പള്ളികളിലെ വെള്ളിയാഴ്ച പ്രാർത്ഥന ഡിസംബർ 4 മുതൽ

November 28th, 2020

shaikh-zayed-masjid-ePathram
അബുദാബി : യു. എ. ഇ. യിലെ മസ്ജിദുകളിൽ വെള്ളി യാഴ്ച പ്രാർത്ഥന (ജുമുഅ നിസ്കാരം) 2020 ഡിസംബർ 4 മുതൽ വീണ്ടും ആരംഭിക്കും. പള്ളികളില്‍ ഉള്‍ക്കൊള്ളു ന്നതിന്റെ 30 % പേർക്ക് മാത്രമേ പ്രവേശനം നല്‍കുക യുള്ളൂ. ദേശീയ അത്യാഹിത- ദുരന്ത നിവാരണ സമിതി യാണ് ഇക്കാര്യം അറിയിച്ചത്.

വെള്ളിയാഴ്ച ഉച്ചക്കുള്ള കൂട്ട പ്രാര്‍ത്ഥന യിലെ പ്രധാന ഭാഗമായ ജുമുഅ ഖുതുബ (പ്രഭാഷണം), നിസ്കാരം എന്നിവക്ക് 10 മിനിറ്റ് അനുവദിച്ചിട്ടുണ്ട്. കൊവിഡ് മാന ദണ്ഡ ങ്ങൾ പാലിച്ചു കൊണ്ടായിരിക്കണം വിശ്വാസി കൾ പ്രാര്‍ത്ഥനക്ക് എത്തേണ്ടത്.

നിസ്കാരപ്പായ കരുതണം. വീട്ടിൽ നിന്ന് അംഗ ശുദ്ധി ചെയ്യണം. (സുരക്ഷാ മുൻ കരുതലു കൾക്കായി പള്ളി കളിലെ ശുചിമുറി അടച്ചു പൂട്ടിയിടും). പ്രാര്‍ത്ഥന യില്‍ ഓരോരുത്തരും രണ്ടു മീറ്റര്‍ അകലം പാലിക്കു കയും മുഖാവരണം (ഫേയ്സ് മാസ്ക്) ധരിക്കുകയും വേണം.

സ്ത്രീകളും കുട്ടികളും വയോധികരും രോഗബാധിതരും വീട്ടിൽ തന്നെ നിസ്കരിക്കണം. പള്ളി കളിലേക്കുള്ള പ്രവേശനവും പുറത്തേക്ക് ഇറങ്ങുന്നതും വിത്യസ്ഥ വാതിലുകളിലൂടെ ആയിരിക്കണം.

കൊവിഡ് വൈറസ് വ്യാപനത്തിനാല്‍ മാർച്ച് മാസം മുതല്‍ വെള്ളിയാഴ്ച യിലെ ജുമുഅ നിസ്കാരം നിര്‍ത്തി വെച്ചിരുന്നു. എന്നാല്‍ ജൂലായ് ഒന്നു മുതല്‍ അഞ്ചു നേര ങ്ങളിലെ നിസ്കാര ത്തിനായി പള്ളി കൾ തുറന്നിരുന്നു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ദേശീയ പതാക : അനാദരവിനു കടുത്ത ശിക്ഷ

November 28th, 2020

uae-flag-epathram
അബുദാബി : യു. എ. ഇ. ദേശീയ പതാക ദുരുപയോഗം ചെയ്യുകയോ പതാക യോട് അനാദരവ് കാണിക്കുകയോ അപമാനിക്കു കയോ ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ നല്‍കും. 10 വര്‍ഷം മുതൽ 25 വർഷം വരെ തടവും 5 ലക്ഷം ദിർഹം പിഴയും ആയിരിക്കും ശിക്ഷ.

ദേശീയത, അഭിമാനം, പരമാധികാരം, ആധി കാരികത, മഹത്വം എന്നിവ യുടെ പ്രതീക മാണ് ദേശീയ പതാക. ദുരുപയോഗം ചെയ്യുകയോ അധിക്ഷേപിക്കുക യോ ചെയ്യുന്നത് ഗുരുതരമായ കുറ്റം എന്നുള്ളത് ഓര്‍മ്മ പ്പെടുത്തി ക്കൊണ്ട് സോഷ്യല്‍ മീഡിയ കളിലൂടെ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പു നല്‍കി.

ജി. സി. സി. ഉൾപ്പെടെ മറ്റു രാജ്യങ്ങളുടെ ദേശീയ പതാക കള്‍ ദുരുപയോഗം ചെയ്താലും കടുത്ത ശിക്ഷ ലഭിക്കും എന്നും അധി കാരികള്‍ ഓര്‍മ്മപ്പെടുത്തി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പത്തു സെക്കന്‍ഡില്‍ 144 നില കെട്ടിടം പൊളിച്ചു 

November 28th, 2020

abudhabi-mina-plaza-demolition-in-10-seconds-ePathram

അബുദാബി : സീപോര്‍ട്ടിനു സമീപം പണി പൂര്‍ത്തി യാകാതെ നിന്നിരുന്ന 144 നില യുള്ള മിനാ പ്ലാസ കെട്ടിടം പത്തു സെക്കന്‍ഡില്‍ നിലം പൊത്തി.

മീനാ സായിദ് (സായിദ് സീ പോര്‍ട്ട്) വികസന ത്തിന്റെ ഭാഗമായിട്ടാണ് നാലു ടവറു കളി ലായി നിന്നിരുന്ന കെട്ടിട സമുച്ചയം, വെള്ളിയാഴ്ച രാവിലെ എട്ടു മണിക്ക് സ്ഫോടക വസ്തു ക്കൾ ഉപയോഗിച്ച് പൊളിച്ചു മാറ്റി യത്.

2007 ൽ നിര്‍മ്മാണം ആരംഭിക്കുകയും പൂർത്തിയാകാതെ ഉപേക്ഷിക്കുകയും ചെയ്തതായി രുന്നു മിനാ പ്ലാസ കെട്ടിട സമുച്ചയം. 18 മാസത്തെ തയ്യാറെടുപ്പുകള്‍ നടത്തി യാണ് നാലു കെട്ടിട ങ്ങള്‍ 10 സെക്കന്‍ഡ് കൊണ്ട് സ്ഫോടന ത്തിലൂടെ പൊളിച്ചു മാറ്റിയത്. ഇതിലൂടെ ലോക റെക്കോര്‍ഡ് നേടുകയും ചെയ്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നാലര പതിറ്റാണ്ടിന്റെ പ്രവാസ അനുഭവങ്ങളുമായി ഹംസാ ഹാജി കൊയിലാണ്ടി യിലേക്ക്

November 26th, 2020

abu-dhabi-police-fare-well-pk-hamza-haji-koyilandy -ePathram
അബുദാബി : അബുദാബി പൊലീസിലെ 45 വർഷത്തെ സേവന ത്തിനു ശേഷം കൊയിലാണ്ടി സ്വദേശി പി. കെ. ഹംസ ഹാജി പ്രവാസ ജീവിതം മതിയാക്കി നിറഞ്ഞ മനസ്സോടെ നാട്ടിലേക്ക് യാത്ര തിരിച്ചു. അബുദാബി പോലീസ് അസ്ഥാനത്ത് കഴിഞ്ഞ ദിവസം ഒരുക്കിയ ലളിതമായ ചടങ്ങില്‍ അധികാരികൾ ഹംസ ഹാജിയെ ആദരിച്ചു.

hamza-haji-quilandy-ePathram

പി. കെ. ഹംസ ഹാജി

ബോംബെ യിൽ നിന്നും 1975 മെയ് മാസ ത്തില്‍ കപ്പല്‍ കയറിയ നടേരി ചിറ്റാരി ക്കടവ് ദാറുല്‍ ഫലാഹ് വീട്ടിലെ പി. കെ. ഹംസ എന്ന 25 കാരന്‍ സ്വപ്ന ഭൂമി യായ ദുബായി ലാണ് ഇറങ്ങിയത്. തൊഴിൽ അന്വേഷിച്ച് തലസ്ഥാന നഗരമായ അബുദാബിയില്‍ എത്തുക യായി രുന്നു. അന്ന് ഇവിടെ ധാരാളം ജോലി സാധ്യ തകള്‍ ഉണ്ടായിരുന്നു എന്നതിനാല്‍ തന്നെ അക്കാലത്ത് രാജ്യത്ത് എത്തുന്ന പ്രവാസി സമൂഹം ഏറിയ പേരും അബു ദാബിയി ലേക്ക് എത്തിയിരുന്നു എന്നും മഹാ നമസ്ക രായ ഭരണ കർത്താക്കളുടെ ദയയും കാരുണ്യ വും മലയാളി കൾ അടക്കമുള്ള പ്രവാസി സമൂഹത്തെ തുണച്ചിരുന്നു എന്നും ഹംസ ഹാജി ഓര്‍ക്കുന്നു.

1975 സെപ്റ്റംബറിൽ അബുദാബി പൊലീസിലെ ജോലി തരപ്പെടുകയും നാല് വർഷം തിക യു മ്പോഴേക്കും ജോലി ക്കയറ്റം കിട്ടുകയും ചെയ്തു. പ്രഗത്ഭ രായ നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് കൂടെ ജോലി ചെയ്യാൻ ഈ നാലര പ്പതിറ്റാണ്ടിന്ന് ഉള്ളിൽ സാധിച്ചു.

ഒട്ടനവധി രാജ്യ ങ്ങളിലെ ഭരണ കർത്താക്കളെയും ഉന്നത പോലീസ് അധികാരി കളെയും നേരിൽ കാണാനും പരിചയ പ്പെടുവാനും സാധിച്ചു. എന്നാൽ തന്റെ ഈ എഴുപതാം വയസ്സിലും മറക്കാതെ മനസ്സിൽ തങ്ങി നിൽക്കുന്നത് രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ എന്ന മഹാനു ഭാവനെ നേരിൽ കാണാൻ സാധിച്ചതും (1976, 1977 കാലഘട്ട ത്തിൽ)അടുത്ത് ഇട പഴകാനും കഴിഞ്ഞതാണ്.

ഇവിടുത്തെ ജനങ്ങളുടെ നന്മ നിറഞ്ഞ മനസ്സാണ് കേരളം പോലെയുള്ള ഒരു കൊച്ചു പ്രദേശ ത്തെ സമ്പന്നത യിലേക്ക് നയിച്ചത്. പ്രവാസി ഇന്ത്യക്കാരോട് വിശിഷ്യാ മലയാളി സമൂഹ ത്തോട് സ്വദേശി കൾക്കും ഭരണാധി കാരി കൾ ക്കും പ്രത്യേക മമതയും സ്നേഹവും ഉണ്ട് എന്ന് ഹംസാ ഹാജി സാക്ഷ്യപ്പെടു ത്തുന്നു.

ആ കാരുണ്യവും സ്നേഹ വായ്‌പും താൻ അടക്കമുള്ള മലയാളികൾ അനു ഭവിച്ച് അറി ഞ്ഞിട്ടുമുണ്ട്. അത് കൊണ്ടു തന്നെ നാട്ടിലെ മത – വിദ്യാ ഭ്യാസ രംഗത്തും ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സാമൂഹിക മേഖല യിലും തന്റെ കൈയൊപ്പ് പതിപ്പിക്കു വാൻ ഹംസാ ഹാജിക്ക് കഴിഞ്ഞിട്ടുണ്ട്.

hamza-haji-pma-rahiman-ePathram

ഇ – പത്രം പ്രതിനിധിയും ഹംസാ ഹാജിയും

നിരവധി പേർക്ക് വിവിധ ഇടങ്ങളിലായി ജോലി കണ്ടെത്തു വാൻ സഹാ യിച്ചതിൽ ഉള്ള ചാരിതാർത്ഥ്യം തൻറെ പ്രവാസ ജീവിത കാലത്തെ സമ്പുഷ്ട മാക്കുന്നു എന്ന് ഇ – പത്രം പ്രതിനിധി യുമായുള്ള കൂടികാഴ്ച യിൽ അഭിമാന ത്തോടെ ഇദ്ദേഹം പറഞ്ഞു.

എഴുപതാം വയസ്സിലും ചുറു ചുറു ക്കോടെ ജോലിയിൽ സജീവ മായിരുന്ന ഇദ്ദേഹത്തിന് ഇനിയും ഇവിടെ തുടരുവാൻ താല്പര്യം ഉണ്ടെങ്കിൽ അതി നുള്ള രേഖ കൾ തുടർന്നും നൽകുവാൻ മേലധികാരികൾ തയ്യാറായി രുന്നു. എന്നാൽ നാട്ടിലേക്ക് മടങ്ങി വിശ്രമ ജീവിതം ആഗ്രഹി ക്കുന്ന തിനാൽ ജോലി യിൽ നിന്നും വിരമിച്ചു. ലോക ത്തിന് മാതൃക യായ മഹാ ന്മാരായ ഭരണാധി കാരി കളുടെ കൂടെ പ്രവർത്തി ക്കാൻ സാധിച്ചതിൽ കൃതാർത്ഥനാണ്.

1971 ല്‍ ഏഴു എമിറേറ്റുകള്‍ ചേര്‍ന്ന് ഐക്യ അറബ് എമിറേറ്റ്സ് (യു. എ. ഇ.) രൂപീ കരി ച്ചതി ന്റെ നാലാം വര്‍ഷം രാജ്യത്ത് എത്തി. ഇപ്പോൾ 49 ആം ദേശീയ ദിന ആഘോഷ ങ്ങൾക്ക് തുടക്കം കുറിക്കുമ്പോൾ തന്റെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങു ന്നത് യു. എ. ഇ. എന്ന മഹാ രാജ്യ ത്തിന്റെ വളർച്ച നേരിൽ കാണാൻ അവസരം കിട്ടിയ ചാരിതാർത്ഥ്യ ത്തിൽ തന്നെയാണ്.

– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി.  

സംഗീത പ്രതിഭകളെ ആദരിച്ചു

പ്രേക്ഷകശ്രദ്ധ നേടി ‘പെരുന്നാൾ ചേല്’ ഹിറ്റ് ചാര്‍ട്ടിലേക്ക്

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അ​ന്താ​രാ​ഷ്​​ട്ര പ്ര​മേ​ഹ ദി​നം : ലോക രാജ്യങ്ങള്‍ക്ക് കൂടെ യു. എ. ഇ. യും

November 14th, 2020

logo-world-diabetes-day-november-14-ePathram
ദുബായ് : അന്താരാഷ്ട്ര പ്രമേഹദിന ത്തിൽ പ്രമേഹ രോഗം നിർമ്മാർജ്ജനം ചെയ്യുന്നതി നായി ലോക ജനതയോടൊപ്പം രാജ്യവും കൈ കോര്‍ക്കുന്നു എന്ന് യു. എ. ഇ. ആരോഗ്യ രോഗ പ്രതിരോധ മന്ത്രാലയം.

പ്രമേഹ രോഗത്തിന്റെ സങ്കീർണ്ണതകൾ തടയുന്നതിനും രോഗവു മായി ബന്ധപ്പെട്ട റെറ്റിനോപ്പതി നേരത്തേ കണ്ടെത്തുന്നതിനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേക ക്ലിനിക്കുകൾ തുറന്നു പ്രവര്‍ത്തനം ആരംഭി ച്ചിട്ടുണ്ട് എന്നും മന്ത്രാലയം അറിയിച്ചു.

പ്രമേഹത്തിന് ആഗോള തലത്തിൽ അംഗീകരിച്ച ഏറ്റവും പുതിയ ചികിത്സ യും പ്രതി രോധ മരുന്നുകളും രാജ്യത്ത് ലഭ്യമാണ്. രാജ്യത്തെ മൊത്തം ജന സംഖ്യ യുടെ 19% ജന ങ്ങളിലും രോഗബാധ കണ്ടെത്തി യിട്ടുണ്ട്.

നടത്തം, നീന്തല്‍, സൈക്കിളിംഗ് അടക്കമുള്ള പതിവ് വ്യായാമം, ശരീര ഭാരം മിത പ്പെടുത്തല്‍, ആരോഗ്യകര മായ ഭക്ഷണം, പുകയില ഉപ യോഗി ക്കാതിരി ക്കല്‍ എന്നിവ യിലൂടെ ‘ടൈപ്പ് രണ്ട്’ പ്രമേഹത്തെ തടയുവാന്‍ കഴിയും എന്നും അന്താരാഷ്ട്ര പ്രമേഹ ദിനത്തില്‍ അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

SEHA HealthTwitter

Image Credit : WikiPedia   #WorldDiabetesDay

 പ്രമേഹരോഗ ചികിത്സയുടെ മാനദണ്ഡം മാറ്റുന്നു 

പ്രമേഹ ബോധവല്‍ക്കരണം പ്രധാനം : വിദഗ്ദര്‍ 

പ്രമേഹം നിയന്ത്രിക്കുന്നതില്‍ ഭക്ഷണ ശീലം പ്രധാനം 

 

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അബുദാബിയില്‍ എത്തിയാല്‍ നാലാം ദിനം കൊവിഡ് പരിശോധന
Next »Next Page » നാലര പതിറ്റാണ്ടിന്റെ പ്രവാസ അനുഭവങ്ങളുമായി ഹംസാ ഹാജി കൊയിലാണ്ടി യിലേക്ക് »



  • രണ്ടാമത് മാമുക്കോയ പുരസ്കാരം പ്രഖ്യാപിച്ചു
  • എം. കെ. അബ്ദുൽ റഹ്‌മാൻ : കർമ്മ ഭൂമികയിൽ തന്നെ മടക്കയാത്ര
  • ആരോഗ്യ മേഖലയുടെ ചരിത്രവും ഭാവിയും പങ്കു വച്ച് ഡോ. ജോര്‍ജ്ജ് മാത്യു
  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine