിരുന്നു. ഇതിൽ 59 ശതമാനം പേരും 50 വയസ്സ് കഴിഞ്ഞവരും ആയിരുന്നു. 5 ദിവസം മുതല്‍ 7 ദിവസം കൊണ്ട് കൂടുതല്‍ പേരും രോഗ മുക്തരായി എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഹൃദ്രോഗം, രക്ത സമ്മർദ്ദം, കരള്‍, വൃക്ക രോഗം, അര്‍ബുദ രോഗികള്‍, പ്രമേഹ രോഗി കൾ, അമിത വണ്ണം ഉള്ളവർ, അലർജി രോഗ ങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ക്ക് എല്ലാം തന്നെ സോട്രോ വിമാബ് ഫല പ്രദം ആയതിനാല്‍ ദേശീയ ശാസ്ത്ര സമിതി യുടെ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് കൊവിഡ് ബാധിതർക്ക് മരുന്നു നൽകും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കൊവിഡ് കേസുകള്‍ കണ്ടെത്തുവാന്‍ ഇ. ഡി. ഇ. സ്‌കാനറുകൾ

June 29th, 2021

logo-uae-ministry-of-health-ePathram.jpg
അബുദാബി : കൊവിഡ് പോസിറ്റീവ് കേസുകള്‍ ഏറ്റവും എളുപ്പത്തിൽ കണ്ടെത്തുന്ന തിനായി അബു ദാബി യിലെ ജന വാസ മേഖല കളിലും മാളുകള്‍ – മാര്‍ക്കറ്റുകള്‍ അടക്കം പൊതു ജനങ്ങള്‍ കൂടിച്ചേരുന്ന ഇടങ്ങളിലും ഇ. ഡി. ഇ. സ്കാനറു കൾ സ്ഥാപിക്കുന്നു.

തലസ്ഥാന എമിറേറ്റിലേക്കു പ്രവേശിക്കുന്ന അതിർത്തി കളിലും വിമാന ത്താവള ങ്ങ ളിലും ഇ. ഡി. ഇ. സ്കാനറു കൾ ഉപയോഗിച്ചു തുടങ്ങി എന്നും അബു ദാബി എമർജൻസി ക്രൈസിസ് & ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു.

പരീക്ഷണ അടിസ്ഥാനത്തില്‍ ഈ സ്കാനറുകൾ ഉപയോ ഗിച്ച് നടത്തിയ കൊവിഡ് ടെസ്റ്റു കള്‍ വിജയ കരം ആയതിനെ ത്തുടർന്ന് അബുദാബി ആരോഗ്യ വകുപ്പാണ് കൂടുതൽ ഇട ങ്ങളിൽ ഇ. ഡി. ഇ. സ്കാനറു കൾ സ്ഥാപി ക്കുവാന്‍ അംഗീ കാരം നൽകിയത്.

ഒരു വ്യക്തി കൊവിഡ് ബാധിതന്‍ എന്ന് ഇ. ഡി. ഇ. സ്കാനറി ലൂടെ കണ്ടെത്തി യാൽ ആ സ്ഥല ത്തേക്ക് പ്രവേശനം അനുവദിക്കില്ല. തുടർന്ന് 24 മണിക്കൂറി നിടെ കൊവിഡ് പരിശോ ധന നടത്തുക അടക്കം നിലവിലെ കൊവിഡ് പ്രൊട്ടോ ക്കോള്‍ പിന്തുടരണം എന്നും അധി കൃതർ അറിയിച്ചു.

ഇ. ഡി. ഇ. സ്കാനിംഗ് സാങ്കേതിക വിദ്യ സുപ്ര ധാന പങ്ക് വഹിക്കും എന്നും സുരക്ഷാ മാർഗ്ഗ ങ്ങൾ സ്വീകരിക്കുന്ന തിലൂടെ കൊവിഡ് ഭീഷണി ഇല്ലാത്ത സുരക്ഷിത സ്ഥല ങ്ങൾ ഒരുക്കുവാന്‍ കഴിയും എന്നും അധികൃതര്‍ അറിയിച്ചു.

നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് എമിറേ റ്റിലെ പൊതു ജന ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തു വാനും കൂടുതൽ മുൻ കരുതലു കൾ സ്വീകരിക്കു വാനും കൂടി യാണ് ഈ സംവി ധാനം ഒരുക്കിയിരിക്കുന്നത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അവധിക്കാല മത പഠന ക്ലാസ്സ്
Next »Next Page » സോട്രോ വിമാബ് കൊവിഡിനു ഫലപ്രദം »



  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്
  • MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.
  • കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്
  • പ്രസംഗ മത്സരം സംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine