ക്വാറന്റൈന്‍ ലംഘനം : യു. എ. ഇ. യില്‍ 129 പേർക്ക് എതിരെ നിയമ നടപടി

April 12th, 2020

jail-prisoner-epathram
അബുദാബി : യു. എ. ഇ. യില്‍ ക്വാറന്റൈന്‍ നിയമം ലംഘിച്ച 129 പേര്‍ക്ക് എതിരെ കേസ് എടുത്തു പബ്ലിക് പ്രോസി ക്യൂഷനു കൈമാറി. ദേശീയ തല ത്തില്‍ എല്ലാ രാത്രികളിലും നടന്നു വരുന്ന അണു നശീകരണ സമയ ത്ത് നിയമം ലംഘിച്ച് പുറത്ത് ഇറങ്ങിയ വർക്കും പൊതു ഇട ങ്ങളില്‍ സാമൂഹിക അകലം പാലിക്കാത്ത വർക്കും എതിരെ യാണ് നടപടി.

ആദ്യ തവണ നിയമം ലംഘിക്കുന്നവർക്ക് 50,000 ദിർഹം പിഴയും നിയമ ലംഘനം ആവർത്തിച്ചാൽ 1 ലക്ഷം ദിർഹം പിഴയും മൂന്നാം തവണയും നിയമം ലംഘി ക്കുന്ന വർക്ക് പിഴ തുകക്കു പുറമെ 3 വർഷം വരെ തടവു ശിക്ഷ യും ഉണ്ടാവും.

പിഴ അടച്ച് കേസ് ഒഴിവായാൽ മാത്രമേ ഇവർക്കു രാജ്യം വിട്ടു പോകുവാന്‍ സാധിക്കുകയുള്ളൂ. മാത്രമല്ല പിഴ നല്‍കാത്ത വരുടെ വിവര ങ്ങൾ e ക്രിമിനൽ സിസ്റ്റ ത്തിൽ രേഖപ്പെടുത്തുകയും ചെയ്യും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഉപയോഗിച്ച മാസ്കും ഗ്ലൗസ്സും റോഡിലേക്ക് ഇട്ടാല്‍ പിഴ

April 11th, 2020

abu-dhabi-police-warns-against-throwing-masks-and-gloves-on-the-street-ePathram

അബുദാബി : കൊറോണ വ്യാപനത്തിന് എതിരെ മുന്‍ കരുതലായി ഉപയോഗിക്കുന്ന കയ്യുറകളും മുഖാ വരണവും (ഫേസ് മാസ്ക്, ഗ്ലൗസ്സ്) ഉപയോഗ ശേഷം പൊതു സ്ഥല ത്ത് വലിച്ചെറിയുന്നത് ശിക്ഷാര്‍ഹം എന്ന് അബുദാബി പോലീസ്.

നിയമ ലംഘകര്‍ക്ക് 1000 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയി ന്റും ശിക്ഷ ലഭിക്കും. ഉപയോഗ ശേഷം പ്ലാസ്റ്റിക് കവറില്‍ ഇട്ടുകെട്ടിയ ശേഷം മാത്രമേ ഇവ മാലിന്യ വീപ്പ കളിൽ കളയാന്‍ പാടുള്ളൂ.

ഉപയോഗിച്ച മാസ്ക്കുകളും ഗ്ലൗസ്സുകളും ട്രാഫിക് നിയമങ്ങൾ ലംഘിച്ച് ചിലര്‍ വാഹനങ്ങളില്‍ നിന്നും നിരത്തിലേക്ക് വലിച്ച് എറിയു ന്നത് ശ്രദ്ധയില്‍ പെട്ടതായി പോലീസ് അറിയിച്ചു. ഉപയോഗ ശേഷം പൊതു ഇടങ്ങളില്‍ എറി യുന്ന മാസ്കു കളും ഗ്ലൗസ്സു കളും മനുഷ്യ നും പ്രകൃതിക്കും വെല്ലു വിളിയാണ്.

അലക്ഷ്യ മായി ഉപേക്ഷിക്കുന്ന ഇത്തരം വസ്തു ക്കൾ അണു വ്യാപനത്തിന് കാരണമാവുകയും ചെയ്യും. പരിസ്ഥിതി- പൊതു ആരോഗ്യ – സുരക്ഷ യുമായി ബന്ധ പ്പെട്ട കാര്യ ങ്ങളിൽ പൊതു ജനങ്ങൾ സഹകരി ക്കണം എന്നും അബു ദാബി പൊലീസ് അഭ്യര്‍ത്ഥിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

റെസിഡന്‍സ് വിസ ക്കാര്‍ക്ക് പ്രവേശന കലാവധി രണ്ടാഴ്ച കൂടി ദീര്‍ഘിപ്പിച്ചു

April 4th, 2020

logo-uae-ministry-of-foreign-affairs-and-international-cooperation-ePathram

ദുബായ് : സാധുവായ യു. എ. ഇ. വിസ കളോടെ ഇപ്പോള്‍ രാജ്യ ത്തിന് പുറത്തുള്ള എല്ലാവരുടേയും യു. എ. ഇ. യിലേ ക്കുള്ള പ്രവേശനം രണ്ടാഴ്ച കൂടി ദീര്‍ഘിപ്പിച്ചു. ഏപ്രില്‍ രണ്ട് വ്യാഴാഴ്ച മുതല്‍ രണ്ടാഴ്ച കൂടി പ്രവേശനം ദീര്‍ഘി പ്പിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി എന്നുള്ള വിവരം ഔദ്യോഗിക വാർത്താ ഏജൻസി വാം റിപ്പോർട്ട് ചെയ്തു.

ഇവരുടെ വിസ യുടെ കാലാവധി ഈ സമയത്ത് അവസാനിച്ചാലും വിസ റദ്ദാവുകയില്ല. സാധുവായ റെസിഡന്‍സി വിസ യുള്ളവരും ഇപ്പോള്‍ രാജ്യത്തിനു പുറത്തുള്ള വരുമായ ആളുകള്‍ പുതിയ സേവന ത്തിന്ന് ഓണ്‍ ലൈനില്‍ രജിസ്റ്റര്‍ ചെയ്യണം എന്ന് വിദേശ കാര്യ – അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിസാ കാലാവധി കഴിഞ്ഞാലും മൂന്ന് മാസത്തേക്ക് പിഴ ഇല്ല

April 4th, 2020

uae-visa-and-id-card-logo-federal-authority-for-identity-and-citizen-ship-ePathram
ദുബായ് : യു. എ. ഇ. യില്‍ നിന്നും അവധിക്ക് നാട്ടില്‍ പോയ വരുടെ വിസാ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. വിസ യുടെ കാലാവധി കഴിഞ്ഞാലും മൂന്നു മാസം വരെ നാട്ടില്‍ തന്നെ തുടരാം. തിരികെ യു. എ. ഇ. യില്‍ എത്തി യാല്‍ പിഴ കൂടാതെ ത്തന്നെ വിസ പുതുക്കു വാനും സാധിക്കും.

കാലാവധി തീരുന്ന താമസ വിസ ഉൾപ്പെടെ എല്ലാ വിസ കളും മൂന്ന് മാസത്തേക്ക് പിഴ കൂടാതെ നീട്ടി ക്കൊടുക്കും എന്നുള്ള വിവരം ദുബായ് എമിഗ്രേഷൻ ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി യാണ് അറിയിച്ചത്.

കൊറോണ രോഗ വ്യാപനത്തിന്റെ സാഹചര്യം മൂലം യു. എ. ഇ. യിലെ താമസ ക്കാർക്കും സന്ദർശ കർക്കും ഉണ്ടാകുന്ന ബുദ്ധി മുട്ട് മനസ്സിലാക്കി യാണ് സര്‍ക്കാര്‍ ഇത്തരം ഒരു തീരുമാനം എടുത്തത് എന്നും മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു.

ഓണ്‍ലൈനില്‍ 24 മണിക്കൂർ ലഭ്യമായ സര്‍ക്കാര്‍ സേവന ങ്ങളുടെ വിശദാംശങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.  കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന അമർ സെന്ററു മായി 8005111 എന്ന നമ്പരിൽ ബന്ധ പ്പെടാം.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കൊവിഡ്-19 : സുരക്ഷ ശക്തമാക്കുന്നു – രാത്രിയിൽ പുറത്ത് പോകാൻ പാടില്ല

April 1st, 2020

corona-virus-first-case-confirmed-in-uae-ePathram
ദുബായ് : അധികൃതരുടെ പ്രത്യേക അനു മതി യോടെ രാത്രി സമയത്ത് വീടിനു പുറത്ത് ഇറങ്ങാനും യാത്ര ചെയ്യാനും ഏർപ്പെടുത്തി യിരുന്ന സൗകര്യം യു. എ. ഇ. യില്‍ നിര്‍ത്തലാക്കി.

ദേശീയ തലത്തില്‍ എല്ലാ രാത്രികളി ലും നടന്നു വരുന്ന അണു നശീകരണ പ്രവർത്തനങ്ങ ളുടെ ഭാഗമായി എല്ലാവരും വീടു കളില്‍ കഴിയുക എന്നും പ്രത്യേക ആവശ്യങ്ങള്‍ക്കായി പുറത്ത് ഇറങ്ങുവാന്‍ അനുമതി ഇല്ലാത്ത വര്‍ക്ക് പിഴയും പ്രഖ്യാപിച്ചിരുന്നു.

ഇൗ മാസം അഞ്ചാം തിയ്യതി വരെയാണ് ദേശീയ അണു നശീകരണ യജ്ഞം നടക്കുന്നത്.

ഭക്ഷണം, ചികിത്സ, മരുന്ന് എന്നിവക്കും അതീവ പ്രാധാന്യം ഉള്ള ജോലി സംബന്ധ മായ കാര്യങ്ങൾക്കു മായി അധികൃതരുടെ അനുമതി യോടെ വാഹന വുമായി പുറത്ത് ഇറങ്ങുവാന്‍ നേരത്തെ അനുമതി നൽകിയിരുന്നു.

എന്നാല്‍ ഏപ്രിൽ ഒന്നു മുതൽ പുതിയ നിയമം വന്ന തോടെ രാത്രി എട്ടു മണി മുതൽ രാവിലെ ആറു മണി വരെ ആർക്കും പുറത്ത് ഇറങ്ങാൻ കഴിയില്ല.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അണു നശീകരണ യജ്ഞം ഏപ്രിൽ അഞ്ചു വരെ
Next »Next Page » വിസാ കാലാവധി കഴിഞ്ഞാലും മൂന്ന് മാസത്തേക്ക് പിഴ ഇല്ല »



  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine