റോഡ് സുരക്ഷാ നിയമം ലംഘിച്ചാൽ 50,000 ദിർഹം വരെ പിഴ  

September 11th, 2020

abudhabi-police-new-logo-2017-ePathram
അബുദാബി : റോഡ് സുരക്ഷ നിയമങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾ കസ്റ്റഡി യിൽ എടുത്ത് കണ്ടു കെട്ടുകയും 50,000 ദിർഹം വരെ പിഴ ചുമത്തും എന്നും അബുദാബി പോലീസ്.

റോഡിൽ മത്സര ഓട്ടം, റെഡ് സിഗ്നൽ മറി കടക്കല്‍, പോലീസ് വാഹന ങ്ങൾ കേടു വരുത്തുക, സാധുത യുള്ള ലൈസൻസ് പ്ലേറ്റ് വെക്കാതെ വാഹനം തെരുവില്‍ ഇറക്കു കയുംചെയ്യുന്ന ഡ്രൈവർ മാര്‍ക്ക് എതിരെ 50,000 ദിർഹം വരെ പിഴ ചുമത്തും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കാല്‍ നട യാത്രക്കാര്‍ സുരക്ഷക്കായി സീബ്രാ ലൈൻ ഉപയോഗിക്കണം

September 9th, 2020

pedestrian-road-crossing-ePathram
അബുദാബി : റോഡ് കുറുകെ കടക്കുന്ന കാല്‍ നട യാത്ര ക്കാര്‍ റോഡ് സുരക്ഷാ നിയമങ്ങള്‍ പാലിക്കുവാന്‍ മുന്നറിയിപ്പുമായി അബുദാബി പോലീസ്.

റോഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് സീബ്രാ ലൈൻ ഇട്ടിരിക്കുന്ന ഇടങ്ങളി ലൂടെ മാത്രമേ കാല്‍ നട യാത്രക്കാര്‍ റോഡ് മുറിച്ചു കടക്കുവാന്‍ പാടുള്ളൂ. ഡ്രൈവർമാർ സീബ്രാ ക്രോസിൽ വാഹന ത്തി ന്റെ വേഗത കുറച്ച് കാൽ നട യാത്ര ക്കാർക്ക് റോഡ് കുറുകെ കടക്കുവാൻ അവസരം നൽകണം. നിയമം ലംഘിക്കുന്ന ഡ്രൈവർ മാർക്ക് 500 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റും ശിക്ഷ യായി നല്‍കി വരുന്നുണ്ട്.

അനുവാദം ഇല്ലാത്ത ഭാഗങ്ങളിലൂടെ റോഡിനു കുറുകെ കടക്കുന്നതാണ് വാഹനം ഇടിച്ച് ഉണ്ടാകുന്ന അപകട ങ്ങൾക്കു പ്രധാന കാരണം.

മാത്രമല്ല മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ടോ മെസ്സേജ് ചെയ്തു കൊണ്ടോ അശ്രദ്ധയോടെ യാത്രക്കാര്‍ റോഡ് മുറിച്ചു കടക്കരുത്. ഇത്തര ക്കാർക്കും അനധി കൃത മായി റോഡ് കുറുകെ കടക്കുന്ന വര്‍ക്കും 400 ദിർഹം പിഴ നല്‍കി വരുന്നുണ്ട്.

റോഡിനു കുറുകെ കടക്കുവാൻ സീബ്രാ ക്രോസ്, മേല്‍ പ്പാലം (നടപ്പാലം), ഭൂഗർഭ പാത തുടങ്ങിയവ ഉപയോഗി ക്കണം എന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

W A M

AD Police : Twitter & Face Book

- pma

അഭിപ്രായം എഴുതുക »

കുറഞ്ഞ നിരക്കിൽ കൊവിഡ് പരിശോധന യുമായി എയർ ഇന്ത്യ എക്സ് പ്രസ്സ്

September 9th, 2020

air-india-express-need-gdrfa-approval-fly-back-to-uae-ePathram
അബുദാബി : യു. എ. ഇ. യില്‍ നിന്നും ഇന്ത്യയി ലേക്ക് യാത്ര തിരിക്കുന്നവർക്ക് ആവശ്യ മായ കൊവിഡ് നെഗറ്റീവ് ടെസ്റ്റ് റിസള്‍ട്ടിനു പുതിയ സംവിധാനം ഒരുക്കി എയര്‍ ഇന്ത്യാ എക്സ് പ്രസ്സ് രംഗത്ത്.

യാത്രക്കാര്‍ 150 ദിര്‍ഹം മുടക്കി യാല്‍ എൻ. എം. സി. ഹെൽത്ത് കെയര്‍ ഗ്രൂപ്പ് ക്ലിനിക്കു കളില്‍ നിന്നും കൊവിഡ് ടെസ്റ്റ് റിസല്‍ട്ടു വാങ്ങാം. മാത്രമല്ല വീടു കളില്‍ എത്തി ടെസ്റ്റു നടത്തുന്നതിന്ന് 190 ദിര്‍ഹം മുടക്കിയാല്‍ മതി.

അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, റാസൽ ഖൈമ എന്നീ എമിറേറ്റു കളിലാണ് സേവനം ഏർപ്പെടുത്തി യിരി ക്കുന്നത് എന്നും എയര്‍ ഇന്ത്യാ എക്സ് പ്രസ്സ് അറിയിച്ചു.

തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നീ സ്ംസ്ഥാന ങ്ങളി ലേക്കുള്ള യാത്രക്കാർക്ക് കൊവിഡ് ടെസ്റ്റ് റിസള്‍ട്ട് നിര്‍ബ്ബന്ധം ആക്കി ക്കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിപ്പ് വന്നതിനു പിന്നാലെ യാണ് എയര്‍ ഇന്ത്യാ എക്സ് പ്രസ്സ് പുതിയ സംവിധാനം ഒരുക്കി യിരി ക്കുന്നത്.

എയര്‍ ഇന്ത്യയുടെ വന്ദേ ഭാരത്, എയർ ബബിൾ പദ്ധതി കൾ പ്രകാരം എല്ലാ അന്താരാഷ്ട്ര യാത്രക്കാരും ആർ. ടി. – പി. സി. ആർ. നെഗറ്റീവ് റിസള്‍ട്ട് നൽകണം.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

പ്രതിരോധ കുത്തി വെപ്പുകള്‍ : ദേശീയ നയം യു. എ. ഇ. ക്യാബിനറ്റ് അംഗീകരിച്ചു

September 8th, 2020

dubai-ruler-sheikh-mohammed-bin-rashid-ePathram
ദുബായ് : ദേശീയ വാക്സിനേഷന്‍ നയത്തിന് യു. എ. ഇ. മന്ത്രിസഭ അംഗീകാരം നല്‍കി.

സാംക്രമിക രോഗങ്ങളെ നേരിടുന്നതിനും വ്യക്തികൾ ക്കും സമൂഹ ത്തിനും ഉണ്ടാകുന്ന അപകട സാദ്ധ്യത കൾ കുറക്കുന്നതിനും വേണ്ടിയുള്ള ‘പ്രതിരോധ കുത്തി വെപ്പു കൾ സംബന്ധിച്ച ദേശീയ നയം‘ യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം അദ്ധ്യക്ഷത വഹിച്ച ക്യാബിനറ്റ് യോഗ ത്തില്‍ മന്ത്രി സഭ യുടെ അംഗീകാരം നല്‍കി.

വാക്സിനേഷന്‍ സേവനങ്ങളുടെയും പ്രതിരോധ പ്രവര്‍ ത്തന ങ്ങളു ടെയും മികച്ച നില വാരം പ്രാദേശിക – അന്തര്‍ ദേശീയ ആരോഗ്യ സംരക്ഷണ കേന്ദം എന്ന നിലയില്‍ യു. എ. ഇ. യുടെ സ്ഥാനം ഉയര്‍ത്തും എന്നും അദ്ദേഹം വ്യക്തമാക്കി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ആർട്ടിസ്റ്റ് ഉണ്ണി ഓര്‍മ്മയായി

September 6th, 2020

artist-unni-chavakkad-ePathram
മസ്‌കറ്റ് : ആര്‍ട്ടിസ്റ്റ് ഉണ്ണി മസ്കറ്റില്‍ വെച്ച് അന്തരിച്ചു. ചാവക്കാട് മണത്തല ചാപ്പറമ്പ് സ്വദേശി യായ ആര്‍ട്ടിസ്റ്റ് ഉണ്ണി (50) മസ്‌കത്തിലെ സാമൂഹ്യ സാംസ്കാരിക സംഘടനാ രംഗ ങ്ങളിൽ പ്രവർത്തിച്ചിരുന്നു. ചിത്രകല യിൽ നിരവധി ശിഷ്യ ഗണങ്ങളുണ്ട്.

സാമൂഹിക മാധ്യമ ങ്ങളിലെ നിറ സാന്നിദ്ധ്യ മായിരുന്നു ആർട്ടിസ്‌റ്റ് ഉണ്ണി.  അദ്ധ്യാപക ദിന ത്തിൽ വളരെ വൈകാരികമായ ഒരു FB പോസ്റ്റ് ഉണ്ണി ഷെയർ ചെയ്തിരുന്നു.

ഗള്‍ഫില്‍ ചിത്രീകരിച്ച നിരവധി ഹ്രസ്വ സിനിമ കളുടെ കലാ സംവിധായകന്‍ ആയിരുന്ന ഉണ്ണി, ചാവക്കാട്ടു കാരുടെ ആഗോള സൗഹൃദ കൂട്ടായ്മ യായ ‘നമ്മള്‍ ചാവക്കാട്ടുകാര്‍’ ഒമാന്‍ ചാപ്റ്റ റിന്റെ കലാ-സാംസ്കാരിക- ജീവ കാരുണ്യ പ്രവര്‍ ത്തന ങ്ങള്‍ക്കും നേതൃത്വം നല്‍കി യിരുന്നു.

ഏതാനും വര്‍ഷങ്ങള്‍ അബുദാബി യില്‍ പ്രവാസ ജീവിതം നയിച്ചിരുന്ന സമയത്ത് കേരളാ സോഷ്യല്‍ സെന്ററിലും സജീവ മായിരുന്നു. ചാവക്കാട്ടെ പ്രശസ്തമായ ‘ഉണ്ണി ആര്‍ട്ട്സ്’ ഇദ്ദേഹത്തിന്റെ സഹോദരാണ് ഇപ്പോള്‍ നടത്തുന്നത്.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഫത്താഹ് മുള്ളൂർക്കരക്ക് യാത്രയയപ്പ് നൽകി
Next »Next Page » പ്രതിരോധ കുത്തി വെപ്പുകള്‍ : ദേശീയ നയം യു. എ. ഇ. ക്യാബിനറ്റ് അംഗീകരിച്ചു »



  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്
  • MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.
  • കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്
  • പ്രസംഗ മത്സരം സംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine